സംസ്ഥാന ഐ.ടി. മിഷൻ്റെ വിവരസാങ്കേതികവിദ്യാ സംരംഭമായ അക്ഷയ പദ്ധതിയിൽ ജില്ലയിൽ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പുതിയതും, ഒഴിവു വന്നതുമായ ലൊക്കേഷനുകളിൽ പട്ടികജാതി വിഭാഗക്കാർക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്ന 7 അക്ഷയ ലൊക്കേഷനുകളിലേക്കും ജനറൽ വിഭാഗക്കാർക്കുള്ള 13 അക്ഷയ ലൊക്കേഷനുകളിലേക്കും അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിനായുള്ള ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരിൽ നിയമാനുസൃതം തിരഞ്ഞെടുത്തിട്ടുള്ള അപേക്ഷകർക്കായുള്ള ഓൺലൈൻ പരീക്ഷ 2024 ആഗസ്റ്റ് 01-ന് കെൽട്രോണിൻ്റെ വഴുതയ്ക്കാട് പ്രവർത്തിക്കുന്ന നോളജ് സെൻററിൽ വച്ച് നടക്കും. പരീക്ഷാ വിവരങ്ങൾ അപേക്ഷകർ നൽകിയിട്ടുള്ള ഇ-മെയിലിൽ അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിൽ (ഫോൺ : 0471-2334070, 2334080) ബന്ധപ്പെടാവുന്നതാണ്.
ഒഴിവുള്ള പട്ടികജാതി സംവരണ ലൊക്കേഷനുകൾ: 1. അണ്ടൂർകോണം ഗ്രാമപഞ്ചായത്തിലെ പള്ളിച്ചവീട്, 2. ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ ചെറുന്നിയൂർ, 3. ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ കട്ടിംഗ്, 4. കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ കാനക്കോട് ജംഗ്ഷൻ, 5. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ കൊടിപ്പുറം ജംഗ്ഷൻ, 6. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ മുക്കോലക്കൽ ജംഗ്ഷൻ, 7. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ അമരവിള
ജനറൽ വിഭാഗം ലൊക്കേഷനുകൾ: 1. വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ നെല്ലിവിള, 2. അഴൂർ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി ജം., 3. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ മണ്ണാത്തിമൂല, 4. വെമ്പായം ഗ്രാമപഞ്ചായത്തിലെ വെട്ടുപാറ ലൊക്കേഷൻ, 5. വെമ്പായം ഗ്രാമപഞ്ചായത്തിലെ വഴക്കാട്, 6. കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ കാക്കാമൂല, 7. വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ പുളിയറക്കോണം, 8. ആര്യൻകോട് ഗ്രാമപഞ്ചായത്തിലെ ആര്യൻകോട്, 9. ആര്യൻകോട് ഗ്രാമപഞ്ചായത്തിലെ കുറ്റിയായണിക്കാട്, 10. കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ നാൽപ്പറക്കുഴി, 11. കല്ലറ ഗ്രാമപഞ്ചായത്തിലെ കൊടിതൂക്കിയകുന്ന് ജം., 12. കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ പേഴുംമൂട്, 13. പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കാപ്പിക്കാട്.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ചേർന്ന് തയ്യാറാക്കിയ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി.…
സുസ്ഥിര വികസനത്തിന് ഉത്തേജനം നല്കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളില്‍ ഇന്ത്യന്‍ നാവികസേന…
2036-ലെ ഒളിമ്പിക്സ് വേദി തിരുവനന്തപുരമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും…
സ്റ്റീൽ കുപ്പിയും കുടയും കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …
അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്ലക്സ് വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…