തെക്കും ഭാഗം മുസ്‌ലിം ജമാഅത്ത് പ്രഖ്യാപിച്ച സമരപരിപാടികള്‍ പിന്‍വലിച്ചു. നിയമസഭ ഹാളില്‍ ഫിഷറീസ് , തുറമുഖ വകുപ്പ് മന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ ജമാഅത്ത് കമ്മിറ്റി ഉന്നയിച്ച കാര്യങ്ങള്‍ ഭാഗികമായി അംഗീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ സമരപരിപാടികള്‍ പിൻവലിച്ചു.
വിഴിഞ്ഞം തുറമുഖം – ബഹുമാനപ്പെട്ട എം ഡി ക്കും സി ഇ ഒ ക്കും സര്‍ക്കാരിനും തദ്ദേശ വാസികളുടെ തുറന്ന കത്ത് ചുവടെ ചേര്‍ക്കുന്നു.
ഹിന്ദു ക്രിസ്ത്യന്‍ മുസ്ലീം സഹോദരങ്ങളായ തദ്ദേശ വാസികള്‍ പോര്‍ട്ടിന് ഒരിക്കലും എതിരല്ല. ഞങ്ങള്‍ ഒറ്റക്കെട്ടായ് നിന്ന് 2015 ല്‍ തുറമുഖത്തിന് അനുകൂലമായി നടത്തിയ രണ്ടു സെക്രട്ടറിയേറ്റ് മാര്‍ച്ചുകളാണ് പദ്ധതി യാഥാര്‍ത്ഥ്യമാകുവാന്‍ തുടക്കമിട്ടതെന്ന് ഓര്‍ക്കണം. പക്ഷെ 2016 മുതല്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നും കരാര്‍ പണികളില്‍ നിന്നും മനപ്പൂര്‍വ്വം തദ്ദേശിയരെ അവിടെയുള്ള ഉദ്യോഗസ്ഥര്‍ അകറ്റി നിര്‍ത്തി സ്വന്തം ഇഷ്ടക്കാരെ നിയമിച്ചു. എട്ടു വര്‍ഷക്കാലം തദ്ദേശിയരെ നോക്കുകുത്തികളാക്കി ആയിരത്തിലധികം തൊഴിലാളികളെ പുറത്തു നിന്നും ഇറക്കുമതി ചെയ്തത് കൊടിയ വഞ്ചനയാണ്. സ്വന്തം തൊഴിലും കടലും കടപ്പുറവും, വയലും കൃഷിഭൂമിയും കിടപ്പാടവും ഭാരതത്തിന്‍റെ തുറമുഖത്തിനായി സമര്‍പ്പിച്ച തദ്ദേശിയരുടെ ത്യാഗത്തിന്റേയും സഹനത്തിന്റേയും സമര്‍പ്പണത്തിന്റേയും ഇച്ഛാശക്തിയുടേയും ഫലമാണ് വിഴിഞ്ഞം തുറമുഖം, അതില്‍ നിന്നും ഞങ്ങളെ പടിക്കു പുറത്താക്കരുത്.
ആയതിനാല്‍ ഇതുവരെ നടന്ന തൊഴില്‍ നിയമനങ്ങളും കരാര്‍ പണികളും ബഹുമാനപ്പെട്ട എം ഡിയും സി ഇ ഒയും സര്‍ക്കാരും പരിശോധിച്ച് തന്നിഷ്ടക്കാരായ ഉദ്യോഗസ്ഥരെ നിയന്ത്രിക്കണമെന്ന് വിനയപുരസരം അഭ്യര്‍ത്ഥിക്കുന്നു.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…