Categories: KERALANEWSTRIVANDRUM

സ്വരാജ്‌ ട്രോഫി പുരസ്കാരം തുടര്‍ച്ചയായി രണ്ടാം തവണയും തിരുവനന്തപുരം നഗരസഭയ്ക്ക്‌

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നഗരസഭയ്ക്ക്‌ നല്‍കുന്ന സ്വരാജ്‌ ട്രോഫി പുരസ്കാരം തുടര്‍ച്ചയായി രണ്ടാം തവണയും തിരുവനന്തപുരം നഗരസഭയ്ക്ക്‌സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നഗരസഭയ്ക്ക്‌ നൽകുന്ന സ്വരാജ്‌ ട്രോഫി പുരസ്കാരം ഇക്കൊല്ലവും തിരുവനന്തപൂരാ നഗരസഭയ്ക്ക്‌ ലഭിച്ചു. 2022-23 വര്‍ഷത്തില്‍ വിവിധ മേഖലകളില്‍ നടത്തിയ വികസന-ഭ്ഷേമ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ്‌ അവാര്‍ഡ്‌ നിര്‍ണ്ണയിച്ചിട്ടുള്ളത്‌.

ജനക്ഷേമ സേവനശ്രവര്‍ത്തനങ്ങള്‍, സൂക്ഷ്മതയോടെയും, സാമൂഹിക പ്രതിബദ്ധതയോടെയും നിര്‍വ്വഹിച്ചതിന്റെ നേര്‍സാക്ഷ്യമാണ്‌ ഈ അവാര്‍ഡ്‌. ഈ ഭരണസമിതി നിലവിൽ വന്നതിന്‌ ശേഷം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സ്വരാജ്‌ ട്രോഫി തിരുവനന്തപരും നഗരസഭയ്ക്ക്‌ ലഭിക്കുന്നത്‌ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഈര്‍ജ്ജമേകും.മുന്‍ വര്‍ഷങ്ങളിലേത്‌ പോലെ 2022-23 സാമ്പത്തിക വര്‍ഷവും നമ്മുടെ ഭരണ സമിതിയ്ക്ക്‌ സമസ്ത മേഖലകളിലും മികവ്‌ തെളിയിക്കുവാന്‍ കഴിഞ്ഞതുകൊണ്ടാണ്‌ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സ്വരാജ്‌ ട്രോഫി ലഭിക്കാന്‍ അര്‍ഹമാക്കിയത്‌.ഇക്കാലയളവിലെ പദ്ധതി നിര്‍വ്വഹണ പ്രവര്‍ത്തനങ്ങളിലെ മികച്ച മുന്നേറ്റം, സദ്ഭരണം, കരണ്‍സിലിന്റെയും, സ്റ്റാന്റിംഗ്‌ കമ്മറ്റികളുടേയും ചിട്ടയായ പ്രവര്‍ത്തനം, സംരഭകത്വം, വികസന-ആരോഗ്യ-ശുചിത്വ-ക്ഷേമ ഫ്രവര്‍ത്തനങ്ങള്‍, നികുതി വരുമാനത്തിലെ വര്‍ദ്ധന, കേന്ദ്ര-സംസ്ഥാനാവിഷ്‌കൃത പദ്ധതികളുടെ കൃത്യമായ നടത്തിപ്പ, ഓണ്‍ലൈന്‍ സേവന രംഗത്തെ മികവ്‌, ലൈഫ്‌ ഭവന പദ്ധതി പ്രവര്‍ത്തനം, സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ പ്രവര്‍ത്തനം, പാലിയേറ്റീവ്‌ കെയര്‍,ശുചീകരണ പ്രവര്‍ത്തനം / ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം, അങ്കണനവാടികളുടേയും സാമൂഹ്യ സുരക്ഷ രംഗങ്ങളിലേയും മികവ്‌, വനിതാ ശിശുക്ഷേമ വികസനം, പട്ടികജാതി വികസനം എന്നീ വിവിധ മേഖലകളിലെ പ്രവര്‍ത്തനം വിലയിരുത്തിയാണ്‌ അവാര്‍ഡ്‌ നിര്‍ണയിച്ചിട്ടുള്ളത്‌.

ഇതിനായിസംസ്ഥാന സര്‍ക്കാര്‍ ഒരു കമ്മീഷനെ ചുമതലപ്പെടുത്തുകയും, നഗരസഭയുടെ എല്ലാവിധ _്രവര്‍ത്തനങ്ങളേയും പരിഗണിച്ചുകൊണ്ട്‌ ഒരു മാനദണ്ഡം ഉണ്ടാക്കുകയും ചെയ്തു. ഇതിനുവേണ്ടി ഇത്തവണ തിരുവനന്തപുരം നഗരസഭ നോമിനേഷന്‍ കൊടുക്കുകയും ആയത്‌ ഒരു വിദഗ്ധ സമിതി വിലയിരുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ്‌ ഇത്തവണയും തിരുവനന്തപുരം നഗരസഭയെഇതിനായി തിരഞ്ഞെടുക്കപ്പെട്ടത്‌.

2024 ഫെബുവരി 19-0൦ (തിങ്കളാഴ്ച) തീയതി കൊട്ടാരക്കര ജൂബിലിഹാളില്‍ വച്ച്‌ നടക്കുന്ന ചടങ്ങിൽ ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനില്‍ നിന്നും മേയര്‍ ആര്യ രാജേന്ദ്രന്‍. എസ്‌ പുരസ്കാരം ഏറ്റുവാങ്ങും.എല്ലാ വെല്ലുവിളികളേയും അതിജീവിച്ചുകൊണ്ട്‌ നഗരസഭാ മേഖലയിലെ ജനങ്ങളുടെ ക്ഷേമവും, വികസനവും ലക്ഷ്യംവച്ച്‌ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇത്തരത്തില്‍ ഒരു അവാര്‍ഡ്‌ രണ്ടാം തവണയും തിരുവനന്തപുരം നഗരസഭയ്ക്ക്‌ ലഭിച്ചതിൽ നമുക്ക്‌ അഭിമാനിക്കാം.

News Desk

Recent Posts

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

2 days ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

2 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

2 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

2 days ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

3 days ago

കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുന്നു:  മുഖ്യമന്ത്രി പിണറായി വിജയൻ

143 പുതിയ  ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…

3 days ago