ഉന്നതവിദ്യാഭ്യാസ വകുപ്പിന് പ്രത്യേക ഊന്നല്‍; വൻ മാറ്റങ്ങൾക്ക് വഴിവെയ്ക്കും: മന്ത്രി ഡോ. ആർ ബിന്ദു

2024-25 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന് പ്രത്യേക ഊന്നല്‍ നല്‍കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് 456.71 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ഈ വർഷത്തെ സംസ്ഥാന ബജറ്റിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന് 16.5 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ പുതിയ സാധ്യതകളെ സഹായിക്കാനുള്ള കെ-റീപ്പ് പദ്ധതിക്ക് 13.4 കോടി രൂപയും നൈപുണ്യ വികസനം ഉറപ്പുവരുത്തുന്ന വിവിധ പദ്ധതികൾക്കായി അസാപ്പിന് 35.1 കോടി രൂപയും അനുവദിച്ചു. വിദ്യാർത്ഥികളുടെ മാനസികോല്ലാസം, മാനസികാരോഗ്യം, നൈപുണ്യ വികസനം, ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള പ്രത്യേക സൗകര്യം തുടങ്ങിയവ ഉറപ്പുവരുത്തുന്ന വിവിധ പദ്ധതികൾക്കായി 15.7 കോടിരൂപയാണ് നീക്കിവച്ചിരിക്കുന്നത്.

എംജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സീപാസിന് നഴ്സിംഗ് മേഖലയിലെ പ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 3 കോടി രൂപ അനുവദിച്ചു. സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് 147.3 കോടി വകയിരുത്തി. കേരളത്തിലെ ഒൻപത് സർക്കാർ എൻജിനീയറിങ് കോളേജുകളിൽ ബിരുദ-ബിരുദാനന്തര തലത്തിൽ വിവിധ ശാഖകൾ സമന്വയിപ്പിച്ച് ഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഇന്റർ ഡിസിപ്ലിനറി റിസർച്ച് സെന്റർ സ്ഥാപിക്കും.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനം, ഗവേഷണം തുടങ്ങിയവയ്ക്കായുള്ള റൂസ പദ്ധതികൾക്കായി സംസ്ഥാന വിഹിതമായി 30 കോടി രൂപ വകയിരുത്തി. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ബിസിനസ്‌ സ്കൂളുകളിൽ ഒന്നായ കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്ന്റെ വജ്രജൂബിലി പ്രമാണിച്ച് പ്രത്യേക ധനസഹായമായി ഒരു കോടി രൂപയും നൂറ്റി ഇരുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന തിരുവനന്തപുരം വനിതാ ഗവൺമെന്റ് കോളേജിലെ ലൈബ്രറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കാനായി ഒരു കോടി രൂപയും ബജറ്റിൽ നീക്കിവച്ചു.

സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കുവാനുള്ള നടപടികൾ സ്വീകരിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയിലും ജനകീയ പങ്കാളിത്തത്തോടെ ഫണ്ട്‌ ശേഖരിക്കുന്ന പദ്ധതികൾ നടപ്പിലാക്കുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ നിക്ഷേപ നയം രൂപീകരിക്കും. ഇതിനായി 2024 ഓഗസ്റ്റ് മാസത്തിൽ ഹയർ എഡ്യൂക്കേഷൻ ട്രാൻസ്ഫോർമേഷൻ ഇനിഷ്യേറ്റീവ് ഗ്ലോബൽ കോൺക്ലേവ് സംസ്ഥാനത്ത് സംഘടിപ്പിക്കും.

യു ജി സി മാർഗ്ഗനിർദേശങ്ങൾക്ക് അനുസൃതമായി കേരളത്തിൽ വിദേശ സർവ്വകലാശാല ക്യാമ്പസുകൾ സ്ഥാപിക്കുന്നതിനുള്ള അവസരങ്ങൾ പരിശോധിക്കും. ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയില്‍ പി.ജി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പി.എച്ച്.ഡി പഠനത്തിന് അവസരമൊരുക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.

ബജറ്റിൽ കൂടുതല്‍ തുക മാറ്റിവച്ചുകൊണ്ട് കേരളം ഇന്നേവരെ കാണാത്ത മാറ്റങ്ങള്‍ക്കാണ് ഉന്നതവിദ്യാഭ്യാസരംഗം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. വിദേശ വിദ്യാർത്ഥികളെയടക്കം കേരളത്തിലെ സ്ഥാപനങ്ങളിലേക്ക് ആകർഷിക്കുന്ന തരത്തിൽ ഉന്നതവിദ്യാഭ്യാസ രംഗത്തെ വികസിപ്പിക്കുക എന്ന ലക്ഷ്യമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത് – മന്ത്രി ആർ.ബിന്ദു പറഞ്ഞു.

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

1 day ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

1 day ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

1 day ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

2 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

2 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

2 weeks ago