Categories: KERALANEWSTRIVANDRUM

നവോത്ഥാന മൂല്യങ്ങളുയർത്തിയാണ് നവകേരളസദസ്സ് സംഘടിപ്പിക്കുന്നത്: മുഖ്യമന്ത്രി

ഭേദങ്ങളൊന്നുമില്ലാതെ ജനം ഒഴുകിയെത്തുന്ന നവകേരള സദസ്സ് നവോത്ഥാന മൂല്യങ്ങളുയർത്തിപ്പിടിച്ചാണ് സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി. ആര്യനാട് നസ്റേത്ത് സ്കൂൾ ഗ്രൗണ്ടിൽ നടന്ന അരുവിക്കര നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവംബർ 18ന് മഞ്ചേശ്വരത്ത് നിന്നാണ് നവകേരള സദസ്സ് ആരംഭിച്ചത്. തിരുവനന്തപുരം ജില്ലയിലെ ആദ്യ പരിപാടി ശിവഗിരിയിൽ നിന്നാണ് ആരംഭിച്ചത്. നവോത്ഥാന മൂല്യങ്ങൾ ഉൾക്കൊള്ളാനും നാട് കടന്നു വന്ന വഴികൾ ഓർക്കുന്നതിനുമുള്ള വേദി കൂടിയാണ് നവകേരള സദസ്സ്.ഈ സന്ദേശം പൊതു സമൂഹം നല്ല നിലയിൽ ഏറ്റെടുത്തു പരിപാടി നടക്കുന്ന ഈ വലിയ ഗ്രൗണ്ടിൽ പോലും ഒതുങ്ങാത്ത ജനസഞ്ചയമാണ് ഇവിടെയെത്തിയിരിക്കുന്നത്. അരുവിക്കരയെപ്പോലെ പല മണ്ഡലങ്ങളും ജന ബാഹുല്യത്താൽ നിറഞ്ഞു. പതിനായിര കണക്കിനാണ് ജനം നവകേരള സദസ്സിലേക്ക് ഒഴുകിയെത്തുന്നത്.

നാടിനെ തകർക്കാൻ ആരെയും അനുവദിക്കില്ല എന്ന സന്ദേശമുയർത്തിയാണ് കേരളം ജനകീയ
പ്രതിരോധം ഉയർത്തുന്നത്.സംസ്ഥാന സർക്കാരിനെ സംബന്ധിച്ചടത്തോളം ആരെയും എതിർക്കാനല്ല പക്ഷേ നമുക്ക് മുന്നേറാനാകണം എന്നതാണ് നിലപാട്. അത് നാടിൻ്റെ ആവശ്യമാണ് തടസ്സം നിൽക്കുന്നവർ തിരുത്തണമെന്നാണ് കേരളമൊന്നടങ്കം ആവശ്യപ്പെടുന്നത് .
കാലാനുസൃതമായ പുരോഗതി നാം നേടി.എന്നാൽ വികസന തുടർച്ചക്കും ഭാവി മുന്നേറ്റങ്ങൾക്കും കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യമുണ്ട്.ഇതിനായി കേന്ദ്ര സർക്കാർ നിലവിലെ സമീപനങ്ങൾ തിരുത്തണം.

തകർന്നടിയാതെ പ്രതിസന്ധികളെ അതിജീവിച്ചു മുന്നോട്ടു നീങ്ങിയ കേരളത്തിൻ്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾക്കെതിരായാണോ പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിക്കുന്നത്.
കേന്ദ്ര ഗവൺമെൻ്റ സ്വീകരിക്കുന്ന നിലപാട് ജനങ്ങൾക്ക് മുന്നിൽ നവകേരള സദസ്സിലൂടെ അവതരിപ്പിക്കുന്നു. ജനങ്ങൾ കേരളത്തിൻ്റെ പൊതു താൽപര്യങ്ങൾക്ക് വേണ്ടി അണിചേരുകയാണ് ചെയ്യുന്നത്.എതിർപ്പിൻ്റെ കാരണങ്ങൾ പോലും പറയാൻ കഴിയാത്ത സാഹചര്യമാണ് പ്രതിപക്ഷത്തിനുള്ളത്.

