GOTEC പദ്ധതി മികച്ച മാതൃകയാണെന്ന് സ്പീക്കർ

തിരുവനന്തപുരം ജില്ലാ പഞ്ചായത്തും , വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പിലാക്കി വരുന്ന GOTEC (Global Opportunities through English Communication) പദ്ധതി പൊതു വിദ്യാലയങ്ങളിൽ നടന്നു വരുന്ന മികച്ച മാതൃകകളിൽ ഒന്നാണെന്ന് നിയമ സഭാ സ്പീക്കർ എ.എൻ. ഷംസീർ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ ഇ.എം.എസ് ഹാളിൽ നടന്ന പദ്ധതിയുടെ ഗ്രാൻഡ് ഫിനാലെ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുവാൻ നിരന്തരമായ പരിശീലനം വേണമെന്നും ഈ വർഷം 78 സർക്കാർ സ്കൂളുകളിൽ നടപ്പിലാക്കിയ GOTEC പദ്ധതി വരും വർഷങ്ങളിലും തുടർന്ന് കൊണ്ടുപോകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മാത്രമല്ല ആഗോളതലത്തിൽ ഇംഗ്ലീഷ് ഭാഷയിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ ഏറെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണ ഘടനയുടെ ആമുഖം വായിച്ചു കൊണ്ടാണ് ഗ്രാൻഡ് ഫിനാലെ സമാപന സമ്മേളനം ആരംഭിച്ചത്.രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാനും മതേതര മൂല്യങ്ങൾ സംരക്ഷിക്കാനും വിദ്യാർഥികൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഡി സുരേഷ് കുമാർ സർ,വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജ ബീഗം , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ സലൂജ.വി.ആർ,ഡയറ്റ് പ്രിൻസിപ്പൽ ശ്രീമതി ഷീജ കുമാരി, വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി തങ്കമണി,ഡിസ്ട്രിക്റ്റ് സെൻറർ ഫോർ ഇംഗ്ലീഷിൻ്റെ ചീഫ് ട്യൂട്ടർ ഡോ.മനോജ് ചന്ദ്രസേനൻ തുടങ്ങിയവർ സംബന്ധിച്ചു .

ഗ്രാൻ്റ് ഫിനാലെ മത്സരങ്ങളിൽ മലയിൻകീഴ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ കിരീടം നേടുകയും കൂന്തള്ളൂർ HS റണ്ണറപ്പ് ആവുകയും ചെയ്തു.വിജയികൾക്ക് വിശിഷ്ടാതിഥികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.അധ്യാപക- വിദ്യാർത്ഥി – രക്ഷകർത്തൃ സമൂഹത്തിൽ നിന്നും അഭൂതമായ പിന്തുണയാണ് പദ്ധതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

News Desk

Recent Posts

കരുത്തിൻ്റെയും ഐക്യത്തിൻ്റെയും പ്രതീകമായി നീല; കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ജേഴ്സിയും വെബ്സൈറ്റും പ്രകാശനം ചെയ്തു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന് (KCL) ആവേശം പകർന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീം ഔദ്യോഗിക ജേഴ്സിയും വെബ്സൈറ്റും പ്രകാശനം…

13 minutes ago

17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ : പൊതുതെരഞ്ഞെടുപ്പിന്റെ<br>നേര്‍ക്കാഴ്ചകളുമായി ‘ഇലക്ഷന്‍ ഡയറീസ് 2024’

2024ലെ ഇന്ത്യന്‍ പൊതു തെരഞ്ഞെടുപ്പിന്റെ വിവിധ വശങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന ആറ് ഡോക്യുമെന്ററികള്‍ 17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കും. 'ഇലക്ഷന്‍…

15 minutes ago

ചോര തെറിക്കും ആക്ഷൻസുമായി അങ്കം അട്ടഹാസം ട്രയിലർ പുറത്തിറങ്ങി

കൊറെ കാലമായി ഈ സിറ്റി നിൻ്റെയൊക്കെ കയ്യിലല്ലേ? ഇനി കൊച്ച് പയിലള് വരട്ടെ. ചോര കണ്ട് അറപ്പ് മാറാത്ത തലസ്ഥാനത്തെ…

3 hours ago

കർഷക ദിനത്തിൽ മണ്ണറിഞ്ഞ്  മനമലിഞ്ഞ്

ആലംകോട് :   ആലംകോട് ഗവ.എൽപിഎസിലെ  വിദ്യാർത്ഥികൾ സ്കൂൾ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ  പിരപ്പമൺ പാടശേഖരം സന്ദർശിച്ചു. "നന്നായി ഉണ്ണാം"എന്ന പാഠഭാഗവുമായി…

8 hours ago

പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വനിതാ ബിരുദധാരികളുടെ ഓര്‍മ്മകള്‍ പകര്‍ത്തി 13 ചിത്രങ്ങള്‍

17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ: പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വനിതാ ബിരുദധാരികളുടെ ഓര്‍മ്മകള്‍ പകര്‍ത്തി 13 ചിത്രങ്ങള്‍കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025…

23 hours ago

ശോഭാ ശേഖര്‍ മാധ്യമ പുരസ്‌കാരം രജനി വാര്യര്‍ക്കും ഫൗസിയ മുസ്തഫയ്ക്കും

തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യുസിലെ സീനിയര്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയിരുന്ന ശോഭാ ശേഖറിന്റെ സ്മരണാര്‍ത്ഥം വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ശോഭാ…

1 day ago