എഴുത്തുകാരിയും അധ്യാപികയുമായ മല്ലിക വേണുകുമാറിന്റെ അഞ്ചാമത്തെ പുസ്തകം ആത്മാനുരാഗം പ്രകാശനം ചെയ്തു. കവിയും സാംസ്‌കാരിക പ്രവർത്തകനുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ അധ്യക്ഷനായ ചടങ്ങിൽ, അനീഷ് തകടിയിൽ സ്വാഗതം പറഞ്ഞു. പ്രശസ്ത നിരൂപകൻ പ്രൊഫ. ജി. എൻ പണിക്കർ പരിപാടി ഉദ് ഘാടനം ചെയ്തു. പ്രശസ്ത ഗാന്ധിയൻ ഡോ. എൻ.രാധാകൃഷ്ണൻ പുസ്തകപ്രകാശനം നടത്തി. ഡോ. ജി.രാജേന്ദ്രൻ പിള്ള പുസ്തകം സ്വീകരിച്ചു. പ്രൊഫ. ടി. ഗിരിജ , തലയൽ മനോഹരൻ നായർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സമഗ്ര സംഭാവന വിശിഷ്ട പുരസ്കാരം പ്രൊ.ജെ.എൻ.പണിക്കർക്ക് സമർപ്പിച്ചു.
2022 ലെ നവസാഹിതീ പുരസ്‌കാരം പ്രവാസിഭാരതി റേഡിയോയിലെ വാർത്താ വിഭാഗം മേധാവിയും എഴുത്തുകാരനുമായ അനീഷ് തകടിയിലിനും 2023 ലെ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരി രാജേശ്വരി തോന്നയ്ക്കലിനും സമ്മാനിച്ചു. ജെ. രാമചന്ദ്രൻ പിള്ള, രാജസൂയം വിശ്വംഭരൻ നായർ, മഹിളാബാബു, മാറനല്ലൂർ സുധി, തിരുമല ശിവൻ കുട്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഗായത്രി മല്ലിക പരിപാടികൾ ഏകോപിപ്പിച്ചു. ചടങ്ങിനു മുന്നോടിയായി നടന്ന കവിസമ്മേളനത്തിൽ നിരവധി കവികൾ പങ്കെടുത്തു.
നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…
വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…
എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…
കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…
പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…