തിരുവനന്തപുരം ജില്ലാ കളക്ടറായി അനു കുമാരി ചുമതലയേറ്റു. ഇന്നു രാവിലെ തിരുവനന്തപുരം കളക്ട്രെറ്റില്‍ മുന്‍ ജില്ല കളക്ടര്‍ ജെറോമിക് ജോര്‍ജ് പുതിയ കളക്ടർക്ക് ചുമതല കൈമാറി. കേരള സംസ്ഥാന ഐടി മിഷന്റെ ഡയറക്ടറായിരുന്ന അനു കുമാരിക്ക് തിരുവനന്തപുരം ജില്ലാ കളക്ടറുടെ ചുമതല കൂടാതെ വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട പുനരധിവാസ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നിരീക്ഷണ സമിതിയുടെ അധ്യക്ഷ ചുമതലയും വഹിക്കും.
ജില്ലയിൽ നിലവിൽ നടക്കുന്ന സർക്കാരിന്റെ വിവിധ ക്ഷേമ-വികസന പ്രവർത്തനങ്ങൾക്കായിരിക്കും പ്രഥമ പരിഗണനയെന്ന് ജില്ലാ കളക്ടർ അനു കുമാരി പറഞ്ഞു. വിദ്യാഭ്യാസം, സാമൂഹ്യനീതി, വിനോദസഞ്ചാരം തുടങ്ങി എല്ലാ മേഖലകളിലേയും വികസന പ്രവർത്തനങ്ങൾക്ക് പ്രധാന്യം നൽകുമെന്നും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും കളക്ടർ വ്യക്തമാക്കി.
2018 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥയാണ് ഹരിയാന സ്വദേശിനി അനുകുമാരി. തിരുവനന്തപുരം ജില്ലയിൽ അസിസ്റ്റന്റ് കളക്ടറായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടർന്ന് തലശേരി സബ് കളക്ടറായും 2022ൽ തിരുവനന്തപുരം ജില്ലാ വികസന കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഡൽഹി യൂണിവേഴ്‌സിറ്റിൽ നിന്ന് ഫിസിക്‌സ് വിഷയത്തിൽ ബിരുദവും നാഗ്പൂർ ഐ.എം.ടിയിൽ നിന്ന് ഫിനാൻസ് ആൻഡ് മാർക്കറ്റിങിൽ എം.ബി.എയും നേടിയിട്ടുണ്ട്.
ഡൽഹി സ്വദേശിയായ ബിസിനസുകാരാനായ വരുൺ ദഹിയയാണ് ഭർത്താവ്. ആറാം ക്ലാസ് വിദ്യാർത്ഥിയായ വിയാൻ ദഹിയ ഏക മകനാണ്.
ജെറോമിക് ജോര്‍ജ് പിന്നോക്ക വിഭാഗ വികസന കോര്‍പ്പറെഷന്റെ ഡയറക്ടറായി ചുമതലയേറ്റു.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…