തിരുവനന്തപുരം ജില്ലയില് വിവിധ താലൂക്ക് സപ്ലൈ ഓഫീസുകളുടെ പരിധിയില് റേഷന് കട ലൈസന്സിനായി ജില്ലാ സപ്ലൈ ഓഫീസ് അപേക്ഷ ക്ഷണിച്ചു.25 റേഷന് കടകള്ക്കുള്ള ലൈസന്സിനാണ് വിജ്ഞാപനമിറങ്ങിയത്. ഒഴിവുള്ള റേഷന് കടകളുടെ പട്ടിക ചുവടെ ചേര്ക്കുന്നു.
തിരുവനന്തപുരം താലൂക്ക്
തിരുവനന്തപുരം കോര്പ്പറേഷന് ചെമ്പഴന്തി വാര്ഡില് ആനന്ദേശ്വരം(പട്ടികജാതി), അണമുഖം വാര്ഡില് കുമാരപുരം(പട്ടികജാതി), അണമുഖം വാര്ഡില് ചെന്നിലോട് കോളനി(പട്ടികജാതി), കിണവൂര് വാര്ഡില് വയലിക്കട(ഭിന്നശേഷി), തിരുവല്ലം വാര്ഡില് പാച്ചല്ലൂര് ജംഗ്ഷന്(പട്ടികജാതി), ആക്കുളം വാര്ഡില് പുലയനാര്ക്കോട്ട(പട്ടികജാതി), വെങ്ങാനൂര് പഞ്ചായത്ത് ആഴാകുളം വാര്ഡില് മുട്ടയ്ക്കാട്, ചിറയില്(ഭിന്നശേഷി).
സിറ്റി റേഷനിംഗ് ഓഫീസ് നോര്ത്ത്
തിരുവനന്തപുരം കോര്പ്പറേഷന് നാലാഞ്ചിറ വാര്ഡില് കേശവദാസപുരം-ഉള്ളൂര് റോഡ്(പട്ടികജാതി)
നെടുമങ്ങാട് താലൂക്ക്
നെടുമങ്ങാട് മുനിസിപ്പാലിറ്റി 34ആം വാര്ഡില് പരിയാരം ഗുരുമന്ദിരം(ഭിന്നശേഷി), ഇരിഞ്ചയം വാര്ഡില് കുശര്ക്കോട്(പട്ടികജാതി), നന്ദിയോട് പഞ്ചായത്ത് നന്ദിയോട് വാര്ഡില് പയറ്റടി പുലിയൂര്(പട്ടികവര്ഗം), പാങ്ങോട് പഞ്ചായത്ത് പാങ്ങോട് വാര്ഡില് പാങ്ങോട് (പട്ടികജാതി), വെള്ളനാട് പഞ്ചായത്ത് ചാങ്ങ വാര്ഡില് ചാങ്ങ(പട്ടികവര്ഗം), കല്ലറ പഞ്ചായത്ത് മുതുവിള വാര്ഡില് മുതുവിള(പട്ടികജാതി)
നെയ്യാറ്റിന്കര താലൂക്ക്
ബാലരാമപുരം പഞ്ചായത്ത് മൂന്നാം വാര്ഡില് വില്ലിക്കുളം(പട്ടികജാതി), തലയില് വാര്ഡില് ആലുവിള (പട്ടികജാതി), കാരോട് പഞ്ചായത്ത് കാരോട് വാര്ഡില് കാരോട്(പട്ടികജാതി), പാറശാല പഞ്ചായത്ത് മുള്ളുവിള വാര്ഡില് സമുദായപ്പറ്റ് മുര്യങ്കര(പട്ടികജാതി), പൂവാര് പഞ്ചായത്ത് പൂവാര് വാര്ഡില് ചന്തവിളാകം (ഭിന്നശേഷി).
ചിറയിന്കീഴ് താലൂക്ക്
കരവാരം പഞ്ചായത്ത് കരവാരം വാര്ഡില് വെയിലൂര് (പട്ടികജാതി), കിളിമാനൂര് പഞ്ചായത്ത് മലയാമഠം വാര്ഡില് ആര്.ആര്.വി ജംഗ്ഷന്(ഭിന്നശേഷി), മലയാമഠം വാര്ഡില് മലയാമഠം(പട്ടികജാതി)
വര്ക്കല താലൂക്ക്
നാവായിക്കുളം പഞ്ചായത്ത് കുടവൂര് വാര്ഡില് കലവൂര്ക്കോണം(ഭിന്നശേഷി), വെട്ടൂര് പഞ്ചായത്ത് പുത്തന്ചന്ത വാര്ഡില് വെട്ടൂര്(ഭിന്നശേഷി), വെട്ടൂര് പഞ്ചായത്ത് റാത്തിക്കല് വാര്ഡില് റാത്തിക്കല് (ഭിന്നശേഷി) എന്നിവിടങ്ങളിലാണ് ഒഴിവുള്ളത്. താത്പര്യമുള്ളവര് അപേക്ഷകള് നവംബര് 16 വൈകിട്ട് അഞ്ചിനകം തപാലിലോ നേരിട്ടോ ജില്ലാ സപ്ലൈ ഓഫീസില് സമര്പ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര് അറിയിച്ചു.
നിര്ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാഫോറം www.civilsupplieskerala.gov.in വെബ്സൈറ്റില് നിന്ന് ഡൗണ്ലോഡ് ചെയ്യാവുന്നതാണ്. ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭ്യമാണ്. കൂടുതല് വിവരങ്ങള്ക്കും സംശയനിവാരണത്തിനും ഫോണ് 0471 2731240.
വിളപ്പില്ശാല ആശുപത്രി മരണത്തിലെ യാഥാര്ത്ഥ്യങ്ങള് പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില് ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ…
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്ത…
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര് കോഡുകളുടെ പശ്ചാത്തലത്തില് ഡിഷ് ടിവി മേഖലയില് ജോലി ചെയ്യുന്നവരുടെ തൊഴില് സംരക്ഷണം ഉറപ്പാക്കാന് സംസ്ഥാന സര്ക്കാര്…
തിരു : ശബരിമല സ്വർണ്ണ കള്ളക്കടത്ത് കേസുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സിപിഎം,…