എസ് എം വി സ്കൂളിന് ഡെസ്ക്ക് ടോപ്പ് കമ്പ്യൂട്ടറുകളും ഐടി ലാബും സംഭാവന ചെയ്ത് യു എസ് ടി

തിരുവനന്തപുരം, ജൂലായ് 8, 2024: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി എസ് ആർ) സംരംഭങ്ങളുടെ ഭാഗമായി കമ്പനിയുടെ 25-ാം വാർഷികത്തിൻ്റെ വേളയിൽ തിരുവനന്തപുരത്തുള്ള എസ്എംവി സ്‌കൂളിന് 20 ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകൾ സംഭാവന ചെയ്യുകയും ഒരു ഐടി ലാബ് സ്ഥാപിച്ച് കൈമാറുകയും ചെയ്‌തു. 

തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതി തിരുനാൾ 1836-ലാണ് ശ്രീമൂല വിലാസം ഗവൺമെൻ്റ് മോഡൽ ഹയർസെക്കൻഡറി സ്കൂൾ എന്ന എസ്എംവി സ്കൂൾ സ്ഥാപിച്ചത്. കേരളത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിലൊന്നാണ് എസ് എം വി സ്‌കൂൾ.

എസ് എം വി സ്‌കൂളിൽ വിവര സാങ്കേതികവിദ്യാ പഠനങ്ങൾ നടത്തുന്ന വിദ്യാർത്ഥികൾക്ക് യു എസ് ടി യുടെ ഈ സി എസ് ആർ പ്രവർത്തനങ്ങൾ ഒരു സുപ്രധാന സഹായമാകും. കമ്പനിയുടെ  25-ാം വാർഷികം, സ്ഥാപകനായ ജി എ മേനോന്റെ ജന്മവാർഷികം എന്നിവയോടനുബന്ധിച്ചു നടക്കുന്ന വാരാഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഡെസ്ക്ക് ടോപ് കമ്പ്യൂട്ടറുകളും ഐ ടി ലാബും ഇക്കഴിഞ്ഞ ജൂലായ് 2 ന് സ്‍കൂളിനു കൈമാറിയത്. യു എസ് ടി തിരുവനന്തപുരം കേന്ദ്രം മേധാവിയായ ശിൽപ മേനോൻ, ടാലൻറ്റ് അക്വിസിഷൻ വിഭാഗത്തിലെ നികിത ബഹാദൂർ, പി ആർ ആൻഡ് മാർക്കറ്റിങ് കേരള ലീഡ് റോഷ്‌നി ദാസ് കെ എന്നിവർ ചേർന്നാണ് സ്‌കൂളിന് ഇവ കൈമാറിയത്. യു എസ് ടിയുടെ സി എസ് ആർ അംബാസഡർ സോഫി ജാനറ്റ്, സി എസ് ആർ ഫിനാൻസ് ലീഡ് വിനീത് മോഹനൻ എന്നിവരാണ് കമ്പനിയുടെ ഭാഗത്തു നിന്ന് പരിപാടി ആസൂത്രണം ചെയ്തത്. എസ് എം വി സ്‌കൂൾ പ്രിൻസിപ്പാൾ കല്പന ചന്ദ്രൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസറും സീനിയർ അധ്യാപികയുമായ ബിന്ദു എസ് ആർ, കംപ്യൂട്ടർ സയൻസ് അധ്യാപകരായ സേതു ലാൽ, ബിപിൻ ചാറ്റർജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.  

“കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിലൊന്നായ എസ് എം വി സ്‌കൂളിലെ വിദ്യാർത്ഥികളെ സഹായിക്കാൻ അവസരം ലഭിച്ചതിൽ ഞങ്ങൾക്ക് വളരെയധികം സന്തോഷമുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി യു എസ് ടി എന്നും മുൻപന്തിയിലുണ്ട്. ഈ മേഖലയിലെ ഞങ്ങളുടെ ശ്രമങ്ങൾ ഇനിയും തുടരും,” യു എസ് ടി തിരുവനന്തപുരം കേന്ദ്രം മേധാവിയായ ശിൽപ മേനോൻ പറഞ്ഞു.

“ഞങ്ങളുടെ സ്കൂളിൽ ഒരു ഐടി ലാബ് സജ്ജീകരിച്ച് സഹായിച്ച യു എസ് ടിയോട് ഞങ്ങൾ നന്ദിയുള്ളവരാണ്. വിവരസാങ്കേതികവിദ്യാ മേഖലയിൽ കൂടുതൽ പഠനമാർഗങ്ങൾ പിന്തുടരുന്നതിൽ ഞങ്ങളുടെ വിദ്യാർത്ഥികളെ ഈ സംരംഭം വളരെയേറെ സഹായിക്കുമെന്ന് ഉറപ്പാണ്,” എസ്എംവി സ്കൂൾ പ്രിൻസിപ്പാൾ  കൽപന ചന്ദ്രൻ പറഞ്ഞു.

കേരളത്തിലെ ഏറ്റവും വലിയ ഐടി തൊഴിൽ ദാതാവായ യു എസ് ടി, കേരളത്തിലെ നഗര-ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിൽ ഐടി ലാബുകൾ നിർമ്മിക്കുക, ഐടി ലാബുകൾ സ്ഥാപിക്കുക, ലൈബ്രറികൾ സ്ഥാപിക്കുക, ഫർണിച്ചറുകൾ സംഭാവന ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പിന്തുണ നൽകി വരുന്നു. തിരുവനന്തപുരത്തെ എസ്എംവി സ്കൂളിന് നൽകുന്ന സിഎസ്ആർ പിന്തുണ കമ്പനി ഏറ്റെടുത്തിട്ടുള്ള നിരവധി സംരംഭങ്ങളിൽ ഒന്നാണ്. യുഎസ്‌ടി തങ്ങളുടെ  ‘അഡോപ്റ്റ് എ സ്കൂൾ’ പ്രോഗ്രാമിലൂടെ സംസ്ഥാനത്തെ വിവിധ സ്കൂളുകൾക്ക് പിന്തുണ നൽകി വരുന്ന സ്ഥാപനമാണ്.

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

2 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

2 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

2 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

2 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

2 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

2 weeks ago