Categories: KERALANEWSTRIVANDRUM

വിസി മാർ സ്വന്തം കേസ് സ്വന്തം ചെലവിൽ നടത്തണമെന്ന് ഗവർണർ

ഗവർണർക്കെതിരെ കേസ് നടത്താൻ വിസി മാർ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നും ചെലവിട്ട ഒരു കോടി പതിമൂന്നു ലക്ഷം രൂപ തിരിച്ചടയ്ക്കാൻ ഗവർണറുടെ ഉത്തരവ്

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനത്തിനെതിരായുള്ള ഹർജ്ജിക്ക് കണ്ണൂർ യൂണിവേഴ്സിറ്റി ഇതേവരെ ചെലവിട്ടത് 8ലക്ഷം രൂപ.

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിയമസഭയിലെ വെളിപ്പെടുത്തൽ ഗവർണരുടെ ശ്രദ്ധയിൽപെടുത്തിയത് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി സുപ്രീംകോടതിവിധിയെ തുടർന്ന് വിവിധ സർവ്വകലാശാലകളിലെ വിസിമാരുടെ നിയമനങ്ങൾ അസാധുവാക്കിയ ഗവർണറുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയേയും സുപ്രീംകോടതിയും സമീപിച്ച വൈസ് ചാൻസലർമാർ കോടതി ചെലവുകൾക്കായി വിവിധ സർവ്വകലാശാലകളുടെ ഫണ്ടിൽ നിന്നും ഒരു കോടി 13 ലക്ഷം രൂപ ചെലവിട്ടതിന് നീതീകരണമില്ലെന്നും,
ധനദുർവിനിയോഗമാണെന്നും ഇതിനായി ചെലവിട്ട തുക വിസി മാർ ഉടനടി തിരിച്ചടയച്ച് റിപ്പോർട്ട്‌ ചെയ്യാനും ഗവർണരുടെ ഉത്തരവ്. ഇത് സംബന്ധിച്ച് ഗവർണറുടെ സെക്രട്ടറി എല്ലാ വിസി മാർക്കും അടിയന്തിര നിർദ്ദേശം നൽകി.

വിസി നിയമനങ്ങൾ അസാധുവാക്കിയ ഗവർണറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് നടത്താൻ വിസി മാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്നും ചെലവിട്ട തുക സംബന്ധിച്ച വിശദ വിവരങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവാണ് നിയമസഭയിൽ വെളിപ്പെടുത്തിയത്

കണ്ണൂർ വി സി ആയിരുന്ന ഡോ: ഗോപിനാഥ് രവിന്ദൻ 69 ലക്ഷം രൂപയും, കുഫോസ്
വിസി യായിരുന്ന ഡോ. റിജി ജോൺ 36 ലക്ഷം രൂപയും, സാങ്കേതി സർവ്വകലാശാല വിസി യായിരുന്ന ഡോ: എം. എസ്. രാജശ്രീ ഒന്നര ലക്ഷം രൂപയും, കാലിക്കറ്റ് വിസി ഡോ: എം. കെ.ജയരാജ് നാലു ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപയും,കുസാറ്റ് വിസി ഡോ: കെ. എൻ. മധുസൂദനൻ 77,500 രൂപയും,മലയാളം സർവകലാശാല വിസിയായിരുന്ന ഡോ: വി.അനിൽകുമാർ ഒരു ലക്ഷം രൂപയും, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വിസി ഡോ. മുബാറക് പാഷ 53000 രൂപയും സർവ്വകലാശാല ഫണ്ടിൽ നിന്നും ചെലവിട്ടതായി മന്ത്രി നിയമസഭയെ രേഖമൂലം അറിയിച്ചിരുന്നു

അതോടൊപ്പം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രൊഫസ്സർ നിയമനം നൽകിയത് ചോദ്യം ചെയ്തുള്ള ഹർജ്ജിയിൽ കോടതി ചെലവിനായി 8 ലക്ഷം രൂപ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നും ചെലവാക്കിയതായും, സുപ്രീംകോടതിയിൽ ഫയൽ ചെയ്തിട്ടുള്ള SLP യുടെ വിചാരണ പൂർത്തിയാകാത്തതുകൊണ്ട് പ്രസ്തുത കേസിന്റെ ചെലവുകൾ സർവ്വകലാശാല നൽകിയിട്ടില്ലെന്നും മന്ത്രി നിയമ സഭയെ അറിയിച്ചു.

