കുട്ടികളില്‍ നിന്ന് സങ്കല്പ പത്ര സ്വീകരിച്ച് ജില്ലാ കളക്ടര്‍

തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കല്‍ ലക്ഷ്യം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളില്‍ നിന്നും സങ്കല്പ പത്ര സ്വീകരിക്കുന്നതിന്റെ ഉദ്ഘാടനം പേരൂര്‍ക്കട പി.എസ്.എന്‍.എം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് നിര്‍വഹിച്ചു. വോട്ടവകാശമില്ലെങ്കിലും കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കളെക്കൊണ്ട് വോട്ട് ചെയ്യിക്കാന്‍ പ്രേരിപ്പിക്കണമെന്ന് കളക്ടര്‍ പറഞ്ഞു.

മാതാപിതാക്കളുടെയും തങ്ങളുടെയും ഭാവി സുരക്ഷിതമാക്കുന്നതിനുള്ള മാര്‍ഗം കൂടിയാണിത്. വോട്ടുചെയ്യുകയെന്നത് പൗരന്റെ ഉത്തരവാദിത്തമാണെന്നും അത് കൃത്യമായി ഉപയോഗിക്കണമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. മാതാപിതാക്കളും കുടുംബാംഗങ്ങളും തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുമെന്ന് സ്‌കൂള്‍ കുട്ടികള്‍ക്ക് ഉറപ്പുനല്‍കുന്നതാണ് സങ്കല്പ പത്ര. സ്വീപിന്റെ (എസ് വി ഇ ഇ പി) ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളിലും നടപ്പിലാക്കുന്ന പദ്ധതി മാര്‍ച്ച് 25 ന് സമാപിക്കും.

സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എസ്.ഗീതാകുമാരി അധ്യക്ഷയായ ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുരേഷ് ബാബു ആര്‍.എസ്, തിരുവനന്തപുരം എ.ഇ.ഒ ബീനാ റാണി, പി.റ്റി.എ പ്രസിഡന്റ് അജ്മല്‍ ഖാന്‍, സ്‌കൂള്‍ വികസന സമിതി സെക്രട്ടറി ബി.ജയകുമാര്‍, ഹെഡ്മിസ്ട്രസ് സന്ധ്യ എസ്, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവരും പങ്കെടുത്തു.

News Desk

Recent Posts

ഗവർണറുടെ സ്വാതന്ത്ര്യദിന ആശംസ

''നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തിൻറെ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ കേരളത്തിലെ എല്ലാ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എന്റെ ഹൃദയംഗമമായ സ്വാതന്ത്ര്യദിന…

8 hours ago

മുഖ്യമന്ത്രി പിണറായി വിജയൻ്റെ സ്വാതന്ത്ര്യദിന സന്ദേശം

നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടി 78 വർഷങ്ങൾ പൂർത്തിയാവുകയാണ്. സാമൂഹികവും സാമുദായികവുമായ എല്ലാ വേർതിരിവുകളെയും അതിജീവിച്ച് ഇന്ത്യൻ ജനത ഒറ്റക്കെട്ടായി…

18 hours ago

എല്ലാ പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പാക്കണം: രാഷ്ട്രപതി

എല്ലാ പൗരന്മാര്‍ക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. 79ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.ഭരണഘടനയും…

19 hours ago

ലൈഫിന്റെ കരുതലിൽ ഇടമലക്കുടി നിവാസികൾ; 131 വീടുകളുടെ നിർമ്മാണം പൂർത്തിയായി

മണ്ണും മരങ്ങളും കൊണ്ടുണ്ടാക്കിയ പുല്ലു മേഞ്ഞ വീടുകളായിരുന്നു ഞങ്ങളുടേത്, അത് മുൻപ്. ഇപ്പോൾ ഞങ്ങൾക്ക് സർക്കാർ അടച്ചുറപ്പുള്ള നല്ല വീടുകൾ…

21 hours ago

കാശ്‌മീരിൽ കനത്ത മേഘവിസ്‌ഫോടനം; പത്തുപേർ മരിച്ചതായി റിപ്പോർട്ട്, വൻ നാശനഷ്ടം

ജമ്മു-കാശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിലുണ്ടായ കനത്ത മേഘവിസ്‌ഫോടനത്തിൽ പത്തുപേർ മരിച്ചതായി റിപ്പോർട്ട്. മച്ചൈൽ മാതാ യാത്ര നടക്കുന്ന വഴിയിലായുള്ള ചൊസോതി ഗ്രാമത്തിലാണ്…

24 hours ago

വിമാനത്താവളത്തിലേക്ക് വാട്ടര്‍ മെട്രോ വരുന്നു! ആലുവയിൽ നിന്ന് വിമാനത്താവളത്തിലേക്ക് 20 മിനിറ്റിൽ!

കൊച്ചി: ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പെരിയാറിലൂടെ വാട്ടർ മെട്രോ സർവീസ് പരിഗണനയില്‍! വെറും 20 മിനിറ്റിൽ വിമാനത്താവളത്തിൽ എത്താം.…

1 day ago