ഐ.എന്‍.ടി.യു.സി. അഫിലിയേഷന്‍ ഉള്ള കേരളത്തിലെ ഏറ്റവും വലിയ തയ്യല്‍ തൊഴിലാളി സംഘടനയാണ് തയ്യല്‍ തൊഴിലാളി കോൺഗ്രസ്. അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തയ്യല്‍ തൊഴിലാളികളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും സര്‍ക്കാരില്‍ നിന്നും നേടിയെടുക്കുന്നതിനായി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സന്ധിയില്ലാ സമരങ്ങൾക്ക് നേതൃത്വം നല്‍കുന്നുണ്ട്.
തയ്യല്‍ തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പ് 2024 ജൂണ്‍ 1 ശനിയാഴ്ച തിരുവനന്തപുരത്ത് അദ്ധ്യാപക ഭവനില്‍ വച്ച് നടത്തുന്നു. സംസ്ഥാന നേതൃത്വ ക്യാമ്പ് ശ്രീ. രമേശ് ചെന്നിത്തല എം.എല്‍.എ. (എ.ഐ.സി.സി. വര്‍ക്കിംഗ് കജിറ്റി അംഗം, മൂന്‍ പ്രതിപക്ഷ നേതാവ്) ഉദ്ഘാടനം നിര്‍വ്വഹിക്കും. (ശീ. കൊടിക്കുന്നില്‍ സുരേഷ് എം.വി. (കെ. പി. സി. സി വര്‍ക്കിംഗ് (പ്രസിഡന്റ്) മുഖ്യ പ്രഭാഷണം നടത്തും. സമാപന സമ്മേളനം (ശി. ആര്‍. ചന്ദ്രശേഖരന്‍ (ഐ.എന്റി.യു.സി. സംസ്ഥാന പ്രസിഡന്റ്) ഉദ്ഘാടനം ചെയ്യും. വിദേശ മലയാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങൾക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ചു വരുന്ന ഓവര്‍സീസ് ഇന്ത്യന്‍ കള്‍ല്ലാല്‍ കോൺഗ്രസ് ചെയര്‍മാൻ ശ്രീ. കുമ്പളത്തു ശങ്കരപിള്ളയെ ചടങ്ങില്‍ ആദരിക്കും. കൂടാതെ വ്യാപാരി വ്യവസായികളുടെ ക്ഷേമത്തിനായി (പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ വ്യാപാരി വ്യവസായി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ. പാളയം അശോകന് ഉപഹാരം നല്‍കും.
അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…