Categories: KERALANEWSTRIVANDRUM

ജനകീയമായി ചിറയിൻകീഴ് മണ്ഡലം നവകേരളസദസ്സ്

4,660 നിവേദനങ്ങൾ സ്വീകരിച്ചു. ജനകീയപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചിറയിൻകീഴ് മണ്ഡലം നവകേരള സദസ്സിൽ 4,660 നിവേദനങ്ങൾ സ്വീകരിച്ചു. സ്വീകരിച്ച നിവേദനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.തോന്നക്കൽ ബയോ സയൻസ് പാർക്കിൽ നടന്ന ചടങ്ങിൽ സമൂഹത്തിലെ നാനാതുറകളിൽപ്പെട്ട വ്യക്തികളെത്തി. പഞ്ചാരിമേളത്തിൻ്റെയും മുത്തുക്കുടയേന്തിയ 50 വനിതകളുടെയും സാന്നിദ്ധ്യത്തിലാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും
വേദിയിലേക്ക് സ്വീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മറ്റ് മന്ത്രിമാരും എത്തിയതോടെ ചിറയിൻകീഴ് അക്ഷരാഥത്തില്‍ ആവേശക്കടലായി മാറി.

കുമാരനാശാൻ്റെ ജന്മസ്ഥലമായ തോന്നക്കലിൽ നടന്ന ചടങ്ങിൽ കുമാരനാശാൻ കൃതികൾ സമ്മാനിച്ചു കൊണ്ടാണ് അതിഥികളെ സ്വാഗതം ചെയ്തത്.മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മന്ത്രിമാരായ വി ശിവൻകുട്ടി ,പി പ്രസാദ്, എം ബി രാജേഷ് എന്നിവർ സംസാരിച്ചു.നവകേരള സദസ്സിൻ്റെ ഭാഗമായി നടത്തിയ രചനാ മൽസരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം ചടങ്ങിൻ്റെ അദ്ധ്യക്ഷനായ വി ശശി എം എൽ എ നിർവഹിച്ചു. ചിറയിൻ കീഴിലെ കലാ കൂട്ടായ്മയുടെ ഗാനമേളയും കനൽ ബാൻഡിൻ്റെ നാടൻ പാട്ടും പരിപാടിയുടെ ഭാഗമായി അരങ്ങേറി.

സദസിനെത്തിയവര്‍ക്ക് എല്ലാ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ് സേന, മെഡിക്കല്‍ സംഘം, ഫയര്‍ഫോഴ്‌സ്, എന്നിവരുടെ സേവനങ്ങള്‍ ഒരുക്കിയിരുന്നു. ഹരിത കര്‍മസേന, കുടുംബശ്രീ, ആശ, അങ്കണവാടി പ്രവര്‍ത്തകരും വിവിധ വകുപ്പുകളും സദസ്സിന്റെ ഭാഗമായി. സദസ്സില്‍ നിവേദനങ്ങള്‍ നല്‍കുന്നതിനായി 20 കൗണ്ടറുകള്‍ സജ്ജീകരിച്ചു. സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേകം കൗണ്ടറുകളും ഒരുക്കിയിരുന്നു.

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

3 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

3 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

3 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

3 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

3 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

3 weeks ago