സസ്പെൻസ് ഹൊറർ ജോണറിലൊരുക്കിയ “ദി മിസ്റ്റേക്കർ ഹൂ” എന്ന ത്രില്ലർ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് സംവിധാനം ചെയ്തിരിക്കുന്നത് മായ ശിവ, ശിവ നായർ ദമ്പതികളാണ് എന്നതാണ്. ചിത്രത്തിൽ നായകനാകുന്നതോ അവരുടെ മകൻ ആദിത്യദേവും. മായ ശിവ നേരത്തെ ഥൻ, മെയ്ഡ് ഇൻ ട്രിവാൻഡ്രം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ആ രണ്ട് ചിത്രത്തിലും മകനായിരുന്നു ഹീറോ. ഇത്തവണ ഭർത്താവ് ശിവ നായർ ഭാര്യയോടൊപ്പം ചേർന്ന് സംവിധാന മേലങ്കി അണിഞ്ഞിരിക്കുന്നു. മെയ് 31ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ സാങ്കേതിക മേഖലയിലും ഈ മൂവർ കുടുംബത്തിന്റെ പങ്കാളിത്തം നിറഞ്ഞു നില്ക്കുന്നു.
തന്റെ കുടുംബത്തിന്റെ തകർച്ചയ്ക്ക് കാരണക്കാരായവരോടു പക വീട്ടാൻ ഇറങ്ങിത്തിരിക്കുന്ന നായകന് നേരിടേണ്ടി വരുന്ന സങ്കീർണ്ണങ്ങളായ പ്രശ്നങ്ങളും തുടർന്നുണ്ടാകുന്ന മാനസിക സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആദിത്യദേവിനെ കൂടാതെ ദയ, ആര്യ, അഡ്വ. രാജീവ് കുളിക്കിലേരി, ശ്രീലത, രമണി, രേശ്മ, ക്രിസ്റ്റീന, ജയ, രാമവർമ്മ, ബിപിൻ, ബിജു, വിനീഷ്, മണിയൻ ശ്രീവരാഹം, സുബ്രമണി എന്നിവ വരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.
ബാനർ – ആദിത്യദേവ് ഫിലിംസ്, നിർമ്മാണം -മായ ശിവ, സംവിധാനം – മായ ശിവ, ശിവ നായർ, കഥ, തിരക്കഥ, ഗാനരചന, സംഗീതം, കല, വസ്ത്രാലങ്കാരം – മായ ശിവ, ഛായാഗ്രഹണം – മായ ശിവ, ആദിത്യദേവ്, ചമയം – മായ ശിവ, ശിവനായർ, ആലാപനം – രവിശങ്കർ, എഡിറ്റിംഗ് – ആദിത്യദേവ്, ത്രിൽസ് – ശിവ നായർ, പ്രൊഡക്ഷൻ കൺട്രോളർ – അനിൽ പെരുന്താന്നി, വിതരണം – ഫിയോക്, പിആർഓ- അജയ് തുണ്ടത്തിൽ.
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്കാരത്തിന്…
അശ്വിന് ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തില് വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…