കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തിരുവനന്തപുരം ജില്ലയിലെ വില്ലേജ് സിറ്റിങുകള്‍ ജനുവരി മൂന്ന് മുതല്‍ 10 വരെ വിവിധ സ്ഥലങ്ങളില്‍ നടക്കും. 18 മുതല്‍ 55 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് പുതിയതായി അംഗത്വം എടുക്കാനും, അംഗങ്ങള്‍ക്ക് അംശദായം അടയ്ക്കാനുമുള്ള അവസരം വില്ലേജ് സിറ്റിങില്‍ ഉണ്ടാകും. രാവിലെ 10 മുതലാണ് സിറ്റിങ്.
ജനുവരി മൂന്നിന് ആറ്റിപ്ര, കഴക്കൂട്ടം, കഠിനംകുളം, മേനംകുളം, ചെറുവയ്ക്കല്‍ വില്ലേജുകളുടെ സിറ്റിങ് കുളത്തൂര്‍ ഗ്രന്ഥശാലയില്‍ നടക്കും. ജനുവരി നാലിന് മാണിക്കല്‍, കോലിയക്കോട് വില്ലേജുകളിലെ സിറ്റിങ് മാണിക്കല്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലും ജനുവരി അഞ്ചിന് കൊടുവഴന്നൂര്‍ വില്ലേജ് സിറ്റിങ്് കൊടുവഴന്നൂര്‍ സഹകരണബാങ്കില്‍ വെച്ചും നടക്കും. ജനുവരി ആറിന് വെമ്പായം, തേക്കട, വട്ടപ്പാറ വില്ലേജുകളിലെ സിറ്റിങ്് വെമ്പായം ഗ്രാമപഞ്ചായത്ത് ഓഫീസിലും ജനുവരി 8 ന് കാരോട്, പരശുവയ്ക്കല്‍, കുളത്തൂര്‍ വില്ലേജുകളിലെ സിറ്റിങ്് കാരോട് ഗ്രാമപഞ്ചായത്ത് ഓഫീസിലും ജനുവരി ഒന്‍പതിന് മലയിന്‍കീഴ്, വിളപ്പില്‍, വിളവൂര്‍ക്കല്‍ വില്ലേജുകളിലെ സിറ്റിങ് മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് ഓഫീസിലും ജനുവരി പത്തിന് ആനാവൂര്‍, കുന്നത്തുകാല്‍, കൊല്ലയില്‍ വില്ലേജുകളിലെ സിറ്റിങ്് കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലുമാണ് നടക്കുന്നത്.
പുതുതായി അംഗത്വം എടുക്കുന്നവര്‍ ആധാര്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, രേഖകളില്‍ മേല്‍വിലാസം വ്യത്യാസം ഉണ്ടെങ്കില്‍ വണ്‍ ആന്‍ഡ് സെയിം സര്‍ട്ടിഫിക്കറ്റ്, യൂണിയന് സര്‍ട്ടിഫിക്കറ്റ്, 2 പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം സിറ്റിങില്‍ പങ്കെടുക്കണമെന്ന് ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2729175, 8075649049
കമ്പ്യൂട്ടർ സയൻസ് പരിശീലന സ്ഥാപനമായ AMICS തിരുവല്ലയിൽ ഉദ്ഘാടനം ചെയ്തു. എം എൽ എ ശ്രീ മാത്യു ടി തോമസ്…
കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ചരിത്രം തുടങ്ങുന്നത് 1965 ജൂലൈ 5 നു ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ ആരംഭത്തോടെയാണ്. 2025…
കഴക്കൂട്ടം: തീരദേശ വികസനത്തിൽ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മരിയൻ എൻജിനീയറിങ് കോളേജിൽ ആരംഭിച്ച സെൻറർ ഫോർ കോസ്റ്റൽ എൻജിനീയറിങ്ങ്…
ഒരു ലക്ഷം രൂപ വീതമുള്ള രണ്ടു പുരസ്കാരവുംഅമ്പതിനായിരം രൂപ വീതമുള്ള ഗവേഷണപുരസ്കാരവുംതിരുവനന്തപുരം : എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനികപുരസ്കാരം,…
യുവതലമുറയുടെ ചൂടും തുടിപ്പും ചടുലതയും ഉൾപ്പെടുത്തി ഒരുക്കിയ ആക്ഷൻ ത്രില്ലർ ചിത്രം "കിരാത" ചിത്രീകരണം പൂർത്തിയായി. കോന്നി, അച്ചൻകോവിൽ എന്നിവിടങ്ങളായിരുന്നു…
തിരുവനന്തപുരം, 2025 ജൂലായ് 03: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ…