തിരുവനന്തപുരം മണ്ഡലത്തിലെ വിദ്യാലയങ്ങൾക്ക് സ്‌കൂൾ ബസുകൾ

തിരുവനന്തപുരം മണ്ഡലത്തിലെ വിദ്യാലയങ്ങൾക്ക് സ്‌കൂൾ ബസുകൾ
1.65 കോടിയുടെ ഭരണാനുമതി.

തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ ഏഴ് സ്‌കൂളുകൾക്ക് ബസുകൾ വാങ്ങുന്നതിന് ഒരു കോടി 65 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു.

ഗവ.യു.പി.എസ്.പാൽക്കുളങ്ങര, ഗവ. ടി.ടി.ഐ. മണക്കാട്, വി.എച്ച്.എസ്.എസ്. മണക്കാട്, സെന്റ് തോമസ് എച്ച്.എസ്.എസ്. പൂന്തുറ, ഗവ.എൽ.പി.എസ്. വള്ളക്കടവ്, സെന്റ് ജോസഫ്‌സ് എൽ.പി.സ്‌കൂൾ കൊച്ചുവേളി, സെന്റ് മേരീസ് എച്ച്.എസ്.എസ്, വെട്ടുകാട് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് വാഹനം വാങ്ങുന്നത്. ഗവ.മോഡൽ എച്ച്.എസ്.എൽ.പി.എസ്. തൈക്കാട്, ഗവ.യു.പി.എസ്. ബീമാപള്ളി, സെന്റ് പീറ്റേഴ്‌സ് എൽ.പി.എസ്. ശംഖുമുഖം, ഗവ.എൽ.പി.എസ്. കോട്ടൺഹിൽ എന്നീ സ്‌കൂളുകൾക്ക് കഴിഞ്ഞവർഷം 67 ലക്ഷം രൂപ ചെലവാക്കി സ്‌കൂൾ ബസ് വാങ്ങി നൽകിയിരുന്നു. തീരദേശ മേഖലയിലേത് ഉൾപ്പെടെയുള്ള സ്‌കുളുകൾക്ക് ബസ് അനുവദിച്ചതിലൂടെ പൊതുവിദ്യാഭ്യാസ മേഖലയിലേയ്ക്ക് കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

News Desk

Recent Posts

ഗവർണറുടെ സ്വാതന്ത്ര്യദിന ആശംസ

''നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തിൻറെ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ കേരളത്തിലെ എല്ലാ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എന്റെ ഹൃദയംഗമമായ സ്വാതന്ത്ര്യദിന…

10 hours ago

മുഖ്യമന്ത്രി പിണറായി വിജയൻ്റെ സ്വാതന്ത്ര്യദിന സന്ദേശം

നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടി 78 വർഷങ്ങൾ പൂർത്തിയാവുകയാണ്. സാമൂഹികവും സാമുദായികവുമായ എല്ലാ വേർതിരിവുകളെയും അതിജീവിച്ച് ഇന്ത്യൻ ജനത ഒറ്റക്കെട്ടായി…

20 hours ago

എല്ലാ പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പാക്കണം: രാഷ്ട്രപതി

എല്ലാ പൗരന്മാര്‍ക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. 79ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.ഭരണഘടനയും…

20 hours ago

ലൈഫിന്റെ കരുതലിൽ ഇടമലക്കുടി നിവാസികൾ; 131 വീടുകളുടെ നിർമ്മാണം പൂർത്തിയായി

മണ്ണും മരങ്ങളും കൊണ്ടുണ്ടാക്കിയ പുല്ലു മേഞ്ഞ വീടുകളായിരുന്നു ഞങ്ങളുടേത്, അത് മുൻപ്. ഇപ്പോൾ ഞങ്ങൾക്ക് സർക്കാർ അടച്ചുറപ്പുള്ള നല്ല വീടുകൾ…

23 hours ago

കാശ്‌മീരിൽ കനത്ത മേഘവിസ്‌ഫോടനം; പത്തുപേർ മരിച്ചതായി റിപ്പോർട്ട്, വൻ നാശനഷ്ടം

ജമ്മു-കാശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിലുണ്ടായ കനത്ത മേഘവിസ്‌ഫോടനത്തിൽ പത്തുപേർ മരിച്ചതായി റിപ്പോർട്ട്. മച്ചൈൽ മാതാ യാത്ര നടക്കുന്ന വഴിയിലായുള്ള ചൊസോതി ഗ്രാമത്തിലാണ്…

1 day ago

വിമാനത്താവളത്തിലേക്ക് വാട്ടര്‍ മെട്രോ വരുന്നു! ആലുവയിൽ നിന്ന് വിമാനത്താവളത്തിലേക്ക് 20 മിനിറ്റിൽ!

കൊച്ചി: ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പെരിയാറിലൂടെ വാട്ടർ മെട്രോ സർവീസ് പരിഗണനയില്‍! വെറും 20 മിനിറ്റിൽ വിമാനത്താവളത്തിൽ എത്താം.…

1 day ago