വനിതാ ശിശു വികസന വകുപ്പ് സംസ്ഥാന തല ശിശുദിനാഘോഷങ്ങളുടെ ഭാഗമായി വ്യത്യസ്ത മേഖലകളിൽ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനു നൽകുന്ന ഉജ്വലബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി 1 മുതൽ 2023 ഡിസംബർ -31 വരെയുള്ള കാലയളവിൽ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം. ഐ.ടി മേഖല, കൃഷി, മാലിന്യ സംസ്കരണം ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശില്പനിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെയാകും അവാർഡിനായി പരിഗണിക്കുക. 6 -11 വയസ്സ് 12 -18 വയസ്സ് എന്നീ വിഭാഗങ്ങളിലായി ഭിന്നശേഷി കുട്ടികളെ പ്രത്യേക വിഭാഗമായി പരിഗണിച്ച് ജില്ലയിൽ നിന്നും 4 കുട്ടികളെയാകും അവാർഡിനായി തിരഞ്ഞെടുക്കുക.
കേന്ദ്രസർക്കാരിന്റെ ബാൽ ശക്തി പുരസ്കാർ ലഭിച്ച കുട്ടികളുടെയും ഉജ്വലബാല്യം പുരസ്കാരം ലഭിച്ച കുട്ടികളുടെയും അപേക്ഷ പരിഗണിക്കുന്നതല്ല. പ്രസ്തുത കാലയളവിൽ നടത്തിയ പ്രകടനങ്ങളുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ. പ്രശസ്തി പത്രങ്ങൾ, കുട്ടിയുടെ പേരിൽ പ്രസിദ്ധികരിച്ചുട്ടുള്ള പുസ്‌തകമുണ്ടെങ്കിൽ ആയതിന്റെ പകർപ്പ് കലാ-കായിക പ്രകടനങ്ങൾ ഉൾകൊള്ളുന്ന പെൻഡ്രൈവ് /സി.ഡി പത്രകുറിപ്പുകൾ എന്നീവ അപേക്ഷയോടൊപ്പം ഉൾക്കൊള്ളിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന വസ്തുക്കൾ തിരികെ നൽകുന്നതല്ല.
തിരുവനന്തപുരം ജില്ലയിൽ നിന്നും പുരസ്‌കാരത്തിനായി അർഹതയുള്ള കുട്ടികൾ നിശ്ചിത അപേക്ഷ ഫോറത്തിനോടൊപ്പം ബന്ധപ്പെട്ട രേഖകൾ 2024 ഓഗസ്റ്റ് 15 ന് മുൻപായി തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ സമർപ്പിക്കേണ്ടതാണ്. നിശ്ചിത സമയ പരിധിക്ക് ശേഷവും അപൂർണ്ണവുമായി ലഭിക്കുന്ന അപേക്ഷകൾ നിരസിക്കപ്പെടുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും –wcd.kerala.gov.in ജില്ലാശിശുസംരക്ഷണ യൂണിറ്റ്, എസ്.ബി.ഐ ലോക്കൽ ഹെഡ് ഓഫീസിനു എതിർവശം റോട്ടറി ജംഗ്ഷൻ, പൂജപ്പുര തിരുവനന്തപുരം 0471-2345121
കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ അഡ്വ. വി. വി. രാജേഷ് ഉത്ഘാടനം ചെയ്യുന്നു. അനിതാമ്മ,…
വിളപ്പില്‍ശാല ആശുപത്രി മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ…
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്‌ത…
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…