തിരുവനന്തപുരം: അദാനി ഫൗണ്ടേഷന്‍ 2020 മുതല്‍ വെള്ളായണി തടാകത്തിന്‍റെ സംരക്ഷണവും പുനരുദ്ധാരണവും നടത്തിക്കൊണ്ടിരിക്കുകയാണ്. തടാകത്തിന്‍റെ ഇനിയുള്ള ഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 2023 ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ പ്രത്യേകമായുള്ള മാര്‍ഗങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഫ്ളോട്ടിങ് ബാര്‍ജ് (ഹിറ്റാച്ചി) ഉപയോഗിച്ചുള്ളതാണ് ഈ രീതി.
നമ്മുടെ അടിസ്ഥാന തത്വങ്ങളും പരിസ്ഥിതി സംരക്ഷണവും സുസ്ഥിരതയും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അദായി പോര്‍ട്ട്സിനും സ്പെഷല്‍ ഇക്കണോമിക് സോണിനുമുള്ള പ്രതിബദ്ധതയാണ് ഈ നീക്കത്തിലൂടെ കാണാനാവുന്നതെന്ന് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ ഝാ പറഞ്ഞു.
വെള്ളായണി തടാകത്തിന്‍റെ പാരിസ്ഥിതിക പ്രാധാന്യവും ജൈവവൈവിധ്യവും കണക്കിലെടുത്ത് അദാനി ഫൗണ്ടേഷന്‍ ഇക്കാര്യങ്ങളില്‍ പ്രാദേശിക സമൂഹം, സര്‍ക്കാര്‍ അതോറിറ്റികള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍ തുടങ്ങിയവയെ തുടര്‍ച്ചയായി പങ്കെടുപ്പിക്കുകയും അവബോധം വളര്‍ത്തുകയും ചെയ്യുന്നുണ്ട്. ഇതുവരെയുള്ള പുരോഗതി നിലനിര്‍ത്താനും ഫൗണ്ടേഷന്‍ പ്രാദേശിക പഞ്ചായത്തുകള്‍, എന്‍ജിഒകള്‍ ഇവിടെ താമസിക്കുന്നവര്‍ എന്നിവരുമായി സഹകരിക്കും.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…