Categories: KERALANEWSTRIVANDRUM

അതേ നാണയത്തിൽ വെല്ലുവിളി ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകും: മന്ത്രി വി ശിവൻകുട്ടി

ഇനിയും വെല്ലുവിളിക്കാൻ ആണ് വി ഡി സതീശന്റെ ഭാവമെങ്കിൽ അതേ നാണയത്തിൽ വെല്ലുവിളി ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി.

ഇനിയും വെല്ലുവിളിക്കാൻ ആണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഭാവമെങ്കിൽ അതേ നാണയത്തിൽ വെല്ലുവിളി ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.ചിറയൻകീഴ് മണ്ഡലത്തിൽ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തെ കലാപഭൂമിയാക്കാൻ വി ഡി സതീശൻ ഗൂഢാലോചന നടത്തുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കോൺഗ്രസ്‌ ഗുണ്ടകൾ അഴിഞ്ഞാടിയത് വി ഡി സതീശന്റെ ഒത്താശയോടെയാണ്.പൊതുഖജനാവിനുണ്ടായ നഷ്ടങ്ങളുടെ ഉത്തരവാദി വി ഡി സതീശൻ ആണ്. സതീശൻ തരത്തിൽ കളിക്കണം. മുഖ്യമന്ത്രിയെ വെല്ലുവിളിക്കാൻ തക്ക പൊക്കമൊന്നും സതീശനില്ല. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് ഉയർന്നുവന്ന നേതാവാണ് മുഖ്യമന്ത്രി. ജനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനും സംരക്ഷിക്കാനും വി ഡി സതീശൻ നേതൃത്വം വഹിച്ച ഒരു പോരാട്ടം എടുത്തു പറയാൻ ആകുമോ എന്നും മന്ത്രി വി ശിവൻകുട്ടി ചോദിച്ചു.

കേരളത്തിലെ പ്രതിപക്ഷത്തിന്റേത് നിഷേധാത്മക സമീപനമാണ്. എല്ലാ വികസന പദ്ധതികൾക്കും എതിരാണ് അവർ. കേരളത്തിന്റെ നേട്ടങ്ങൾ എടുത്തുപറഞ്ഞ കേരളീയം പരിപാടിയും കേരളത്തിന്റെ ഭാവി വികസന പ്രവർത്തനങ്ങൾ അടക്കം ചർച്ച ചെയ്യുന്ന നവകേരള സദസും പ്രതിപക്ഷം ബഹിഷ്കരിച്ചു.

ഐക്യ ജനാധിപത്യ മുന്നണി എന്നതിന് പകരം ബഹിഷ്കരണ മുന്നണി എന്നതാണ് നല്ലത്.നവകേരള സദസിന്റെ വിജയം കോൺഗ്രസ് നേതാക്കളുടെ മനോനില തെറ്റിച്ചിരിക്കുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

News Desk

Recent Posts

പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിന ശമ്പള വിഹിതം നോര്‍ക്ക നല്‍കും

നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…

1 day ago

വർഗീയത കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല – രമേശ് ചെന്നിത്തല

വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…

2 days ago

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്

എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…

2 days ago

ഓക്സ്ഫോ കെയർ- സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു

കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…

3 days ago

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…

1 week ago

29 ാമത് ഐ.എഫ്.എഫ്.കെ: സംഘാടക സമിതി രൂപീകരിച്ചു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…

1 week ago