തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷൻ പതിനാറാമത് മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച സാമൂഹ്യ ക്ഷേമ റിപ്പോർട്ടിംഗിനുള്ള അവാർഡിന് മംഗളം റിപ്പോർട്ടർ അയ്യൂബ് ഖാനെ തെരഞ്ഞെടുത്തു. ജോലിഭാരം താങ്ങാനാവാതെ വില്ലേജ് ഓഫീസുകൾ – എന്ന റിപ്പോർട്ടിനാണ് പുരസ്കാരം. നിലവിൽ കേരള പത്ര- ദൃശ്യ മാധ്യമപ്രവർത്തക (PVMA)അസോസിയേഷൻ സംസ്ഥാ പ്രസിഡൻ്റാണ്.തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് കേരള കൗമുദി അസ്സോസിയേറ്റ് എഡിറ്റർ വി.എസ് രാജേഷിന് ലഭിച്ചു. മികച്ച റിപ്പോർട്ടർ – മലയാള മനോരമ ചീഫ് റിപ്പോർട്ടർ എ. വി. രാജേഷ്, മികച്ച ഫോട്ടോഗ്രഫർ – ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ വിൻസന്റ് പുളിക്കൽ, മികച്ച ഫീച്ചർ – ദേശാഭിമാനി കൊച്ചി യൂണിറ്റിലെ ആർ. ഹേമലത , മികച്ച സാമൂഹ്യ സുരക്ഷ റിപ്പോർട്ട് – സുപ്രാഭതം കൊച്ചി യൂണിറ്റിലെ സുനി
അൽഹാദി , മികച്ച ചലിച്ചിത്ര റിപ്പോർട്ട് – വെള്ളിനക്ഷത്രത്തിലെ ജി.വി അരുൺകുമാർ എന്നിവർക്കാണ് അവാർഡുകൾ ലഭിച്ചത്. ദൃശ്യ , ഓൺലൈൻ മാധ്യമരംഗത്തെ വിവിധ മേഖലകളിലെ മികച്ച റിപ്പോർട്ടർമാർക്കും അവാർഡുകൾ പ്രഖ്യാപിച്ചു.
2024 മാർച്ച് 13 ബുധനാഴ്ച വെങ്കുന്നേരം അഞ്ചു മണിക്ക് അയ്യങ്കാളി ഹാളിൽ (വി.ജെ.റ്റി ഹാൾ ) സംഘടിപ്പിക്കുന്ന തിക്കുറിശ്ശി അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് കേന്ദ്ര ഐ.ടി. വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖർ അവാർഡുകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഫൗണ്ടേഷൻെ സെക്രട്ടറി രാജൻ വി.പൊഴിയൂർ, പ്രസിഡണ്ട് ബി.മോഹനചന്ദ്രൻ നായർ, വൈസ് പ്രസിഡൻ്റ് ഡോ. പ്രഭാകരൻ പയ്യാടക്കൻ, കൺവീനർ രാധാകൃഷ്ണൻ കറുകപിള്ളി,രഷ്മി ആർ. ഊറ്ററ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ശതാബ്ദി ലോഗോ രാഷ്ട്രപതി പ്രകാശനം ചെയ്യും. കൊച്ചി: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം കുറിച്ച എറണാകുളം സെന്റ്…
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റണമെങ്കിൽ 7000 രൂപ വേണം; കൊച്ചി കോർപറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി ഉദ്യോഗസ്ഥർ. കൊച്ചി: കൊച്ചി…
ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനത്തിനായി ദേവസ്വം ഭരണസമിതിയാണ് ദർശന സമയം കൂട്ടിയത്. തുലാം ഒന്നാം തീയതിയായ ഒക്ടോബർ 18 ശനിയാഴ്ച…
കേവലം അറിവ് പകർന്നു നൽകുന്ന ഒരാൾ മാത്രമല്ല മികച്ച വഴികാട്ടി കൂടിയാവണം അദ്ധ്യാപകരെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി…
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. മസ്തിഷ്ക മരണം സംഭവിച്ച മലയിൻകീഴ് സ്വദേശി അമൽ ബാബുവിന്റെ ഹൃദയമാണ് മറ്റൊരു രോഗിക്ക്…
തിരുവനന്തപുരം: രണ്ടര കിലോയില്‍ അധികം കഞ്ചാവുമായി യുവാവ് പിടിയില്‍. പേയാട് സ്വദേശി വിഷ്ണുവാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ ആണ്…