മഞ്ചേശ്വരത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനാവലിയാണ് നവകേരള സദസ്സിലുണ്ടായത്.
നാടിൻ്റെ പ്രശ്നങ്ങളിൽ ഒന്നു ചേരുക എന്നതിൽ സന്തോഷിക്കേണ്ടതിനു പകരം അമർഷവും രോഷവുമാണ് പ്രതിഷേധിക്കുന്നവർക്കുണ്ടായത്. കേരളത്തിലെ മുഴുവൻ പാർലമെൻ്റംഗങ്ങളുംകേന്ദ്ര ധനമന്ത്രിയെ കണ്ട് കേരളത്തിൻ്റെ ആശങ്കകൾ അറിയിക്കണമെന്ന് സംസ്ഥാന ഗവൺമെൻ്റ് അഭ്യർത്ഥിച്ചിരുന്നു. ആദ്യം എല്ലാവരും ഇത് അംഗീകരിച്ചെങ്കിലും ചിലർ പിൻമാറി.

മന്ത്രിമാരായ ഡോ.ആർ ബിന്ദു, വി എൻ വാസവൻ ,പി പ്രസാദ് എന്നിവർ സംസാരിച്ചു. ജി സ്റ്റീഫൻ എം എൽ എ അധ്യക്ഷനായിരുന്നു. അരുവിക്കരയുടെ വികസന രേഖ മന്ത്രി വി ശിവൻകുട്ടിക്ക് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.ഗോത്ര സമൂഹത്തിൻ്റെ ആദരമായി തലപ്പാവും അമ്പും വില്ലും കാട്ടുതേനും ഊര് മൂപ്പന്മാരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.വിദ്യാർത്ഥിയായ അനന്ദു വരച്ച മുഖ്യമന്ത്രിയുടെ ഛായാചിത്രം വേദിയിൽ കൈമാറി.കൂടിയാണ് നവകേരള സദസ്സ്.

News Desk

Recent Posts

ഗവർണറുടെ സ്വാതന്ത്ര്യദിന ആശംസ

''നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തിൻറെ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ കേരളത്തിലെ എല്ലാ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എന്റെ ഹൃദയംഗമമായ സ്വാതന്ത്ര്യദിന…

10 hours ago

മുഖ്യമന്ത്രി പിണറായി വിജയൻ്റെ സ്വാതന്ത്ര്യദിന സന്ദേശം

നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടി 78 വർഷങ്ങൾ പൂർത്തിയാവുകയാണ്. സാമൂഹികവും സാമുദായികവുമായ എല്ലാ വേർതിരിവുകളെയും അതിജീവിച്ച് ഇന്ത്യൻ ജനത ഒറ്റക്കെട്ടായി…

20 hours ago

എല്ലാ പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പാക്കണം: രാഷ്ട്രപതി

എല്ലാ പൗരന്മാര്‍ക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. 79ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.ഭരണഘടനയും…

20 hours ago

ലൈഫിന്റെ കരുതലിൽ ഇടമലക്കുടി നിവാസികൾ; 131 വീടുകളുടെ നിർമ്മാണം പൂർത്തിയായി

മണ്ണും മരങ്ങളും കൊണ്ടുണ്ടാക്കിയ പുല്ലു മേഞ്ഞ വീടുകളായിരുന്നു ഞങ്ങളുടേത്, അത് മുൻപ്. ഇപ്പോൾ ഞങ്ങൾക്ക് സർക്കാർ അടച്ചുറപ്പുള്ള നല്ല വീടുകൾ…

22 hours ago

കാശ്‌മീരിൽ കനത്ത മേഘവിസ്‌ഫോടനം; പത്തുപേർ മരിച്ചതായി റിപ്പോർട്ട്, വൻ നാശനഷ്ടം

ജമ്മു-കാശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിലുണ്ടായ കനത്ത മേഘവിസ്‌ഫോടനത്തിൽ പത്തുപേർ മരിച്ചതായി റിപ്പോർട്ട്. മച്ചൈൽ മാതാ യാത്ര നടക്കുന്ന വഴിയിലായുള്ള ചൊസോതി ഗ്രാമത്തിലാണ്…

1 day ago

വിമാനത്താവളത്തിലേക്ക് വാട്ടര്‍ മെട്രോ വരുന്നു! ആലുവയിൽ നിന്ന് വിമാനത്താവളത്തിലേക്ക് 20 മിനിറ്റിൽ!

കൊച്ചി: ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പെരിയാറിലൂടെ വാട്ടർ മെട്രോ സർവീസ് പരിഗണനയില്‍! വെറും 20 മിനിറ്റിൽ വിമാനത്താവളത്തിൽ എത്താം.…

1 day ago