അംഗീകാരമില്ലാതെ പ്രവർത്തിച്ച അൺ എയിഡഡ് സ്കൂൾ അടച്ചുപൂട്ടി. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഇത് സംബന്ധിച്ച ശുപാർശ അംഗീകരിച്ചു. മലപ്പുറം പെരിന്തൽമണ്ണ ഉപജില്ലയിലെ ബുസ്താനുൽ ഉലൂം സെൻട്രൽ സ്കൂളാണ് അടച്ചു പൂട്ടിയത് . 2023 മാർച്ച് 14-ലെ ഹൈക്കോടതി വിധിന്യായത്തിന്റെ കൂടി അടിസ്ഥാനത്തിൽ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം നടത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.
പ്രസ്തുത റിപ്പോർട്ടുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശകൾ കൂടി പരിഗണിച്ചാണ് മന്ത്രി വി ശിവൻകുട്ടിയുടെ നടപടി. അടച്ചുപൂട്ടുന്ന സ്കൂളിലെ വിദ്യാർഥികളെ അംഗീകൃത സ്കൂളുകളിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കാനും അംഗീകാരമില്ലാതെ സ്കൂൾ പ്രവർത്തിച്ചതിന് വിദ്യാഭ്യാസ അവകാശ നിയമം, ബാലാവകാശ നിയമം എന്നിവ പ്രകാരം ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ അംഗീകാരമില്ലാത്ത സ്കൂളുകൾ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും നിയമാനുസൃതം തുടർനടപടികൾ സ്വീകരിക്കാനും ഡി ഇ ഒമാർക്ക് മന്ത്രി നിർദേശം നൽകി.
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…
കൊച്ചി:ആശുപത്രികള്‍ ചികിത്സാ നിരക്കു പ്രദര്‍ശിപ്പിക്കണം.കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമത്തിനും ചട്ടത്തിനും ഹൈക്കോടതി അംഗീകാരം പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ നിശ്ചിത നിലവാരം ഓരോ…
നഗരസഭയുടെ കെടുകാര്യസ്ഥതയും അഴിമതിയ്ക്കും എതിരെ ബിജെപി സംഘടിപ്പിച്ച പ്രതിക്ഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യ്തു. തിരുവല്ലം സോണൽ ആഫീസിൻ്റെ മുന്നിൽ ബിജെപി…