കേരളത്തില്‍ തന്നെ പ്രശസ്തമായ തിരുവനന്തപുരം ശാസ്തമംഗലം ചന്ദ്രന്‍കടമുക്കിലെ ചന്ദ്രന്‍ ചേട്ടന്റെ ചായ രുചി കൂട്ടായ്മ ക്രിസ്മസ് പുതുവത്സരമാഘോഷിച്ചു. ഇന്ന് ഡിസംബര്‍ 30 ന് വൈകുന്നേരം ചിന്ത്യ ഒരു ചായക്കടയുടെ മുന്നില്‍ ക്രിസ്മസ് പുതുവത്സര കേക്ക് മുറിച്ചുകൊണ്ട് ആരാധ്യനായ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ശ്രീ കെ പി ജയചന്ദ്രന്‍ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പരിപാടികളുടെ ഭാഗമായി ദേശീയ സംസ്ഥാന തലത്തില്‍ കായിക മത്സരങ്ങളില്‍ മെഡലുകള്‍ വാരിക്കൂട്ടിയ ചായക്കൂട്ടായ്മയിലെ അംഗമായ സിബിന്‍ ചന്ദ്രനെ ആദരിച്ചു.
പ്രസ്തുത ചടങ്ങില്‍ കൂട്ടായ്മയിലെ മുതിര്‍ന്ന അംഗങ്ങളായ ചിന്ത്യ ചായക്കട ഉടമ ശ്രീ ചന്ദ്രന്‍, ശ്രീ ശാസ്തമംഗലം മോഹനന്‍, ശാസ്തമംഗലം വാര്‍ഡ് കൌണ്‍സിലര്‍ ശ്രീ മധുസൂധനന്‍, ശ്രീ അബ്ദുല്‍ ഷുക്കൂര്‍, ശ്രീ ഹരി എന്നിവരെയും ആദരിച്ചു.
ചടങ്ങിനു ശേഷം പ്രശസ്ത പിന്നണി ഗായകരുടെ ഗാനമേളയും അരങ്ങേറി. ചായക്കട കൂട്ടായ്മ മറ്റു നിരവധി സേവന പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു.
സ്റ്റീൽ കുപ്പിയും കുടയും കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …
അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ് വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…
വാളുകൊണ്ട് ആക്രമിക്കാൻ ശ്രമം; തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു.ആര്യങ്കോട് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു. പ്രതിയായ…
സാബു കക്കട്ടിൽ സംവിധാനം ചെയ്യുന്ന പ്രകാശം പരത്തുന്ന പെൺകുട്ടി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കോഴിക്കോട് പഴശ്ശിമ്യൂസിയം പ്രിവ്യൂ തീയേറ്ററിൽ…
സ്കോട്ട്ലാൻഡ്: 2026-ൽ നടക്കാനിരിക്കുന്ന സ്കോട്ട്‌ലൻഡ് പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എഡിൻമ്പ്രയിൽ നടന്ന ഭരണകക്ഷിയായ സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ (എസ് എൻ…