മുന്നറിയിപ്പില്ലാതെ AITUC പാര്‍ട്ടി ഓഫീസിലെ വാട്ടര്‍ കണക്ഷന് വിച്ഛേദിച്ചതായുള്ള (07/07/2024) പത്രവാര്‍ത്തയുടെ യഥാര്‍ത്ഥ വസ്തുതയിതാണ്.
AITUC സംഘടനയുടെ KSRTC മെക്കാനിക്കല്‍ വര്‍ക്കേഴ്സ് യൂണിയന് തമ്പാനൂര്‍ ഓഫീസിലെ വാട്ടര്‍ കണക്ഷന് മുന്നറിയിലപ്പിലാതെ വിച്ഛേദിച്ചതായുള്ള പത്രവാര്‍ത്ത വാട്ടര്‍ വര്‍ക്സ് സൗത്ത് സബ് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കുര്യാത്തി നിഷേധിച്ചു. ഈ മാസം വരെ ടി കണക്ഷനില്‍ 59,477/- രൂപ കുടിശ്ശിക ഉണ്ടായിരുന്നു. രണ്ടു മാസത്തിലൊരിക്കല്‍ ഡിമാന്റ് ആന്‍ഡ് ഡിസ്മണക്ഷന് നോട്ടീസ് ഉപഭോക്താവിന് നല്‍കാറുണ്ട്.
അതില്‍ നിശ്ചിത സമയ പരിധിക്കുള്ളില്‍ കുടിശ്ശിക ഒടുക്കിയില്ലെങ്കില്‍ വിച്ഛേദിക്കണമെന്ന് അറിയിക്കുന്നുണ്ട്. കൂടാതെ വിച്ഛേദിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇത് സംബന്ധിച്ച പ്രത്യേക നോട്ടീസ് നേരിട്ട് നല്‍കുകയും ഓഫീസില്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറില്‍ വിളിച്ചു അറിയിക്കുകയും ചെയ്തിട്ടുണ്ട് ഫോണ്‍ മുഖാന്തിരം അറിയിച്ച കാര്യം ഉറപ്പു വരുത്തുന്നതിലേക്കായി യൂണിയന് പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ തന്നെ ടിയാനെ വീണ്ടും ഫോണ്‍ മുഖേന ബന്ധപ്പെടുകയും വിച്ഛേദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹം സമ്മതിച്ചിട്ടുള്ളതുമാകുന്നു.
കണക്ഷന് ഉടനെ വേണമെന്ന് സംഘടനാ പ്രതിനിധികളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഈ ഓഫീസില്‍ നിന്നും ഡിവിഷന് ഓഫീസുമായി ബന്ധപ്പെട്ട അഞ്ചു തവണയായി കുടിശ്ശിക ഒടുക്കാനുള്ള സൗകര്യം ചെയ്തു. കൊടുക്കുകയും ആദ്യ തവണ എന്ന നിലവില്‍ 10,000/- രൂപ ഒടുക്കിയതിന്റെ അടിസ്ഥാനത്തില്‍ അന്നേ ദിവസം തന്നെ കണക്ഷന് പുനഃസ്ഥാപിക്കുകയും ചെയ്തു. ഇത്തരത്തില്‍ നോട്ടീസ് നല്‍കാതെ കണക്ഷന് വിച്ഛേദിച്ചു എന്നും പത്തു തവണകൾ ആക്കി എന്നുമുള്ള തെറ്റായ വാര്‍ത്തകൾ നല്കി പൊതുജനങ്ങളെ കബളിപ്പിക്കരുതെന്ന് അസിസ്റ്റന്റ് എക്ടിക്യൂട്ടീവ് എഞ്ചിനീയര്‍ കുര്യാത്തി അറിയിച്ചു.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, വാട്ടര്‍ വര്‍ക്സ് സൗത്ത് സബ് ഡിവിഷന്, കുര്യാത്തി
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്കാരത്തിന്…
അശ്വിന് ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…