നടി ശോഭന അവതരിപ്പിക്കുന്ന മൂന്ന് പരമ്പരകൾ സീ കേരളം ചാനലില്‍

മലയാളി പ്രേക്ഷകരുടെ മനം കവരാന്‍ സീ കേരളവും ശോഭനയും
തിരുവനന്തപുരം  ഡിസംബർ 18: പ്രശസ്ത നടിയും നർത്തകിയുമായ പത്മശ്രീ ശോഭന സീ കേരളം ചാനലിന് വേണ്ടി മൂന്ന് പുതിയ പരമ്പരകൾ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കും. തിങ്കളാഴ്ച (ഡിസംബർ 18) മുതൽ സംരക്ഷണം ചെയ്യുന്ന ആദ്യ രണ്ട് സീരിയലുകൾ അവതരിപ്പിച്ചു കൊണ്ടാണ് ശോഭന സീ കേരളം കുടുംബത്തിന്റെ ഭാഗമാകുന്നത്.

തിങ്കളാഴ്ച മുതൽ യഥാക്രമം രാത്രി 7 മണിക്കും രാത്രി 9 മണിക്കും സംപ്രേഷണം ആരംഭിക്കുന്ന പരമ്പരകൾ സുഭദ്രം, മായാമയൂരം എന്നിവയാണ്.സുഭദ്രം പറയുന്നത് ഒരു ചതിയുടെ കഥയാണ്. ഒരു നാടിന്റെ ധീരയായ റാണിയായിരുന്നു സുഭദ്ര. ഭർത്താവായ മേഘനാഥന്റെ യഥാർത്ഥ മുഖം തിരിച്ചറിയാതെ സ്വന്തം ജീവൻ ഹോമിക്കേണ്ടി വരുന്ന സുഭദ്രയുടേയും, അവളുടെ വേർപിരിയാത്ത 4 സഹോദരിമാരുടെയും അതിജീവനത്തിന്റെ കഥ കൂടിയാണ് സുഭ്രദം പറയുന്നത്. സ്നിഷ ചന്ദ്രൻ, ജയ് ധനുഷ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന സുഭദ്രം, സീ കേരളം ചാനലിൽ ഡിസംബർ 18ന് തുടങ്ങി തിങ്കൾ മുതൽ ഞായർ വരെ രാത്രി 7 മണിക്ക് കാണാം.

പുരാതന രാജഭരണകാലത്തെ കാഴ്ചകൾ അതീവ ചാരുതയോടെ അവതരിപ്പിക്കുന്നു എന്നത് ഈ പരമ്പരയുടെ എടുത്തു പറയാവുന്ന പ്രത്യേകതയാണ്. തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ കുതിര മാളികയിൽ ചിത്രീകരിക്കുന്ന ആദ്യ പരമ്പര എന്ന സവിശേഷതയും സുഭദ്രത്തിനു സ്വന്തം.
കുടുംബ പ്രേക്ഷകരെ ഏറെ ആകർഷിക്കുന്ന കഥയാണ് മായാമയൂരം. ഗംഗ എന്ന നിഷ്കളങ്കയായ പെൺകുട്ടി ഭാര്യ മരിച്ച മഹേശ്വറിനെ അഗാധമായി പ്രണയിക്കുന്നു. അഞ്ചു വയസ്സുള്ള മഹേശ്വറിന്റെ മകൾ മാളു ആകട്ടെ അച്ഛനെ വല്ലാതെ വെറുക്കുന്നു. തന്റെ അമ്മയുടെ മരണത്തിന് കാരണം അച്ഛനാണെന്നാണ് ആ കുഞ്ഞുമനസ് തെറ്റിദ്ധരിച്ചിരിക്കുന്നത്. മകളുമായി ഒരു നല്ല ബന്ധം സ്ഥാപിക്കാൻ മഹേശ്വർ ഏറെ ബുദ്ധിമുട്ടുന്നു. ഇവരെ രണ്ടുപേരെയും ബന്ധിപ്പിക്കുന്ന ഏക കണ്ണിയാണ് ഗംഗ. മഹേശ്വറിന്റെ മരിച്ചു പോയ ഭാര്യയും മാളുവിന്റെ അമ്മയുമായ ഗൗരിയുടെ ആത്മാവ്, ഗംഗയ്ക്ക് ഒരു ചേച്ചിയുടെ സ്നേഹ സാന്നിധ്യമാകുന്നു. അരുൺ രാഘവൻ, ഗോപിക പത്മ, വിദ്യ മോഹൻ എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തുന്ന  കേരളം ചാനലിൽ ഡിസംബർ 18 തുടങ്ങി തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്ക് സംപ്രേഷണം ചെയ്യും.

വൈവിധ്യമാർന്ന വിനോദ പരിപാടികളിലൂടെയും പരമ്പരകളിലൂടെയും പ്രേക്ഷക ഹൃദയം കീഴടക്കിയ സീ കേരളത്തിന്റെ ഭാഗമായി ശോഭന മാറുന്നതോടെ, പുതിയ പരമ്പരകൾക്ക് മിഴിവേറുകയാണ്. കേരളത്തിലേക്ക് അനവധി ടെലിവിഷൻ ചാനലുകൾ വളരെ മുൻപ് തന്നെ എത്തിയിരുന്നെങ്കിലും അഞ്ചുവർഷം മുമ്പ് പുതു പുത്തൻ കാഴ്ചകളുമായി മലയാളികൾക്ക് മുന്നിലെത്തിയ സി കേരളം പ്രേക്ഷകർക്കായ് തുറന്നിട്ടത് മികവിന്റെ പുതിയ വാതായനങ്ങൾ ആയിരുന്നു. അഞ്ചുവർഷം കൊണ്ട് തന്നെ മലയാളിയുടെ ടെലിവിഷൻ ആസ്വാദനാനുഭവങ്ങൾക്ക് സീ കേരളം പുതിയ ചരിത്രം രചിച്ചു.

സിനിമ – ടെലിവിഷൻ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിച്ച അഭിനേത്രിയും നർത്തകിയുമായ പത്മശ്രീ ശോഭനയും കൂടി സീ കേരളം കുടുംബത്തിന്റെ ഭാഗമാകുന്നതോടെ, പുത്തൻ പരമ്പരകളും നിത്യ ജീവിതത്തിനോട് തൊട്ടു നിൽക്കുന്ന അവയിലെ സ്ത്രീ കഥാപാത്രങ്ങളും, ഇനിയും ഏറെ ആകർഷണീയവും കലാപരമായ ഔന്നത്യം പുലർത്തുന്നതുമായി മാറും എന്ന വിശ്വാസത്തിലാണ് സീ കേരളത്തിന്റെ പ്രേക്ഷകർ. ശോഭന അവതരിപ്പിക്കുന്ന മൂന്നാമത്തെ പരമ്പരയായ സീതായനവും സീ കേരളം ചാനലിൽ ഉടൻ സംപ്രേഷണം ആരംഭിക്കും.

News Desk

Recent Posts

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

2 days ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

2 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

2 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

2 days ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

3 days ago

കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുന്നു:  മുഖ്യമന്ത്രി പിണറായി വിജയൻ

143 പുതിയ  ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…

3 days ago