Categories: KERALANEWSTRIVANDRUM

നവകേരള സദസ്സിന് തിരുവനന്തപുരം ജില്ല സജ്ജം. ഡിസംബർ 20 ന് തുടങ്ങി 23ന് സമാപിക്കും

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡലതല സന്ദർശനത്തിന് തിരുവനന്തപുരം ജില്ല പൂർണ സജ്ജം. ഡിസംബർ 20ന് വർക്കല മണ്ഡലത്തിൽ നിന്നാരംഭിക്കുന്ന നവകേരള സദസ്സിന് ഡിസംബർ 23ന് തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളുടെ സംയുക്ത സദസ്സോടെ സമാപനമാകും.

ജില്ലയിലെ 14 മണ്ഡലങ്ങളും മുഖ്യമന്ത്രിയേയും മന്ത്രിമാരേയും സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. പ്രഭാതയോഗങ്ങൾക്കും നവകേരള സദസ്സിനുമുള്ള വേദികളുടെ ക്രമീകരണങ്ങൾ അവസാന ഘട്ടത്തിലാണ്. പൊതുജനങ്ങൾക്ക് നിവേദനം നൽകുന്നതിനായി കൗണ്ടറുകളുണ്ടാകും. വയോജനങ്ങൾ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കായി പ്രത്യേക കൗണ്ടറുകളും വേദിക്കരികിലായി തന്നെ ഉണ്ടാകും.

ഡിസംബർ 20 വൈകിട്ട് ആറിന് വർക്കല മണ്ഡലത്തിൽ ആദ്യ നവകേരളസദസ്സ് നടക്കും. വർക്കല ശിവഗിരി മഠം ഓഡിറ്റോറിയമാണ് വേദിയാകുന്നത്. ഡിസംബർ 21 രാവിലെ ഒൻപതിന് ആറ്റിങ്ങൽ മാമം പൂജ കൺവെൻഷൻ സെന്ററിലാണ് ജില്ലയിലെ ആദ്യ പ്രഭാതയോഗം. വർക്കല, ചിറയിൻകീഴ്, ആറ്റിങ്ങൽ, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും വികസന ആശയങ്ങൾ സംവദിക്കും. തുടർന്ന് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം നടക്കും. രാവിലെ 11ന് തോന്നയ്ക്കൽ ലൈഫ് സയൻസസ് പാർക്കിൽ ചിറയിൻകീഴ് മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് ആറ്റിങ്ങൽ മണ്ഡലത്തിലെ നവകേരള സദസ്സ് മാമം ഗ്രൗണ്ടിലും വൈകിട്ട് 4.30ന് വാമനപുരം മണ്ഡലത്തിലെ നവകേരള സദസ്സ് വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രത്തിന് സമീപമുള്ള ഗ്രൗണ്ടിലും നടക്കും. വൈകിട്ട് ആറിന് നെടുമങ്ങാട് നഗരസഭാ പാർക്കിങ് ഗ്രൗണ്ടിൽ നെടുമങ്ങാട് മണ്ഡലത്തിലെ ജനങ്ങളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കും.

ഡിസംബർ 22ന് കാട്ടാക്കട തൂങ്ങാംപാറ കാളിദാസ കൺവെൻഷൻ സെന്ററിലാണ് അന്നത്തെ പ്രഭാതയോഗം. അരുവിക്കര, കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിലെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനമാണ്. രാവിലെ 11ന് അരുവിക്കര മണ്ഡലത്തിൽ നിന്ന് നവകേരള സദസ്സ് ആരംഭിക്കും. ആര്യനാട് പാലേക്കോണം വില്ലാ നസ്രേത്ത് സ്‌കൂൾ ഗ്രൗണ്ടാണ് വേദി. ഉച്ചതിരിഞ്ഞ് മൂന്നിന് കാട്ടാക്കട മണ്ഡലത്തിലെ നവകേരള സദസ്സ് കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നടക്കും. വൈകിട്ട് 4.30ന് നെയ്യാറ്റിൻകര മുൻസിപ്പൽ സ്റ്റേഡിയത്തിലാണ് നെയ്യാറ്റിൻകര മണ്ഡലത്തിലെ നവകേരള സദസ്സ്. വൈകിട്ട് ആറിന് പാറശാല മണ്ഡലത്തിലെ നവകേരള സദസ്സ് കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജിലും നടക്കും.

News Desk

Recent Posts

ആൻ ഓഡ് റ്റു റസീലിയൻസ് : ചെറുത്തുനില്പിനും പ്രതീക്ഷയ്‌ക്കും വേദി ഒരുക്കി ഐഡിഎസ്എഫ്എഫ്കെ

അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും  അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…

4 hours ago

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

2 days ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

3 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

3 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

3 days ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

3 days ago