Categories: KERALANEWSTRIVANDRUM

കെ ആര്‍ എം യു ഐഡി കാര്‍ഡ് വിതരണം നിര്‍വഹിച്ചു

കേരള റിപ്പോര്‍ട്ടേഴ്സ് ആന്‍ഡ്‌ മീഡിയ പേഴ്സണ്‍സ് യൂണിയന്‍ തിരുവനന്തപുരം ജില്ലയിലെ 2024-25 വര്‍ഷത്തേയ്ക്കുള്ള ഐഡി കാര്‍ഡ് വിതരണം നെയ്യാറ്റിന്‍കര എം എല്‍ എ ആന്‍സലന്‍ ഉദ്ഘാടനം ചെയ്തു. ജനുവരി 31ന് വൈകുന്നേരം എം എല്‍ എ യുടെ ഓഫീസില്‍ വച്ചു നടന്ന ചടങ്ങില്‍ എം എല്‍ എ കെ ആര്‍ എം യു ജില്ലാ പ്രസിഡന്റ് കെ കൃഷ്ണകുമാറിനും, ജില്ലാ ട്രഷറര്‍ ബിജുവിനും, മെമ്പര്‍ ശ്യാമിനും ഐഡി കാര്‍ഡ് അണിയിച്ച് ഐഡി വിതരണം നിര്‍വഹിച്ചു.

ജനാധിപത്യ സംവിധാനത്തില്‍ അടിയുറച്ചു പ്രവര്‍ത്തിച്ചു വരുന്ന ഭരണ സംവിധാനത്തില്‍ നടക്കുന്ന കാര്യങ്ങള്‍ വസ്തുതാപരമായി ജനങ്ങളെ അറിയിക്കുകയെന്നതും ഭരണ നിര്‍വഹണത്തിലുണ്ടാകുന്ന തെറ്റുകള്‍ സധൈര്യം ചൂണ്ടിക്കാണിക്കുകയെന്നതും മാധ്യമ പ്രവര്‍ത്തകരുടെ പ്രധാന കര്‍ത്തവ്യമാണെന്ന് എം എല്‍ എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഇന്നത്തെ മാധ്യമ പ്രവര്‍ത്തനം എല്ലാവരെയും അത്ഭുതപ്പെടെത്തുന്നുവെന്നും പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വാര്‍ത്തകള്‍ പിന്നീട് വസ്തുതാപരമല്ലാതാകുന്നുവെന്നും എം എല്‍ എ ചൂണ്ടിക്കാട്ടി. ഇത്തരം പ്രവര്‍ത്തന രീതി ശരിയല്ലെന്നും വാര്‍ത്തകളുടെ സത്യാവസ്ഥ അന്വേഷിച്ച് മനസിലാക്കി സത്യം മാത്രം ജനങ്ങളില്‍ എത്തിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നും എം എല്‍ എ അഭിപ്രായപ്പെട്ടു. യഥാര്‍ത്ഥ പത്രപ്രവര്‍ത്തന രീതി എന്താണെന്ന് നമുക്ക് ചൂണ്ടിക്കാണിച്ചിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ ഇന്നത്തെ മാധ്യമ പ്രവര്‍ത്തകര്‍ മാതൃകയാക്കേണ്ടതാണെന്ന് എം എല്‍ എ ഓര്‍മ്മിപ്പിച്ചു. അതേസമയം സത്യസന്ധമായി മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് വേണ്ട സംരക്ഷണവും അവരുടെ ക്ഷേമ പവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ഉചിതമായ നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഉണ്ടാകേണ്ടതാണെന്നും അതിനു വേണ്ട നടപടികള്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഈ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും എം എല്‍ എ ആന്‍സലന്‍ ഉറപ്പു നല്‍കി,

ഉദ്ഘാടന പ്രസംഗത്തിന് ശേഷം കെ ആര്‍ എം യു ജില്ലാ പ്രസിഡന്റ് കെ കൃഷ്ണകുമാര്‍ കെ ആര്‍ എം യു വിന്റെ ഇതുവരെയുള്ള പ്രവര്‍ത്തങ്ങളെക്കുറിച്ചും പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളെ പറ്റിയും സംസാരിച്ചു. സര്‍ക്കാര്‍ മുഖ്യധാര മാധ്യമ പ്രവര്‍ത്തര്‍ക്ക് കൊടുക്കുന്ന ആനുകൂല്യങ്ങള്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കും നല്‍കണമെന്നും അഭിപ്രായപ്പെട്ടു.

പ്രസ്തുത ചടങ്ങില്‍ ജില്ലാ സെക്രട്ടറിമാരായ ഷിജികുമാര്‍, സതീഷ്‌ കമ്മത്ത്, ജില്ലാ ട്രഷറര്‍ ബിജു, ജില്ലാ പി ആര്‍ ഓ ബാദുഷ, മെമ്പര്‍ ശ്യാം എന്നിവര്‍ പങ്കെടുത്തു

News Desk

Recent Posts

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

2 days ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

2 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

2 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

2 days ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

3 days ago

കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുന്നു:  മുഖ്യമന്ത്രി പിണറായി വിജയൻ

143 പുതിയ  ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…

3 days ago