സംസ്ഥാന ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ക്ഷീര സംഗമം 2023-24 ക്ഷീര വികസന,മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ക്ഷീരമേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വകുപ്പ് മുന്നോട്ട് പോകുന്നതെന്നും പാലിന്റെ ആഭ്യന്തര ഉത്പാദനത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് തന്നെ ഏറ്റവും ഗുണമേന്മയുള്ള പാലാണ് മിൽമയിലൂടെ ക്ഷീരവികസന വകുപ്പ് ജനങ്ങൾക്കെത്തിക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പാലിന്റെ ഗുണമേന്മ പരിശോധിക്കാൻ കാര്യക്ഷമമായ നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ക്ഷീരകർഷകരെ സഹായിക്കാൻ നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. സർക്കാരും ക്ഷീരവികസന വകുപ്പും കർഷകർക്കൊപ്പമെന്നതിന്റെ തെളിവാണ്, ക്ഷീരകർഷകർക്കും അവരുടെ കുടുംബാഗംങ്ങൾക്കും ആരോഗ്യ-ലൈഫ് ഇൻഷുറൻസും കന്നുകാലികൾക്ക് പരിരക്ഷയും ഉറപ്പാക്കുന്ന ക്ഷീര സാന്ത്വനം ഇൻഷുറൻസ് പദ്ധതി പുനഃസ്ഥാപിച്ചതിലൂടെ വ്യക്തമാകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വി.ശശി എം.എൽ.എ അധ്യക്ഷത വഹിച്ചു.
ക്ഷീര വികസന വകുപ്പ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്, ആറ്റിങ്ങൾ മുൻസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്തുകൾ, ക്ഷീര സഹകരണ സംഘങ്ങൾ, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മിൽമ, കേരള ഫീഡ്‌സ്, കേരള ലൈവ് സ്റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോർഡ്, മൃഗസംരക്ഷണ വകുപ്പ്, സഹകരണ ബാങ്കുകൾ എന്നിവയുടെ സഹകരണത്തോടെയാണ് ക്ഷീരസംഗമം സംഘടിപ്പിച്ചത്.
കന്നുകാലി പ്രദർശനം, ക്ഷീരവികസന സെമിനാർ, ഡയറി എക്‌സിബിഷൻ, ക്ഷീര കർഷകരെ ആദരിക്കൽ, ക്ഷീര സംഘങ്ങൾക്കുള്ള അവാർഡ് വിതരണം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. നറുക്കെടുപ്പിലൂടെ ബ്ലോക്ക് പരിധിയിലുള്ള മൂന്ന് കർഷകർക്ക് പശുക്കളെ വിതരണം ചെയ്തു.
മേൽകടയ്ക്കാവൂർ ക്ഷീരവ്യവസായ സഹകരണ സംഘത്തിൽ ആതിഥേയത്വത്തിൽ മേൽ കടയ്ക്കാവൂർ എൽ.പി.എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സി ജയശ്രീ, തിരുവനന്തപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഷൈലജ ബീഗം, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി, ക്ഷീര വികസന വകുപ്പ് ഡയറക്ടർ ആസിഫ് കെ.യൂസഫ്, ചിറയിൻകീഴ് ക്ഷീരവികസന ഓഫീസർ കെ.എസ് സുസ്മിത, മേൽക്കടയ്ക്കാവൂർ ക്ഷീരവ്യവസായ സഹകരണസംഘം പ്രസിഡന്റ് പഞ്ചമം സുരേഷ് എന്നിവരും ക്ഷീര വികസനം, പഞ്ചായത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥരും ക്ഷീര കർഷകരും പങ്കെടുത്തു.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്‍സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…