കോവളം മണ്ഡലത്തില്‍ കഴിഞ്ഞദിവസം ഉണ്ടായ കടല്‍ക്ഷോഭത്തില്‍ തീരദേശമേഖലയിലെ വീടുകള്‍ക്ക് നാശം സംഭവിച്ചതിന്റെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് ഉത്തരവ് പുറപ്പെടുവിച്ചു. കടലാക്രമണം മൂലം അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യുന്നതിനും വീടുകള്‍ക്കുണ്ടായ നാശനഷ്ടം കണക്കാക്കി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മത്സ്യബന്ധന യാനങ്ങള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും ഉണ്ടായ നാശനഷ്ടം കണക്കാക്കി വിശദമായ പ്രൊപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഫിഷറീസ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
കടൽക്ഷോഭം : നെയ്യാറ്റിൻകര താലൂക്കിൽ 49 പേർ ക്യാമ്പുകളിൽ
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ജില്ലയിലെ തീരദേശ മേഖലയിലുണ്ടായ കടൽക്ഷോഭത്തെ തുടർന്ന് നെയ്യാറ്റിൻകര താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 49 പേരെയാണ് പാർപ്പിച്ചിരിക്കുന്നത്. കുളത്തൂർ വില്ലേജിലെ പൊഴിയൂർ ഗവ. യു.പി സ്‌കൂളിലും കരുംകുളം വില്ലേജിലെ പുല്ലുവിള ലിയോ തെർട്ടീൻത് സ്‌കൂളിലുമാണ് ക്യാമ്പുകൾ തുറന്നത്. 14 കുടുംബങ്ങളാണ് പൊഴിയൂർ ഗവ.യു.പി.എസിലുള്ളത്. 11 പുരുഷന്മാരും 11 സ്ത്രീകളും 1 കുട്ടിയുമടക്കം 23 പേരാണ് ഇവിടെയുള്ളത്. പുല്ലുവിള ലിയോ തെർട്ടീൻത് സ്‌കൂളിൽ 14 കുടുംബങ്ങളിൽ നിന്നായി 26 പേരാണുള്ളത്. ഒൻപത് പുരുഷന്മാരും 14 സ്ത്രീകളും മൂന്ന് കുട്ടികളുമാണ് ക്യാമ്പിൽ കഴിയുന്നത്.
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…
ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…