തദ്ദേശീയ ജീവിതം വരച്ചുകാട്ടി അരുവിക്കരയിൽ ‘ഗോത്ര കാന്താരം’

നവകേരള സദസ്സിന് മുന്നോടിയായി അരുവിക്കര മണ്ഡലത്തിൽ രണ്ട് ദിവസം നീണ്ട നിൽക്കുന്ന ഗോത്ര സദസ്സ് ‘ഗോത്ര കാന്താരം’ ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നവകേരള സാക്ഷാത്കാരത്തിൽ തദ്ദേശീയ ജനതയുടെ പങ്ക് അനിവാര്യമാണെന്ന് എം.എൽ.എ പറഞ്ഞു.

പാരമ്പര്യ ഗോത്ര ചികിത്സ, കരകൗശല ഉത്പന്നങ്ങളുടെ പ്രദർശനം , വിപണനം, ഗോത്ര ഭക്ഷ്യ ഉത്പന്നങ്ങളുടെ വിപണനം, തനത് കലാരൂപങ്ങളുടെ അവതരണം, സെമിനാർ, അമ്പെയ്ത്ത് മത്സരം എന്നിവ ഗോത്രസദസ്സിന്റെ ഭാഗമായി നടക്കും.

പരമ്പരാഗത കരകൗശല ഉത്പന്നങ്ങളുടെ പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം വെള്ളനാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്.എൽ കൃഷ്ണകുമാരി നിർവഹിച്ചു. ഗോത്ര പാരമ്പര്യ ചികിത്സയും പ്രതിരോധ ഔഷധ വിപണനവും കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠനും, ഗോത്ര ഭക്ഷ്യ ഉത്പന്നങ്ങളുടെ വിപണന ഉദ്ഘാടനം തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജെ സുരേഷും നിർവഹിച്ചു.

വിതുര പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സ്വാഗതസംഘം ചെയർപേഴ്‌സൺ മഞ്ജുഷ. ജി. ആനന്ദ് അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ജില്ലാ പ്ലാനിങ് ഓഫീസർ വി. എസ് ബിജു, സ്വാഗതസംഘം ജനറൽ കൺവീനർ എം.എൽ കിഷോർ എന്നിവർ പങ്കെടുത്തു.

News Desk

Recent Posts

ശബരിമല സ്വര്‍ണക്കൊള്ളയിൽ കേസെടുക്കാൻ ഇഡി

കൊച്ചി: ശബരിമല സ്വർണക്കൊളളയിൽ സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഹൈക്കോടതിയെ സമീപിച്ചു. എഫ്ഐആർ, അനുബന്ധ…

6 days ago

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണഭാഷാവാരാഘോഷം സമാപിച്ചു. വിവിധ മത്സരവിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നവംബര്‍ 1 മുതല്‍ സംഘടിപ്പിച്ചുവന്ന ഭരണഭാഷാവാരാഘോഷം സമാപനസമ്മേളനം തിരുവനന്തപുരത്ത്  കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്…

2 weeks ago

വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ സ്മരണയും ഇന്ത്യൻ ഹോക്കി യുടെ ശതാബ്ദി ആഘോഷവും കഴക്കൂട്ടം സൈനിക സ്കൂളിൽ സംഘടിപ്പിച്ചു

ഇന്ത്യയുടെ ദേശീയ ഗാനമായ "വന്ദേമാതര ത്തിൻ്റെ" 150-ാം വാർഷികം 2025 നവംബർ 07 ന് സൈനിക് സ്കൂൾ കഴക്കൂട്ടത്ത് വളരെ…

2 weeks ago

കണ്ണമ്മൂല വാർഡ് ഇലക്ഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കണ്ണമ്മൂല വാർഡിൽ മത്സരിക്കുന്ന എം.രാധാകൃഷ്ണൻ്റെ പ്രവർത്തനങ്ങൾക്കായുള്ള ഇലക്ഷൻ കമ്മിറ്റി ഓഫീസ് സെൻ്റ് ജോസഫ്സ് എച്ച് എസ് എസ് മുൻ…

2 weeks ago

ഇൻസ്ട്രക്ടർമാർക്ക് മൂന്ന് തവണയായി ദേശീയ അധ്യാപക പുരസ്‌ക്കാരങ്ങൾ

കേരളത്തിലെ വ്യാവസായിക പരിശീലന കേന്ദ്രങ്ങൾ കഴിഞ്ഞ ഒൻപത് വർഷമായി മാറ്റത്തിന്റെ പാതയിലാണ്. എല്ലാവർക്കും തൊഴിൽ എന്ന ലക്ഷ്യം മുൻനിർത്തി ഐടിഐകൾ…

2 weeks ago

വാര്‍ത്തകള്‍ സത്യസന്ധമല്ലെങ്കില്‍ ജനം മാധ്യമങ്ങളെ തിരസ്‌കരിക്കും : മന്തി ജി ആര്‍ അനില്‍

ഐജെടി ബിരുദ സമര്‍പ്പണം മന്ത്രി ഉദ്ഘാടനം ചെയ്തുതിരുവനന്തപുരം :  മാധ്യമ പ്രവര്‍ത്തനം അര്‍പ്പണബോധമുള്ളതാകണമെന്നും സത്യസന്ധമല്ലാത്ത വാര്‍ത്തകളെ ജനം തിരസ്‌കരിക്കുമെന്നും മന്ത്രി…

2 weeks ago