വൈദ്യുതി ബില്‍ തുകയ്ടയ്ക്കുന്നത് പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആക്കുന്നു

വൈദ്യുതി ബില്‍ തുകയ്ടയ്ക്കുന്നത് പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആക്കുന്നതിന്റെ ഭാഗമായി സെക്ഷന്‍ ഓഫീസുകളിലെ ക്യാഷ് കൌണ്ടറുകള്‍ പൂട്ടാന്‍ കെഎസ്ഇബി നടപടി തുടങ്ങുന്നു.

ചിങ്ങം ഒന്ന് മുതല്‍ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ചില കൌണ്ടറുകള്‍ പൂട്ടും.തിരക്ക് കുറഞ്ഞ കൌണ്ടറുകളുടെ പ്രവര്‍ത്തനമാണ് തുടക്കത്തില്‍ നിര്‍ത്തുന്നത്. പടിപടിയായി മറ്റു കൌണ്ടറുകളുടെയും സേവനം അവസാനിപ്പിക്കും.

നിലവില്‍ കാഷ്യര്‍ തസ്തികയില്‍ ജോലി ചെയ്യുന്നവരെ മറ്റു ജോലിയില്‍ നിയമിക്കും. 2019 ലാണ് അവസാനമായി കാഷ്യര്‍ നിയമനം പി എസ് സി വഴി നടന്നത്. ഓണലൈന്‍ ബില്ലടവ് വ്യാപകമായതോടെ കൌണ്ടറുകള്‍ വെട്ടിക്കുറച്ചുതുടങ്ങിയിരുന്നു. പിന്നാലെ കാഷ്യര്‍ ജീവനക്കാരുടെ എണ്ണവും കുറച്ചിരുന്നു.

error: Content is protected !!