തിരു: വഴുതക്കാട് കോട്ടണ്‍ഹില്‍ ഹൈറ്റ്‌സ് ഫ്‌ളാറ്റ് റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മ്യൂസിയം പോലീസ് ജനമൈത്രി സുരക്ഷായോഗം നടത്തി. ശാസ്തമംഗലം കൗണ്‍സിലര്‍ മധുസൂദനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സി.എച്ച്.എച്ച്.എഫ്.ആര്‍.എ.സെക്രട്ടറി മാത്യു ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ വെങ്കിടാചലം സ്വാഗതം പറഞ്ഞു. അനുസ്മരണം ജനമൈത്രി ജോസും, ബീറ്റ് ഓഫീസര്‍ ബിജു എം.എസ്. മിനിറ്റ്‌സ് അവതരിപ്പിച്ചു.
മ്യൂസിയം പോലീസ് സ്‌റ്റേഷന്‍ എസ്.ഐ. & സി.ആര്‍.ഓ. എസ്. രജീഷ്‌കുമാര്‍, കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ മേരി പുഷ്പം സിറ്റി ട്രാഫിക് എസ്.ഐ. സന്തോഷ് കുമാര്‍ .എം, ബീറ്റ് ഓഫീസര്‍ സുജിത്ത്, പി.ഡബ്ല്യൂ.ഡി. റോഡ്‌സ് & സിറ്റി എഞ്ചിനീയര്‍മാര്‍, വാട്ടര്‍ അതോറിറ്റിയിലെ കവടിയാര്‍ & പാളയം എഞ്ചിനീയര്‍മാര്‍, സ്വിവറേജിലെ കുര്യാത്തി & ശാസ്തമംഗലം എഞ്ചിനീയര്‍മാര്‍, കെ.ആര്‍.എഫ്. എഞ്ചിനീയര്‍, കെ.എസ്.ഇ.ബി. വെള്ളയമ്പലം & കണ്‍ന്റോണ്‍മെന്റ് എഞ്ചിനീയര്‍മാര്‍, മൈനര്‍ ഇറിഗേഷന്‍ എ.ഇ., പാളയം & നന്തന്‍കോട് നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നീ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു.
റസിഡന്റ്‌സ് അസോസിയേഷനുകളുടെ പരാതികള്‍ ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി പരിഹരിക്കാമെന്ന് യോഗത്തില്‍ ഉറപ്പ് നല്‍കി. ആമയിഴഞ്ചാന്‍ തോടില്‍ ശുചീകരണ വേളയില്‍ മരണപ്പെട്ട ജോയിയുടെ മരണത്തില്‍ യോഗം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തി.
യോഗത്തിന് കൃതജ്ഞത റസിഡന്റ്‌സ് കോ-ഓര്‍ഡിനേറ്റര്‍ പറഞ്ഞു.
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്‌മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന്…
അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…