Categories: KERALANEWSTRIVANDRUM

സർവ്വകലാശാലകളെ കാവിവത്ക്കരിക്കാൻ ശ്രമം: മന്ത്രി ഡോ. ആർ ബിന്ദു

സംസ്ഥാനത്തെ സർവ്വകലാശാലകളെ കാവിവത്ക്കരിക്കാനാണ് സർവ്വകലാശാല ചാൻസലർ ശ്രമിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. സർവ്വകലാശാലകളിൽ കലാപകലുഷിതമാകുംവിധം വളരെ നിലവാരമില്ലാത്ത തരത്തിൽ ചാൻസലർ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി കൊല്ലത്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ചാൻസിലർ എന്ന നിലയ്ക്ക് ഒരിക്കലും സ്വീകരിക്കാൻ പാടില്ലാത്ത നിലപാടാണ് ഗവർണർ സ്വീകരിച്ചു പോരുന്നത്. വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന പ്രതിഷേധങ്ങളെ വളരെ സംയമനത്തോടെയും പക്വതയോടുംകൂടി വേണം കാണാൻ. ഗവർണറുടെ ഭാഗത്തുനിന്നും അപക്വമായ നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ നാം നടത്തുന്ന മുന്നോട്ടുപോക്കിനുള്ള സാധ്യതകളെ പരിമിതപ്പെടുത്തുന്ന തരത്തിൽ കാര്യങ്ങൾ പ്രശ്നഭരിതമാക്കുകയാണ് ഗവർണർ. ഗവർണർ സെനറ്റിലേക്ക് നിർദ്ദേശിച്ച വിദ്യാർത്ഥികൾ ആകെയും അക്കാദമിക നിലവാരമില്ലാത്തവരാണെന്ന് വ്യക്തമായിരിക്കുകയാണ്.

കാവിവത്ക്കരണത്തിന്റെ ഭാഗമായി സർവ്വകലാശാലകളിൽ പല നടപടികളും
നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ചാൻസലറുടെ ഉത്തരവാദിത്വം അദ്ദേഹത്തിന് നൽകിയത് നിയമസഭയാണ്. കേരളത്തിന്റെ സർവ്വതല വികസനത്തെ എങ്ങനെ തടസ്സപ്പെടുത്താം എന്ന ആലോചനയുടെ ഫലമാണ് അദ്ദേഹത്തിന്റെ നടപടികൾ. ഇത് അത്യന്തം നിർഭാഗ്യകരമായ സ്ഥിതിയാണ്.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും വിഷയത്തിൽ വിദ്യാർത്ഥികളും സംയമനം പാലിക്കണമെന്നും മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.

News Desk

Recent Posts

തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറേജ്: രണ്ടാം പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം: തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ രണ്ടാം പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്തു നടക്കും. സ്വാഗത…

2 days ago

ഗാന്ധി ജയന്തി ആഘോഷിച്ച് മൺവിള ഭാരതീയ വിദ്യാഭവൻ

ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മൺവിള ഭാരതീയ വിദ്യാഭവന്‍ ഗാന്ധിസ്മരണകളുണര്‍ത്തി കൊണ്ടുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഗാന്ധി ചിത്രത്തില്‍ അധ്യാപകരും…

3 days ago

മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ

കൊച്ചി: ആഗോള സ്‌പൈസ് എക്‌സ്‌ട്രാക്ട് വിപണിയിലെ മുൻനിര കമ്പനിയായ മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ. സസ്റ്റെയിനബിൾ സോഴ്സിങ്,…

3 days ago

ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് മോഹൻലാലിന് കേരളത്തിന്റെ ‘ലാൽ സലാം’

സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചടങ്ങ് പ്രിയ നടനോടുള്ള കേരള ജനതയുടെ സ്‌നേഹാദരവുകളാൽ അലംകൃതമായി മലയാള ചലച്ചിത്രലോകത്തിന്റെ അഭിമാനതാരം മോഹൻലാൽ രാജ്യത്തെ…

4 days ago

അസന്തുലിതവും വിവേചനപരവുമായ വാര്‍ഡ് വിഭജനം:  തിര. കമ്മീഷനു എസ്ഡിപിഐ പരാതി നല്‍കി

തിരുവനന്തപുരം: ഡീലിമിറ്റേഷന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പറേഷനില്‍ നടന്ന വാര്‍ഡ് വിഭജനം അസന്തുലിതവും വിവേചനപരവുമാണെന്നും അടിയന്തരമായി പുനപരിശോധന നടത്തി ആവശ്യമായ തിരുത്തല്‍…

5 days ago

ഭാരത് ഭവൻ വിജയദശമി നാളിൽ അക്ഷര കൂട്ടായ്മയും പാട്ടുപകലും സംഘടിപ്പിച്ചു

അക്ഷര കൂട്ടായ്മയും പാട്ടുപകലും നടന്നുആദ്യാക്ഷരങ്ങൾ കുറിച്ച കുരുന്നുകൾക്കും വിദ്യാർത്ഥികൾക്കും പ്രോത്സാഹനം നൽകാൻ കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത്…

5 days ago