ഓപ്പണ്‍ ഡോര്‍” ന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം തൈക്കാട് (സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് എതിര്‍വശം) എച് ഡി എഫ് സി ബാങ്ക് ബില്‍ഡിംഗിലെ ചിത്തരഞ്ജന്‍ സ്മാരക ഹാളില്‍ വച്ച്
മേയ് 25, 26 തീയതികളില്‍ സൗജന്യ നൃത്ത സംഗീതഭിനയ ദ്വിദിന ശില്പശാല സംഘടിപ്പിക്കുന്നു.
ആദ്യ ദിനമായ മേയ് 25 ശനിയാഴ്ച രാവിലെ 9.30 മണിക്ക് ശില്പശാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് 10 മണിക്ക് ‘ബോഡി ട്യൂണിംഗ്’ വിഷയത്തില്‍ അനന്തു രാജ് ക്ലാസ് നയിക്കും. 11 മണിക്ക് ഡോ. അപര്‍ണ്ണ മുരളി ‘വര്‍ണ്ണം’ ആസ്പദമാക്കി ക്ലാസ് നയിക്കും. രണ്ടു മണിക്ക് അഭിനയത്തിനെ കുറിച്ച് പീറ്റര്‍ പാറ യ്ക്കല്‍ ക്ലാസ് നയിക്കും.
രണ്ടാം ദിനമായ ഞായറാഴ്ച 10 മണിക്ക് ‘ബോഡി ട്യൂണിംഗ്’ വിഷയത്തില്‍ അനന്തു രാജ് ക്ലാസ് നയിക്കും. 11 മണിക്ക് സൗമ്യ സുകുമാരന്‍ നയിക്കുന്ന ഭരതനാട്യം പ്രാക്ടിക്കല്‍ സെഷന്‍. 2 മണിക്ക് ശ്രീമതി ശശികല, സ്മേര രാജേഷ് എന്നിവര്‍ നയിക്കുന്ന സംഗീത ക്ലാസ്. 3.30 ന് സിനിമ, നാടക കലാകാരി ശൈലജ പി അമ്പു നയിക്കുന്ന പാട്ടും വര്‍ത്തമാനവും.
4 മണിക്ക് ദ്വിദിന ശില്പശാലയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മുന്‍ മന്ത്രി ശ്രീ മുല്ലക്കര രത്നാകരന്‍ നിര്‍വഹിക്കും. തുടര്‍ന്ന് ശില്പശാലയില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടക്കും.
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…
തിരു : ശബരിമല സ്വർണ്ണ കള്ളക്കടത്ത് കേസുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സിപിഎം,…
തദ്ദേശ ഓംബുഡ്‌സ്മാൻ നിയമനത്തെ എതിർത്ത് ബിജെപിതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോടും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടും മൂന്ന് ചോദ്യങ്ങളുമായി ബിജെപി…
റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ധീരതയ്ക്കുള്ള പോലീസിന് മെഡലിന് ഡൽഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥനും കോഴിക്കോട്…