വിവേകാനന്ദ രംഗ കലോൽസവത്തിന് തിരി തെളിഞ്ഞു

വിവേകാനന്ദജയന്തി ദിനമായ ഇന്നലെ സന്ധ്യയ്ക്ക് സ്വാമിവിവേകാനന്ദ പൂജയെത്തുടർന്ന് ഡോ വി ആർ പ്രബോധചന്ദ്രൻ നായർ സാറിന്റെ ഉപക്രമത്തോടെ ആരംഭിച്ച വിവേകാനന്ദ രംഗകലോൽസവം 2024
പദ്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. ചടങ്ങിൽ ആട്ടക്കഥാകാരൻ എൻജിനീയർ ശ്രീ വൈക്കം പി രാജശേഖറിനെ ശ്രീ K ജയകുമാർ (ഡയറക്ടർ, IMG) പൊന്നാടയണിയിച്ച് അനുമോദിച്ചു.
തുടർന്ന് മാർഗി അവതരിപ്പിച്ച മേജർ സെറ്റുകഥകളി : അർജുനവിഷാദവൃത്തം നടന്നു. ദൂരെ നിന്നു പോലും വന്ന ആസ്വാദകരാൽ നിറഞ്ഞ വിവേകാനന്ദ ഹാളിൽ ആസ്വാദകരെ കോൾമയിർ കൊള്ളിച്ച രംഗങ്ങളോടെ അഭൂതപൂർവമായ ആസ്വാദനാനുഭവം കഥകളി ടീം കാഴ്ചവച്ചു.

ഇന്ന് (ജനുവരി 13 ശനി)
രാവിലെ
11 മുതൽ സന്ധ്യയ്ക്ക് 7:30 വരെ :
ശ്രീ ഗോപകുമാർ – അമ്പലപ്പുഴയും അനുജൻ അമ്പലപ്പുഴ വിജയകുമാറും ചേർന്ന് കളമെഴുത്തും പാട്ടും അവതരിപ്പിക്കും.

ഉച്ചതിരിഞ്ഞ്
3 – 4:30 – പുരസ്കാരസമർപ്പണ സമ്മേളനം.
ഉപക്രമം: ഡോ വി ആർ പ്രബോധചന്ദ്രൻ നായർ.

മാനവ സേവാ പുരസ്കാരം സമർപ്പണം: ശ്രീ ഡി എസ് എൻ അയ്യർ PVSM (വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്റെ രക്ഷാധികാരി).
സ്വീകാരം : ശ്രീ പി അശോക് കുമാർ

അക്ഷര രക്ഷക പുരസ്കാരം സമർപ്പണം : ഡോ. എ എം ഉണ്ണിക്കൃഷ്ണൻ.
സ്വീകാരം: ഫാ.ഡോ തോമസ് മൂലയിൽ.

അനുഷ്ഠാന കലാരത്ന പുരസ്കാരം സമർപ്പണം: ശ്രീ എസ് ശ്രീനിവാസൻ ഐ ഏ എസ് (റിട്ട)
സ്വീകാരം : ശ്രീ ഗോപകുമാർ – അമ്പലപ്പുഴ.

വൈകുന്നേരം 5ന് കളമെഴുത്തും പാട്ടും – ഉദിയന്നൂർ ദേവീ സങ്കൽപ്പത്തിൽ.

താലപ്പൊലി: ശ്രീമതി മഞ്ജുഷ നയിക്കുന്ന ശ്രീഹരിശങ്കരം ഭജനസംഘം.

കെട്ടുവിതാനം, ഉച്ചപ്പാട്ട്, കളംകുറിക്കൽ, കളമെഴുത്ത്, വച്ചൊരുക്കൽ, കൊട്ടിയറിയിപ്പ് / സന്ധ്യക്കൊട്ട്, എതിരേൽപ്പ്, തിരിയുഴിച്ചിൽ, കളംപൂജ, കളമഴിക്കൽ തുടങ്ങി സൃഷ്ടി-സ്ഥിതി-സംഹാരങ്ങൾ ഉൾപ്പൊരുളായ കളമെഴുത്തും പാട്ടും ചടങ്ങിലേക്ക് എല്ലാ ഭക്തരെയും സ്വാഗതം ചെയ്യുന്നു.

പച്ച (മഞ്ചാടിയില ഉണക്കിപ്പൊടിച്ചത്), മഞ്ഞ (മഞ്ഞൾപ്പൊടി), കറുപ്പ് (ഉമിക്കരിപ്പൊടി), വെളുപ്പ് (അരിപ്പൊടി) എന്നിങ്ങനെ പ്രകൃതിയിൽ നിന്നുള്ള അഞ്ചു വസ്തുക്കളാൽ തീർക്കുന്ന പഞ്ചവർണ്ണക്കളം എഴുതുന്നത് കണ്ടാസ്വദിക്കാൻ ഇത് സുവർണാവസരമാണ്.

.

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

11 hours ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

11 hours ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

12 hours ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

12 hours ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

1 day ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

1 day ago