സംസ്ഥാനത്ത് കാര്യക്ഷമമായ ഊർജ്ജോപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കേരള സർക്കാർ ഏർപ്പെടുത്തിയ ഊർജ്ജസംരക്ഷണ അവാർഡിന് അപേക്ഷ ക്ഷണിച്ചു. വൻകിട ഊർജ്ജ ഉപഭോക്താക്കൾ, ഇടത്തരം ഊർജ്ജ ഉപഭോക്താക്കാൾ . ചെറുകിട ഊർജ്ജ ഉപഭോക്താക്കൾ, കെട്ടിടങ്ങൾ, സ്ഥാപനങ്ങളും സംഘടനകളും, ഊർജ്ജ കാര്യക്ഷമ ഉത്പന്നങ്ങളുടെ പ്രോത്സാഹകർ, ആർക്കിടെക്ചറൽ സ്ഥാപനങ്ങളും ഗ്രീൻ ബിൽഡിംഗ് കൺസൾട്ടൻസികളും എന്നീ ഏഴ് വിഭാഗങ്ങളിലാണ് പുരസ്‌കാരം നൽകുന്നത്.
കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തെ ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡിനായി പരിഗണിക്കുന്നത്. അവാർഡ് ജേതാക്കൾക്ക് ക്യാഷ് പ്രൈസും ഫലകവും കൂടാതെ ഐ.എസ്.ഒ 50001, ഊർജ്ജ ഓഡിറ്റ് എന്നിവ നടപ്പാക്കുന്നതിനുള്ള ആനുകൂല്യങ്ങളും അവാർഡിനായി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് സർട്ടിഫൈഡ് എനർജി ഓഡിറ്റർ/മാനേജർ പരീക്ഷയിൽ പങ്കെടുക്കുന്നതിനുള്ള സഹായവും ലഭിക്കും.
അപേക്ഷ ഫോറങ്ങൾ ഇ.എം.സി വെബ്‌സൈറ്റായ www.keralaenergy.gov.in നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. പുരിപ്പിച്ച അപേക്ഷകൾ ecawardsemc@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2594922, 2594924. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 10.
ആര് എസ് ബാബുവിനെന്താ കൊമ്പുണ്ടോ?പത്രപ്രവര്‍ത്തക യൂണിയന് വേണ്ടാത്ത സുരേഷ് വെള്ളിമംഗലത്തെയും കിരണ്‍ബാബുവിനെയും തിരുകിക്കയറ്റിയത് ചട്ടവിരുദ്ധം കേരള മീഡിയ അക്കാദമിയുടെ ചെയര്‍മാനായി…
തിരുവനന്തപുരം: തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ രണ്ടാം പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്തു നടക്കും. സ്വാഗത…
ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മൺവിള ഭാരതീയ വിദ്യാഭവന് ഗാന്ധിസ്മരണകളുണര്‍ത്തി കൊണ്ടുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഗാന്ധി ചിത്രത്തില്‍ അധ്യാപകരും…
കൊച്ചി: ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ മുൻനിര കമ്പനിയായ മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ. സസ്റ്റെയിനബിൾ സോഴ്സിങ്,…
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചടങ്ങ് പ്രിയ നടനോടുള്ള കേരള ജനതയുടെ സ്നേഹാദരവുകളാൽ അലംകൃതമായി മലയാള ചലച്ചിത്രലോകത്തിന്റെ അഭിമാനതാരം മോഹൻലാൽ രാജ്യത്തെ…
തിരുവനന്തപുരം: ഡീലിമിറ്റേഷന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പറേഷനില്‍ നടന്ന വാര്‍ഡ് വിഭജനം അസന്തുലിതവും വിവേചനപരവുമാണെന്നും അടിയന്തരമായി പുനപരിശോധന നടത്തി ആവശ്യമായ തിരുത്തല്‍…