നിലവിലുള്ള സംവരണത്തിൽ ഒരു കുറവും വരാത്ത രീതിയിൽ മാത്രമേ ഭിന്നശേഷി സംവരണം നടപ്പാക്കൂ

പി.എസ്.സി മുഖേനയുള്ള നിയമനങ്ങളിൽ മുസ്ലീം വിഭാഗത്തിനോ മറ്റേതെങ്കിലും മതവിഭാഗത്തിനോ നിലവിലുള്ള സംവരണത്തിൽ ഒരു കുറവും വരാത്ത രീതിയിൽ മാത്രമേ ഭിന്നശേഷി സംവരണം നടപ്പാക്കൂ എന്നതാണ് സർക്കാരിന്റെ നിലപാടെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിയമസഭയിൽ പറഞ്ഞു.

ഭിന്നശേഷിക്കാർക്ക് അർഹമായ സംവരണം ഉറപ്പുവരുത്തുമ്പോൾ ഏതെങ്കിലും വിഭാഗത്തിന് അർഹമായ സാമുദായിക സംവരണം കുറവ് വരുത്തുമെന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണ്. ഇക്കാര്യത്തിൽ ഒരു സംവരണ വിഭാഗത്തിനും ആശങ്ക ഉണ്ടാകേണ്ടതില്ല – ശ്രീ. പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

ഭിന്നശേഷിക്കാർക്ക് അർഹമായ സംവരണം ഉറപ്പുവരുത്തുമ്പോൾ നിലവിലുള്ള സാമുദായികസംവരണ തോതില്‍ ഒരു കുറവും വരാതെ നടപ്പാക്കാൻ‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നിലവിൽ നാലു ശതമാനം ഭിന്നശേഷിസംവരണം Out of turn ആയാണ് പബ്ലിക് സർവ്വീസ് കമ്മിഷൻ നടപ്പാക്കുന്നത്. നിലവിലുള്ള സാമുദായിക സംവരണത്തെ ഇത് ബാധിക്കുന്നില്ല. 

ബഹു. സുപ്രീംകോടതി വിധിപ്രകാരം ഭിന്നശേഷി സംവരണം In turn ആയി നടപ്പാക്കേണ്ടതുണ്ട്. ഇതിന് കേരള സ്റ്റേറ്റ് & സബോർഡിനേറ്റ് സർവ്വീസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാലേ കഴിയൂ. ഇക്കാര്യം പി.എസ്.സിയും സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്, നിയമവകുപ്പ് എന്നീ വകുപ്പുകളുമായി കൂടിയാലോചനകൾ നടത്തിയശേഷം പി.എസ്.സിയുടെ ഉപദേശം തേടിയിരിക്കുകയാണ്.

ഇപ്രകാരം In turn ആയി ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോൾ ചട്ടഭേദഗതി പ്രാബല്യത്തിൽ വരും. ഈ വിഷയത്തില്‍ നിലവിലുള്ള എക്സിക്യൂട്ടീവ് ഉത്തരവിന് പിന്നെ പ്രസക്തിയുണ്ടാകില്ല. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ വ്യക്തതയുണ്ടാക്കുന്നതിന് സത്വരനടപടികള്‍ സ്വീകരിച്ച് വരികയാണ് – മന്ത്രി ഡോ. ബിന്ദു വ്യക്തമാക്കി.

News Desk

Recent Posts

2025 ലെ വിഷു ബമ്പർ വിപണിയിലെത്തി

12 കോടി ഒന്നാം സമ്മാനം സംസ്ഥാന സർക്കാരിൻ്റെ ഈ വർഷത്തെ വിഷുബമ്പർ (ബി ആർ 103) ഭാഗ്യക്കുറി വിപണിയിൽ എത്തി.…

10 hours ago

മെഡിക്കൽ കോളേജിൽ നൂതന സാങ്കേതിക വിദ്യയിലൂടെ എട്ടു പേർക്ക് ഹൃദയ ശസ്ത്രക്രിയ

തിരുവനന്തപുരം: ഹൃദയധമനികളുടെ ഉൾഭാഗത്ത് കൊഴുപ്പ് അടിഞ്ഞു രക്തചംക്രമണത്തിനു തടസം നേരിട്ട എട്ടു രോഗികൾക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നൂതന ആൻജിയോപ്ലാസ്റ്റിയിലൂടെ…

10 hours ago

തിരുനയിനാർകുറിച്ചി മാധവൻ നായർ ഓർമ്മയായിട്ട് ആറ്‌ പതിറ്റാണ്ട്

തിരുവനന്തപുരം:- കേരളത്തിലെ ആദ്യകാല ഗാനരചയിതാക്കളിൽ പ്രമുഖനായിരുന്നു തിരുനയിനാർകുറിച്ചി മാധവൻ നായർ. കവി, അധ്യാപകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിലും അദ്ദേഹം…

10 hours ago

കലാ വിസ്മയങ്ങളുടെ പരമ്പര തീര്‍ത്ത് മന്ത്രി കടന്നപ്പള്ളി; അര്‍ത്ഥവത്തായി ഓട്ടിസം അവബോധദിനം

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററില്‍ വിസ്മയങ്ങളുടെ പരമ്പര സൃഷ്ടിച്ച് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. മന്ത്രിയുടെ ഗാനാലാപനത്തോടെയാണ് കാണികളെ ഞെട്ടിച്ച കലാപ്രകടനങ്ങള്‍ക്ക്…

11 hours ago

കുടിവെള്ള വിതരണം – തിരുവനന്തപുരം നഗരസഭ സജ്ജം

എമര്‍ജന്‍സി സെല്‍ നമ്പര്‍ - 8075353009 2025 ഏപ്രില്‍ 2 രാവിലെ 8 മണിമുതല്‍ ഏപ്രില്‍ 4 രാവിലെ 8…

11 hours ago

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ ആരെയും വേട്ടയാടാൻ അനുവദിക്കില്ല

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ ആരെയും വേട്ടയാടാൻ അനുവദിക്കില്ല; മല്ലിക സുകുമാരനുമായി സംസാരിച്ചു: മന്ത്രി വി ശിവൻകുട്ടി സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ…

1 day ago