നെടുമങ്ങാട്: ചലച്ചിത്ര നടനും, സംവിധായകനുമായ അനിൽ നെടുമങ്ങാടിന്റെ മൂന്നാമത് ചരമവാർഷികത്തോടനുബന്ധിച്ച് നെടുമങ്ങാട് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ അനുസ്മരണ സ്മൃതി സദസ്സ് കച്ചേരി നടയിൽ സംഘടിപ്പിച്ചു.
മുൻ നഗരസഭ കൗൺസിലറും, കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡണ്ടുമായ അഡ്വക്കേറ്റ് എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു. മുൻ നഗരസഭാ ചെയർമാൻ കെ സോമശേഖരൻ നായർ മുഖ്യപ്രഭാഷണം നടത്തി.
മുൻ നഗരസഭ കൗൺസിലർമാരായ കെ ജെ ബിനു, അഡ്വക്കേറ്റ് എസ്. നൂർജി, കരിപ്പൂര് സുരേഷ്,
പൗരാവകാശ സംരക്ഷണ സമിതി പ്രസിഡന്റ് മാണിക്യം വിളാകം റഷീദ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വക്കറ്റ്. മഹേഷ് ചന്ദ്രൻ, വാണ്ട സതീഷ്, യൂത്ത് കോൺഗ്രസ് നേതാക്കളായ മന്നുർക്കോണം സജാദ്, നെടുമങ്ങാട് താഹിർ, വ്യാപാരി വ്യവസായി സംഘ് നേതാക്കളായ കൊല്ലംകാവ് രാധാകൃഷ്ണൻ, സത്യൻ ചന്തവിള, മുസ്ലിം ലീഗ് നേതാവ് വൻജുവം ഷറഫ്, സാംസ്കാരിക വേദി ഭാരവാഹികളായ മൂഴിയിൽ മുഹമ്മദ് ഷിബു, പുലിപ്പാറ യൂസഫ്, മുഹമ്മദ് ഇല്യാസ് പത്താം കല്ല്, പഴവിള ജലീൽ, എ. എസ് ഷെരീഫ്, പുതുമംഗലം സുരേഷ്, മഞ്ചയിൽ അസീസ്, അഭിജിത്ത്, കണ്ണാറാങ്കോട് സുധൻ, കൊല്ലംകാവ് സജി, അയണിമൂട് മാഹിൻ, തുടങ്ങിയവർ സംസാരിച്ചു.
സ്റ്റീൽ കുപ്പിയും കുടയും കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …
അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്ലക്സ് വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…
വാളുകൊണ്ട് ആക്രമിക്കാൻ ശ്രമം; തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു.ആര്യങ്കോട് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു. പ്രതിയായ…
സാബു കക്കട്ടിൽ സംവിധാനം ചെയ്യുന്ന പ്രകാശം പരത്തുന്ന പെൺകുട്ടി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കോഴിക്കോട് പഴശ്ശിമ്യൂസിയം പ്രിവ്യൂ തീയേറ്ററിൽ…
സ്കോട്ട്ലാൻഡ്: 2026-ൽ നടക്കാനിരിക്കുന്ന സ്കോട്ട്ലൻഡ് പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എഡിൻമ്പ്രയിൽ നടന്ന ഭരണകക്ഷിയായ സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ (എസ് എൻ…