അണ് എയ്ഡഡ് സ്കൂള്‍ അധ്യാപികമാര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ച് അവരില്‍ നിന്നു തന്നെ നേരിട്ട് അറിയാനായി കേരള വനിത കമ്മിഷന് നവംബര്‍ 11ന് രാവിലെ 10 മുതല്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കും. വനിത കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്യും.
വനിത കമ്മിഷന് അംഗം വി.ആര്. മഹിളാമണി അധ്യക്ഷത വഹിക്കും. നിയമസഭാംഗം കെ.കെ. രാമചന്ദ്രന് വിശിഷ്ടാതിഥിയാകും. ജെന്‍ഡര്‍ കണ്‍സള്‍ട്ടന്റ് ഡോ. ടി.കെ. ആനന്ദി മുഖ്യപ്രഭാഷണം നടത്തും. അണ് എയ്ഡഡ് സ്കൂള്‍ ടീച്ചേഴ്സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി വേണു കക്കട്ടില്‍ ചര്‍ച്ച നയിക്കും. വനിത കമ്മിഷനംഗം അഡ്വ. പി. കുഞ്ഞായിഷ, അഡ്വ. ഇന്ദിര രവീന്ദ്രന്, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, ഡയറക്ടര്‍ ഷാജി സുഗുണന്, റിസര്‍ച്ച് ഓഫീസര്‍ എ.ആര്. അര്‍ച്ചന എന്നിവര്‍ സംസാരിക്കും.
അണ് എയ്ഡഡ് മേഖലയിലെ അധ്യാപികമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനും പ്രായോഗികമായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും സ്ത്രീശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിനും പബ്ലിക് ഹിയറിംഗ് ലക്ഷ്യമിടുന്നതായും ഉരുത്തിരിയുന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നും വനിത കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി അറിയിച്ചു.
കേരള സംസ്ഥാന എക്സൈസ് വകുപ്പ് കീഴിലുള്ള വിമുക്തി മിഷൻ തിരുവനന്തപുരം ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി “ലഹരിക്കെതിരെ കായിക ലഹരി” എന്ന…
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ചേർന്ന് തയ്യാറാക്കിയ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി.…
സുസ്ഥിര വികസനത്തിന് ഉത്തേജനം നല്കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളില്‍ ഇന്ത്യന്‍ നാവികസേന…
2036-ലെ ഒളിമ്പിക്സ് വേദി തിരുവനന്തപുരമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും…
സ്റ്റീൽ കുപ്പിയും കുടയും കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …