കേരളീയം മഹോത്സവത്തിന്റെ ഭാഗമായ മെഗാ ഓൺലൈൻ ക്വിസിൽ കാട്ടാക്കട നിയമസഭാ മണ്ഡലത്തിലെ മുഴുവൻ സ്‌കൂൾ, കോളജ് വിദ്യാർഥികളെയും പങ്കെടുപ്പിച്ച് അറിവിന്റെ ഉത്സവമാക്കാനുള്ള ഒരുക്കവുമായി വിദ്യാഭ്യാസവകുപ്പും കേരളീയം സംഘാടകരും. അറിവിന്റെ മലയാളി സംഗമം ഓൺലൈനായി ഒരുക്കുന്ന കേരളീയം മെഗാ ക്വിസിന്റെ ഇതുവരെയുള്ള ആകെ രജിസ്ട്രേഷൻ കാൽലക്ഷം കടന്നു. പങ്കാളിത്തം കൊണ്ട് ചരിത്രം സൃഷ്ടിക്കാനുള്ള അപൂർവനേട്ടത്തിലേക്കാണ് കേരളീയം മെഗാ ഓൺലൈൻ ക്വിസിന്റെ ആവേശം നീങ്ങുന്നത്.
നിയമസഭാ മണ്ഡലത്തിലെ സ്‌കൂളുകളിലെയും കോളജുകളിലെയും എല്ലാ ക്ലാസുകളിലെയും എല്ലാ കുട്ടികളെയും ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നതിനായി മണ്ഡലത്തിലെ എല്ലാ അധ്യാപകരുടെയും യോഗം ഓൺലൈനായി ചേർന്നുവെന്ന് കാട്ടാക്കട മണ്ഡലത്തിലെ എം.എൽ.എയും കേരളീയം പ്രോഗ്രാം സമിതി അധ്യക്ഷനുമായ ഐ.ബി. സതീഷ് എം.എൽ.എ. പറഞ്ഞു. 1001 വിദ്യാർഥികൾ പങ്കെടുക്കുന്ന കേരളീയഗാനം കേരളീയത്തിന്റെ ഭാഗമായി കാട്ടാക്കട മണ്ഡലത്തിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ക്വിസിൽ പങ്കെടുക്കുന്നതിനായി ഒക്ടോബർ 18 ഉച്ചയ്ക്കു രണ്ടുമണി വരെ രജിസ്റ്റർ ചെയ്യാം. കേരളീയം വെബ്‌സൈറ്റിലൂടെയും (keraleeyam.kerala.gov.in )ക്യൂആർ കോഡ് സ്‌കാൻ ചെയ്തും രജിസ്‌ട്രേഷൻ പൂർത്തിയാക്കാം.
കേരളം നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം പരിപാടിയുടെ ഭാഗമാണ് ഓൺലൈൻ ക്വിസ് മത്സരം. പ്രായഭേദമെന്യേ ലോകത്തുള്ള എല്ലാ മലയാളികൾക്കും ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. ഒക്ടോബർ 19ന്
ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് മത്സരം നടക്കുന്നത്. ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികൾക്ക് തിരുവനന്തപുരത്ത് ഓഫ് ലൈനായി നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്ത് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസ് അടക്കമുള്ള ആകർഷകമായ സമ്മാനങ്ങൾ നേടാം.
രജിസ്റ്റർ ചെയ്യുന്നവർക്ക് മോക്ക് ടെസ്റ്റിന് അവസരമുണ്ട്. വിശദാംശങ്ങൾ കേരളീയം വെബ്‌സൈറ്റിൽ ലഭ്യമാണ്. കേരളവുമായി ബന്ധപ്പെട്ട ചരിത്രം, കല, സംസ്‌കാരം, സയൻസ്, ഗണിതം, സാമൂഹ്യശാസ്ത്രം, സാഹിത്യം തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കിയ ചോദ്യങ്ങളായിരിക്കും ഉണ്ടാകുക.
കേരളീയം വെബ്‌സൈറ്റ്: (keraleeyam.kerala.gov.in)
വ്യത്യസ്തനാം ഡോക്ടർ; അങ്കമാലി അപ്പോളോ അഡ്ലക്സിൽ ചുമതലയേൽക്കാൻ ഡോക്ടറെത്തിയത് മാരത്തൺ ഓടി അങ്കമാലി: പുലർകാലം വിടരും മുൻപേ കൊച്ചിയുടെ വീഥികൾ…
ശ്രീനാരായണഗുരു ഓപ്പൻ യൂണിവഴ്സിറ്റി ആരഭിക്കുന്ന വിവധ കോഴ്സുകളുടെ ഉദ്ഘാടനം എസ്.ജി.ഒ.യു സിൻഡിക്കേറ്റ് മെമ്പർ അഡ്വ ജി സുഗുണൻ നിർവ്വഹിച്ചു. ബി.സി.എ,ബി.ബി.എ,ബി.എസ്.സി(ഡേറ്റാ…
തത്ത്വമസിയെ വ്യാഖ്യാനിച്ച് പുലിവാല് പിടിച്ച് ദേവസ്വം മന്ത്രി വി എൻ വാസവൻ. പത്തനംതിട്ടയിലെ കോൺഗ്രസ് സമരത്തിനിടെ ദേവസ്വം ബോർഡ് ഓഫീസ്…
#1500 വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിൽ മത്സരിക്കും#പട്ടികവർഗ വികസനവകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെയും പ്രീമെട്രിക് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികളുടെ…
സംസ്ഥാന സർക്കാർ അധികാരമേറ്റ് നാലുവർഷം തികഞ്ഞപ്പോൾ കേരളത്തിൽ 100 പാലങ്ങൾ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി…
കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിലെ തട്ടിപ്പിൽ ദേവസ്വം കമ്മീഷണറോട് ദേവസ്വം മന്ത്രി വി എൻ വാസവൻ റിപ്പോർട്ട് തേടി. ബോർഡിനു…