Categories: CLIMATEKERALANEWS

സമുദ്ര മലിനീകരണത്തിനെതിരെ കലാ മത്സരങ്ങൾ

സമുദ്ര മലിനീകരണത്തിനെതിരെ അവബോധം നൽകുന്നതിനായി സ്‌കൂൾ – കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ജില്ലാ ശുചിത്വ മിഷൻ, സുസ്ഥിര ഫൗണ്ടേഷൻ, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ്, സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലപ്‌മെന്റ് സംയുക്തമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ചുമർചിത്ര രചന,  പോസ്റ്റർ നിർമാണം , ആർട്ട് ഇൻസ്റ്റല്ലേഷൻ,  അനിമേഷൻ വീഡിയോ നിർമാണം, ലോഗോ രചന എന്നീ വിഭാഗങ്ങളിലാണ് മത്സരം.

സ്‌കൂൾ – കോളേജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ചുമർചിത്ര രചനയിൽ ഒന്നാം സമ്മാനം ലഭിക്കുന്നവർക്ക് 7,500 രൂപയും രണ്ടാം സമ്മാനം ലഭിക്കുന്നവർക്ക് 5,000 രൂപയും മൂന്നാം സമ്മാനം ലഭിക്കുന്നവർക്ക് 2,500 രൂപയും പാരിതോഷികമായി ലഭിക്കും. സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചിരിക്കുന്ന പോസ്റ്റർ രചന മത്സരത്തിൽ ഒന്നാം സമ്മാനമായി 5,000 രൂപയും രണ്ടാം സമ്മാനമായി 3,000 രൂപയും മൂന്നാം സമ്മാനമായി 2,000 രൂപയും നൽകും. ആർട്ട് ഇൻസ്റ്റലേഷൻ മത്സര വിഭാഗത്തിൽ പരമാവധി 10 പേരടങ്ങുന്ന ടീമായി കോളേജ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്. ഒന്നാം സമ്മാനം 15,000 രൂപ, രണ്ടാം സമ്മാനം 10,000 രൂപ, മൂന്നാം സമ്മാനം 5,000 രൂപ.

അനിമേഷൻ വീഡിയോ നിർമ്മാണത്തിലും ലോഗോ രചന മത്സത്തിലും കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്നതാണ്. അനിമേഷൻ വീഡിയോ നിർമാണത്തിൽ  വ്യക്തിഗതമായും 3 പേരടങ്ങുന്ന ഗ്രൂപ്പ് ആയും പങ്കെടുക്കാം. ഒന്നാം സമ്മാനം 20,000 രൂപ,രണ്ടാം സമ്മാനം 15,000 രൂപ, മൂന്നാം സമ്മാനം  10,000 രൂപ. ലോഗോ രചന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് 5,000 രൂപയാണ് സമ്മാനം. മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ലിങ്ക് www.sustera.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി ഫെബ്രുവരി 29. കൂടുതൽ വിവരങ്ങൾക്ക് 9746697036, 9809973933

News Desk

Recent Posts

453-മത് ടി.എ. മജിദ് സ്‌മാരക പുരസ്‌കാരം ശ്രീ.ആർ രാജഗോപാലിന്

കേരളത്തിലെ ആദ്യ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്‌മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന്…

7 hours ago

“ഒരു റൊണാള്‍ഡോ ചിത്രം” ടീസർ പുറത്തിറങ്ങി

അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…

1 day ago

കാർഷിക സർവകലാശാല ബിരുദ ദാന ചടങ്ങ് ജൂൺ 26ന്  തൃശ്ശൂരിൽ

കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…

5 days ago

വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി നായകനാകുന്ന “ഫീനിക്സ്” ജൂലൈ 4ന് തിയേറ്ററുകളിലേക്ക്

തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…

5 days ago

ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 2 വരുന്നു

Uiതിരുവനന്തപുരം:  കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും   ക്രിക്കറ്റ് ആരവം.       കേരള  ക്രിക്കറ്റിന്റെ   പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’   …

6 days ago

മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ ബസ് സർവീസ്

കഴക്കൂട്ടം:  നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…

6 days ago