ആനയറ കടകംപള്ളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് ശനിയാഴ്ച (ജനുവരി 20) രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു. കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഓഫീസര്‍ (യോഗ്യത :പ്ലസ് ടു /ഐ ടി ഐ /ഡിപ്ലോമ /ബിരുദം), സി സി ടി വി ട്രെയിനര്‍ (യോഗ്യത :ഡിപ്ലോമ /ഡിഗ്രി ഇന്‍ ഇലക്ട്രോണിക്സ് ), മൊബൈല്‍ ഫോണ്‍ ഹാര്‍ഡ് വെയര്‍ റിപ്പയര്‍ ടെക്നിഷ്യന്‍ (യോഗ്യത :ഡിപ്ലോമ /ഡിഗ്രി ഇന്‍ മൊബൈല്‍ ഫോണ്‍ ഹാര്‍ഡ് വെയര്‍), ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് ട്രെയിനര്‍ (യോഗ്യത :ബി ഇ /ബിടെക് ഇന്‍ എ ഐ ,ഡിഗ്രി ഇന്‍ ഡേറ്റ മാനേജ്മെന്റ്/അനലിറ്റിക്സ് ), ഐ ഓ ടി ട്രെയിനര്‍ (യോഗ്യത :ബി ഇ /ബിടെക് ഇന്‍ സി എസ് ഇ /ഇ സി ഇ /ഐ ടി), നെറ്റ്വര്‍ക്ക് ടെക്നിഷ്യന്‍ (യോഗ്യത :ബിടെക് സി എസ് / ഐ ടി), ലോജിസ്റ്റിക് ട്രെയിനര്‍ (യോഗ്യത :ബിരുദം /ടെക്നിക്കല്‍), സ്മാര്‍ട്ട് ഫോണ്‍ ട്രെയിനര്‍ /ഇലക്ട്രിക്ക് വെഹിക്കിള്‍ ട്രെയിനര്‍ /ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് (യോഗ്യത :പ്ലസ് ടു /ടെക്നിക്കല്‍), ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്/ അക്കാഡമിക്ക് കൗണ്‍സിലര്‍ (യോഗ്യത :പ്ലസ് ടു /ഡിഗ്രി) എന്നീ തസ്തികകളിലാണ് അഭിമുഖം. 35 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഓഫീസുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി രജിസ്ട്രേഷന് ഉറപ്പ് വരുത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2992609.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്‍സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…