വിസി മാരും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയും സുപ്രീം കോടതിയിലും ഹൈക്കോടതിയിലും മുതിർന്ന അഭിഭാഷകർ മുഖേനയാണ് ഹർജ്ജികൾ ഫയൽ ചെയ്തത്. എന്നാൽ കേരള, എംജി, ഡിജിറ്റൽ വിസി മാർ ഹർജ്ജികൾ ഫയൽ ചെയ്തിരുന്നു വെങ്കിലും യൂണിവേഴ്സിറ്റി ഫണ്ട്‌ ചെലവാക്കിയതായി നിയമസഭരേഖകളിലില്ല.

കാലിക്കറ്റ്‌ വിസി ജൂലൈ 12-വെള്ളിയാഴ്ച്ച കാലാവധി പൂർത്തിയാക്കി വിരമിക്കുന്നതിന്
തൊട്ടുമുൻപാണ് കേസിനു ചെലവിട്ട തുക തിരിച്ചടയ്ക്കാനുള്ള ഉത്തരവ്. ഡോ: ഗോപിനാഥ് രവീന്ദ്രൻ തന്റെ ലാവണമായ ദില്ലി ജാമിയ മിലിയ യൂണിവേഴ്സിറ്റിയിൽ മടങ്ങിപോയത് കൊണ്ട് അദ്ദേഹത്തിന്റെ ബാധ്യതവിവരം ഇപ്പോഴത്തെ കണ്ണൂർ വിസി ദില്ലി ജാമിയ യൂണിവേഴ്സിറ്റിയെ അറിയിക്കും.

സർക്കാർ ഉദ്യോഗസ്ഥന്മാർക്കെതിരായുള്ള കോടതി വ്യവഹാരങ്ങളിൽ സ്വന്തം നിലയ്ക്കാണ് കോടതി ചെലവുകൾ ഉദ്യോഗസ്ഥർ വഹിക്കേണ്ടത്. എന്നാൽ ചാൻസലറായ ഗവർണറുടെ ഉത്തരവിനെതിരെ ഗവർണറെ തന്നെ എതിർകക്ഷിയാക്കി കോടതിയിൽ ചോദ്യം ചെയ്യുന്നതിന് സർവ്വകലാശാല ഫണ്ടിൽ നിന്നും  തുകചെലവിടുന്നത് ഇദംപ്രഥമമാണ്. തുക യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നും ചെലവിടുന്നത് നിയമവിരുദ്ധമാണെന്ന് യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥർ തന്നെ ചൂണ്ടികാട്ടിയിരുന്നു

കോടതി ചെലവുകൾക്ക് തുക അനുവദിച്ച നടപടി ഗവർണർ റദ്ദാക്കിയതോടെ ഈ തുക വിസി മാരുടെ ബാധ്യതയായി മാറും.

സർവകലാശാല ഉദ്യോഗസ്ഥർ ക്കെതിരായുള്ള കോടതി വ്യവഹാരങ്ങളിൽ അവർ സ്വന്തം ചെലവിൽ കോടതിയെ സമീപിക്കുന്ന സാഹചര്യത്തിൽ, വിസി മാർ ഫയൽ ചെയ്ത ഹർജ്ജി കൾക്ക് വേണ്ടി ചെലവിട്ട തുക ബന്ധപ്പെട്ട വിസി മാരിൽ നിന്നോ, തുക അനുവദിച്ച സിൻഡിക്കേറ്റ് അംഗങ്ങളിൽ നിന്നോ ഈടാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ
നടപടി.

(സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി )

Detalis of actual expenditure placed before Niyamasabha

Kannur VC- Rs 69,25340
Kufos VC- Rs 35,71311
KTU VC- Rs 1,47515
CLT VC- Rs 4,25000
CUSAT VC – Rs 77500
Malayalam VC Rs 1,00000
Open VC Rs 53000.
Dr. Priya Varghese (wife of K. K. Ragesh ex MP)- Rs7,80000.

News Desk

Recent Posts

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…

12 hours ago

തിരുവനന്തപുരം SAT ആശുപത്രിയിൽ നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…

18 hours ago

സന്തോഷത്തിലാണോ കേരളത്തിലെ കുടുംബങ്ങൾ? മാറുന്ന ബന്ധങ്ങൾക്കിടയിലെ യാഥാർത്ഥ്യങ്ങൾ തേടി ഒരു അന്വേഷണം

വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…

1 day ago

കനത്ത മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; 24 മണിക്കൂർ കൺട്രോൾ റൂമുകൾ സജ്ജമാക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…

1 day ago

കേരള-ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിൻ്റെ പ്രഥമ പൂർവ്വ വിദ്യാർത്ഥി സംഗമം

എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…

1 day ago

അടുത്ത ആറു മണിക്കൂറിൽ മിന്നൽ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ആറു മണിക്കൂറിൽ വിവിധ ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം…

1 day ago