തിരുവനന്തപുരം: ഗൂഗോള്‍ മള്‍ട്ടിമീഡിയ ആന്‍ഡ് ടെക്‌നോളജിയുടെ ഡികെ ഫ്രന്‍സി മിറാകിള്‍ നൈറ്റ് 2023 അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. പരിപാടി മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങൾ സംഘടിപ്പിച്ചു.
നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ സഹായം, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, കാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സാ സഹായം എന്നിവ അർഹരായവർക്ക് കൈമാറി. പ്രശസ്ത താരങ്ങളായ ഹണിറോസ്, മണിയന്‍പിള്ള രാജു, ദേവന്‍, ഇഷ ആനന്ദ്, പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. കൊല്ലം നവജ്യോതി മോഡല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളും സന്നദ്ധ പ്രവർത്തകയുമായ ദീപ മണികണ്ഠനാണ് ഷോ ഡയറക്ടർ. പ്രശസ്ത സിനിമ-സീരിയല്‍ താരം സിന്ധു മനുവര്‍മയാണ് പരിപാടിയുടെ ചീഫ് കോര്‍ഡിനേറ്റര്‍. നിജാസ് എന്‍.മുഹമ്മദ്, ആകാശ് മണികണ്ഠന്‍ എന്നിവർ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായിരുന്നു.
വിധു പ്രധാപിന്റെ മ്യൂസിക് ബാന്‍ഡ്, മാജിക് ഷോ, സിനിമ സീരിയല്‍ താരങ്ങൾ അണിനിരന്ന സിനിമാറ്റിക് ഡാന്‍സ്, കോമഡി, സ്‌കിറ്റ്, സൗന്ദര്യ മത്സരം, ഡിജെ എന്നിവയും പരിപാടിയോടനുബന്ധിച്ചു നടന്നു. 2019-20ലെ മിസ്സ് യൂണിവേഴ്‌സ് സോളിഡാരിറ്റി ഡോ. ഇശാ ഫാറാഹ് ഖുറേഷി സൗന്ദര്യ മത്സര വിജയികളെ കിരീടം അണിയിച്ചു. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളും പരിപാടികള്‍ കാണാനെത്തിയിരുന്നു. ഗൂഗോള്‍ മള്‍ട്ടിമീഡിയ ആന്‍ഡ് ടെക്‌നോളജിയുടെ തിരുവനന്തപുരത്തെ ആദ്യ മെഗാ ഇവെന്റാണ് ഇത്.
നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…
വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…
എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…
കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…
പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…