യൂത്ത് ഫെസ്റ്റ് 2024 നായി എൻട്രികൾ ക്ഷണിച്ചു

വിദ്യാർത്ഥികൾക്കിടയിൽ എച്ച്.ഐ. വി. / എയ്ഡ്സിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസും കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും, സംയുക്തമായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

ആഗസ്റ്റ് പന്ത്രണ്ടിന് ആചരിക്കുന്ന അന്താരാഷ്ട്ര യുവജന ദിനത്തിന് മുന്നോടിയായി കോളേജ് വിദ്യാർത്ഥികൾക്കായി (17 നും 25 നു മിടയിൽ പ്രായമുള്ളവർ) മാരത്തോൺ (റെഡ് റൺ -5 km), ഫ്ലാഷ് മോബ് എന്നീ ഇനങ്ങളിൽ മത്സരം നടത്തുന്നു.

ജൂലൈ 27 രാവിലെ 7 മണിയ്ക്ക് പേട്ട നഗരസഭ ഡിസ്പെൻസറി അങ്കണത്തിൽ നിന്നും ആരംഭിച്ച് മാനവീയം വീഥിയിൽ അവസാനിക്കുന്ന .മാരത്തോണിൽ (റെഡ് റൺ) ജില്ലയിലെ ഐ.ടി.ഐ., പോളിടെക്നിക്ക്, ആര്ട്ട്സ് &സയന്സ്, പ്രൊഫഷണൽ കോളേജുകൾ തുടങ്ങി എല്ലാ കോളേജുകളിലേയും 17 വയസ്സിനും 25 വയസ്സിനും ഇടയിലുള്ള വിദ്യാർത്ഥി കൾക്ക് മത്സരത്തില് പങ്കെടുക്കാം. ആൺകുട്ടികൾ പെൺകുട്ടികൾ, ട്രാൻസ്ജെൻഡേഴ്സ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മരത്തോൺ സംഘടിപ്പിക്കുന്നത്. മാരത്തോണിന് മൂന്ന് വിഭാഗങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5000 , 3000 , 2000 രൂപ ക്യാഷ് പ്രൈസായി നൽകും. ഒന്നാം സ്ഥാനക്കാർ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹരായിരിക്കും. സംസ്ഥാനതലത്തിൽ വിജയിക്കുന്നവർക്ക് ദേശീയതലത്തിൽ പങ്കെടുക്കാവുന്നതാണ്. സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തിന് 10000, രണ്ടാം സ്ഥാനത്തിന് 8000 ,മൂന്നാംസ്ഥാനം 5000 എന്നിങ്ങനെയും ദേശീയതലത്തിൽ ഒന്നാം സ്ഥാനത്തിന് 50000, രണ്ടാം സ്ഥാനത്തിന് 35000 മൂന്നാം സ്ഥാനത്തിന് 25000 എന്നിങ്ങനെയുമാണ് ക്യാഷ് പ്രൈസ് നൽകുന്നത്.

ജൂലൈ 27 ന് രാവിലെ 10 മണി മുതൽ സ്റ്റേറ്റ് ന്യൂട്രിഷൻ ഹാളിൽ (ഡിഎംഒ ഓഫീസ് കോമ്പൗണ്ട് )വച്ച് ഫ്ലാഷ് മോബ് മത്സരം സംഘടിപ്പിക്കുന്നു.ഒന്ന് മുതൽ അഞ്ച് വരെ സ്ഥാനം നേടുന്നവർക്ക് യഥാക്രമം5000,4500, 4000,3500,3000 എന്നിങ്ങനെ ക്യാഷ് പ്രൈസ് നൽകുന്നതാണ്. ഒരു ടീമിൽ കുറഞ്ഞത് 10 പേർ പങ്കെടുക്കേണ്ടതാണ്. . താല്പര്യമുള്ളവർ ജൂലൈ 24 നകം iecbccreporttvm@gmail.com എന്ന മെയിലിൽ രജിസ്റ്റർ ചെയ്യുക.ഫ്ലാഷ് മോബ് ടീം അംഗങ്ങളുടെ എണ്ണം കൂടി രേഖപ്പെടുത്തുക. മത്സരാർത്ഥികൾക്ക് വിദ്യാഭ്യാസ സ്ഥാപനത്തിലെ ഐഡന്റിറ്റി കാർഡ് അല്ലെങ്കിൽ പ്രിൻസിപ്പാൾ നൽകുന്ന സാക്ഷ്യപാത്രം, വയസ്സ്, ജന്റർ എന്നിവ തെളിയിക്കുന്ന രേഖകൾ എന്നിവ നിർബന്ധം. കൂടുതൽ വിവരങ്ങൾക്ക് 9447857424, 9847123248, 9567795075 എന്നീ നമ്പറുകളിലേയ്ക്ക് വിളിയ്ക്കാവുന്നതാണ്.

Web Desk

Recent Posts

453-മത് ടി.എ. മജിദ് സ്‌മാരക പുരസ്‌കാരം ശ്രീ.ആർ രാജഗോപാലിന്

കേരളത്തിലെ ആദ്യ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്‌മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന്…

7 hours ago

“ഒരു റൊണാള്‍ഡോ ചിത്രം” ടീസർ പുറത്തിറങ്ങി

അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…

1 day ago

കാർഷിക സർവകലാശാല ബിരുദ ദാന ചടങ്ങ് ജൂൺ 26ന്  തൃശ്ശൂരിൽ

കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…

5 days ago

വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി നായകനാകുന്ന “ഫീനിക്സ്” ജൂലൈ 4ന് തിയേറ്ററുകളിലേക്ക്

തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…

5 days ago

ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 2 വരുന്നു

Uiതിരുവനന്തപുരം:  കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും   ക്രിക്കറ്റ് ആരവം.       കേരള  ക്രിക്കറ്റിന്റെ   പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’   …

6 days ago

മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ ബസ് സർവീസ്

കഴക്കൂട്ടം:  നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…

6 days ago