തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൻറെ പ്രത്യേക ഇംഗ്ലീഷ് പരിപോഷണ പരിപാടിയായ ഗോട്ടെക് (GOTEC -Global Opportunities through English Communication) പദ്ധതിയുമായി ബന്ധപ്പെട്ട് കുട്ടികളിൽ ജീവിതനൈപുണീ വികസനം ലക്ഷ്യമിട്ട് മീറ്റ്-ദി-എക്സ്പേർട്ട് എന്ന ഏകദിന പരിപാടി സംഘടിപ്പിച്ചു. പദ്ധതി കോർഡിനേറ്ററും ഡിസ്ട്രിക്ട് സെൻറർ ഫോർ ഇംഗ്ലീഷ് (DCE) ചീഫ് ട്യൂട്ടറുമായ
Dr. മനോജ് ചന്ദ്രസേനൻ പരിപാടിയ്ക്ക് നേതൃത്വം നൽകി.
വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷാ നൈപുണി വർദ്ധിപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കി വരുന്ന പ്രത്യേക ഇംഗ്ലീഷ് പരിശീലന പരിപാടിയായ ‘ഗോട്ടെക്’ ഈ വർഷം ജില്ലയിലെ 78 സ്കൂളുകളിലാണ് നടന്നത്. ഈ സ്കൂളുകളിൽ നിന്നുള്ള മികച്ച കുട്ടികളെ കണ്ടെത്തി നടന്ന സെമിഫൈനൽ, ഫൈനൽ മത്സരങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 40 വിദ്യാർത്ഥികളും ഗോട്ടെക് കോർ ടീം അംഗങ്ങളും പ്രോജക്ട് കോർഡിനേറ്ററും അടങ്ങുന്ന സംഘം പ്രധാന കേന്ദ്രങ്ങൾ സന്ദർശിച്ച് മുഖ്യമായും ഇംഗ്ലീഷിൽ ആശയവിനിമയം നടത്തി മടങ്ങുകയായിരുന്നു.
കോട്ടയം എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ് വിഭാഗം മേധാവി ഡോ.സജി മാത്യുവുമായും, ഫാക്കൽറ്റി അംഗങ്ങളുമായും, അന്തർദേശീയ വിദ്യാർത്ഥികളടക്കമുള്ള അധ്യാപക വിദ്യാർത്ഥികളുമായും കുട്ടികൾ സംവദിച്ചു. തുടർന്ന് കോട്ടയം ജില്ലാ കളക്ടറേറ്റ് സന്ദർശിച്ച് ജില്ലാ കളക്ടർ വി.വിഘ്നേശ്വരി ഐ.എ.എസുമായി ആശയവിനിമയം നടത്തി. തുടർന്ന് കോട്ടയം ജില്ലാ പഞ്ചായത്തിലെത്തി പ്രസിഡന്റ് ബിന്ദുവുമായും കുട്ടികൾ സംവദിച്ചു.
മാനുഷിക മൂല്യങ്ങൾ വിദ്യാർത്ഥികളിൽ പകരുക എന്ന ലക്ഷ്യത്തോടെ കോട്ടയം കേന്ദ്രമാക്കിയുള്ള “സ്നേഹക്കൂട് – അഭയകേന്ദ്രം” എന വയോജന മന്ദിരം സന്ദർശിക്കുകയും കുട്ടികൾ അവിടത്തെ അന്തേവാസികളുമായി സൗഹൃദ സംഭാഷണം നടത്തുകയും വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
വിദ്യാർത്ഥികളിലെ ഭാഷാ നൈപുണീ വികസനത്തിനൊപ്പം ജീവിതനൈപുണികൾ കൂടി പകരുന്നതിന് ‘ഗോട്ടെക്’ പദ്ധതിക്ക് ഇതിലൂടെ കഴിഞ്ഞു.
കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിലെ തട്ടിപ്പിൽ ദേവസ്വം കമ്മീഷണറോട് ദേവസ്വം മന്ത്രി വി എൻ വാസവൻ റിപ്പോർട്ട് തേടി. ബോർഡിനു…
തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിൽ അതൃപ്തി രൂക്ഷമാവുകയാണ്. കെ. മുരളീധരൻ എംപിയുടെ പിന്തുണയുള്ളവരെ പുനഃസംഘടനയിൽ…
ശതാബ്ദി ലോഗോ രാഷ്ട്രപതി പ്രകാശനം ചെയ്യും. കൊച്ചി: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം കുറിച്ച എറണാകുളം സെന്റ്…
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റണമെങ്കിൽ 7000 രൂപ വേണം; കൊച്ചി കോർപറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി ഉദ്യോഗസ്ഥർ. കൊച്ചി: കൊച്ചി…
ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനത്തിനായി ദേവസ്വം ഭരണസമിതിയാണ് ദർശന സമയം കൂട്ടിയത്. തുലാം ഒന്നാം തീയതിയായ ഒക്ടോബർ 18 ശനിയാഴ്ച…
കേവലം അറിവ് പകർന്നു നൽകുന്ന ഒരാൾ മാത്രമല്ല മികച്ച വഴികാട്ടി കൂടിയാവണം അദ്ധ്യാപകരെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി…