Categories: NEWSTRIVANDRUM

നവകേരള സദസ്: നെടുമങ്ങാട് ഡിസംബര്‍ 21ന്, വിപുലമായ സംഘാടക സമിതിയായി

നവകേരള സൃഷ്ടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നവകേരള സദസിന്റെ വിജയത്തിനായി നെടുമങ്ങാട് മണ്ഡലത്തില്‍ വിപുലമായ സംഘാടക സമിതിയായി. നെടുമങ്ങാട് മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. ദേശീയപാത , മലയോര – തീരദേശ പാതകളുടെ നവീകരണം, വിശപ്പു രഹിത കേരളം, സമ്പൂർണ കുടിവെള്ള പദ്ധതി ഇങ്ങനെ കേരള ചരിത്രത്തിലെ വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ വിപ്ലവകരമായ കാലഘട്ടമായിരുന്നു സർക്കാരിന് കീഴിൽ സമീപകാലത്ത് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. ഈ നേട്ടങ്ങൾ കൃത്യമായി പൊതുജനങ്ങളെ ബോധ്യപ്പെടുത്താനും അവരുടെ പരാതികളും നിര്‍ദ്ദേശങ്ങളും നേരിട്ട് കേള്‍ക്കാനുമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തി നവേകരള സദസ് നടത്തുന്നതെന്നു മന്ത്രി പറഞ്ഞു.

മന്ത്രി ജി. ആർ അനിൽ ചെയർമാനും നെടുമങ്ങാട് ആർ. ഡി. ഒ ജയകുമാർ. പി കണ്‍വീനറും മണ്ഡലത്തിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ , രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ അംഗങ്ങളുമായി 1001 പേരുടെ വിപുലമായ സംഘാടകസമിതിയാണ് രൂപീകരിച്ചത് . ഇതിനു പുറമെ പരിപാടിയുടെ സുഗമമായ നടത്തിപ്പിന് 101 പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയും, 7 സബ് കമ്മിറ്റികൾക്കും രൂപം നൽകി. ഡിസംബര്‍ 21ന് വൈകിട്ട് 6 മണിയ്ക്കാണ് നെടുമങ്ങാട് മണ്ഡലത്തിലെ നവകേരള സദസ്. അന്നേദിവസം രാവിലെ മണ്ഡലത്തിലെ പ്രമുഖ വ്യക്തികള്‍ക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പ്രഭാത യോഗം ആറ്റിങ്ങലിലും നടക്കും. നെടുമങ്ങാട്, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വാമനപുരം മണ്ഡലങ്ങളിലെ പ്രഭാതയോഗമാണ് ആറ്റിങ്ങലില്‍ സംഘടിപ്പിക്കുന്നത്.

മുനിസിപ്പൽ ചെയർപേഴ്സൺ സി. എസ് ശ്രീജ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ത്രിതല പഞ്ചായത്തംഗങ്ങള്‍, നെടുമങ്ങാട് ബ്ലോക്ക്‌ പ്രസിഡന്റ്‌ വി. അമ്പിളി ,ആർ. ഡി. ഒ ജയകുമാർ. പി, ഉദ്യോഗസ്ഥ പ്രമുഖർ , രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും സംബന്ധിച്ചു.

പഞ്ചായത്ത് തല സംഘാടക സമിതി

നവകേരള സദസിന്റെ വിജയത്തിനായി മണ്ഡലത്തിലെ 5 ഗ്രാമപഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റിയിലും സംഘാടക സമിതി രൂപീകരിക്കും. ഒക്ടോബർ 25ന് നെടുമങ്ങാട് മുൻസിപ്പാലിറ്റിയിലും കരകുളം ഗ്രാമ പഞ്ചായത്തിലും 26ന് മാണിക്കൽ, 27ന് പോത്തൻകോട്, 25 ന് അണ്ടൂർക്കോണം, 26ന് വെമ്പായം ഗ്രാമ പഞ്ചായത്തുകളിലുമാണ് സംഘാടക സമിതി രൂപീകരണം നിശ്ചയിച്ചിരിക്കുന്നത്.

News Desk

Recent Posts

453-മത് ടി.എ. മജിദ് സ്‌മാരക പുരസ്‌കാരം ശ്രീ.ആർ രാജഗോപാലിന്

കേരളത്തിലെ ആദ്യ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്‌മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന്…

4 hours ago

“ഒരു റൊണാള്‍ഡോ ചിത്രം” ടീസർ പുറത്തിറങ്ങി

അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…

1 day ago

കാർഷിക സർവകലാശാല ബിരുദ ദാന ചടങ്ങ് ജൂൺ 26ന്  തൃശ്ശൂരിൽ

കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…

5 days ago

വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി നായകനാകുന്ന “ഫീനിക്സ്” ജൂലൈ 4ന് തിയേറ്ററുകളിലേക്ക്

തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…

5 days ago

ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 2 വരുന്നു

Uiതിരുവനന്തപുരം:  കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും   ക്രിക്കറ്റ് ആരവം.       കേരള  ക്രിക്കറ്റിന്റെ   പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’   …

6 days ago

മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ ബസ് സർവീസ്

കഴക്കൂട്ടം:  നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…

6 days ago