പഠനത്തിലാണെങ്കിലും അച്ചടക്കത്തിന്റെ കാര്യത്തിലാണെങ്കിലും മികച്ച മാനേജ്‌മന്റ് കാര്യത്തിലാണെങ്കിലും പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ ഈവര്‍ക്കും, മാതൃകയാണെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. പതിനായിരങ്ങളെ പഠിപ്പിച്ച് ഉന്നത വിജയം നേടി സമൂഹത്തിന്റെ ഉന്നത ശ്രേനിയിലെത്തിക്കുന്ന പട്ടം സെന്റ് മേരീസ് ഒരത്ഭുതമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. എസ് എസ് എല്‍ സി ഫലപ്രഖ്യാപനത്തിന് ശേഷം ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും, അധ്യാപകരെയും, രക്ഷിതാക്കളെയും ആശംസകള്‍ അറിയിക്കാന്‍ സെന്റ് മേരീസ് സ്കൂളില്‍ എത്തിയതായിരുന്നു മന്ത്രി.
വിജയികളെ ആശംസിക്കുകയും അവര്‍ക്ക് മധുരപലഹാരങ്ങള്‍ നല്‍കുകയും അവരോടൊപ്പം സെല്‍ഫിയെടുക്കുകയും ചെയ്തു. ചടങ്ങില്‍ വട്ടിയൂര്‍ക്കാവ് എം എല്‍ എ വി കെ പ്രശാന്തും മന്ത്രിയോടൊപ്പം ചേര്‍ന്നു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ നെല്‍സണ്‍ വലിയവീട്ടില്‍, വൈസ് പ്രിന്‍സിപ്പല്‍ റാണി എം അലക്സ്, എം എസ് സി സ്കൂള്‍ കറസ്പോണ്ടന്റ് വെരി. റവ. ഡോ. വര്‍ക്കി ആറ്റുപുറത്ത്, പിടിഎ പ്രസിഡന്റ് എന്‍ കെ സുനില്‍ കുമാര്‍, എഡിജിപി ഷൈന്‍ മോന്‍ എന്നിവരും കുട്ടികളുടെ ആഘോഷത്തില്‍ പങ്കുകൊണ്ടു.
ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷഎഴുതിയ 1477 കുട്ടികളില്‍ 1474 പേര്‍ വിജയിച്ചു (99.8%) . 203 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും എ. പ്ലസ്. ലഭിച്ചു.
ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ഇലക്‌ട്രോകൈനെസിസ് ഇല്യൂഷൻ ഗ്രൂപ്പ് എഫക്റ്റ് ൽ ലോക റെക്കോർഡ് കരസ്ഥമാക്കിയ മെന്റലിസ്റ്റ് ഹേസൽ റോസ്. ഇക്കഴിഞ്ഞ…
തിരുവനന്തപുരം: വിസ്മയങ്ങളുടെ തോരാമഴ പെയ്യിച്ച് കഴക്കൂട്ടം മാജിക് പ്ലാനറ്റില്‍ ദ ലെജന്റ് മിത്ത്‌സ് ആന്റ് മാജിക് എന്ന സ്ഥിരം നാടകവേദിക്ക്…
ശബരിമലയിലെ ഭക്തർ സമർപ്പിച്ച സ്വർണ്ണം മോഷ്ടിച്ച് ഭക്തരോട് വിശ്വാസവഞ്ചന കാട്ടിയ പിണറായി വിജയൻറെ സർക്കാരിനും ദേവസ്വം ബോർഡിനും എതിരെ കെപിസിസിയുടെ…
കേരളത്തിലെ തൊഴിൽരംഗത്ത് അടുത്ത അഞ്ചുമുതൽ പത്ത് വർഷം വരെയുളള കാലയളവിൽ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഇരുപതിൽ നിന്നും അൻപത് ശതമാനമായി…
പാലാ കുരിശു പള്ളി ജംഗ്ഷൻ കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ഉറക്കമില്ലാ രാത്രിയിലൂടെയാണു കടന്നുപോകുന്നത്. റോഡു നീളെ കൊടിതോരണങ്ങൾ. വഴിയോര കച്ചവടക്കാർ,നേരം പുലരുവോളം…
കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കുംകേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുക ലക്ഷ്യംവിഷന്‍ 2031- ആരോഗ്യ സെമിനാര്‍: 'കേരളത്തിന്റെ…