പട്ടികജാതി വികസന വകുപ്പിൻ്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിൽ വെള്ളായണിയിൽ പ്രവർത്തിച്ചു വരുന്ന ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്‌സ് സ്‌കൂളിൽ 2024-2025 അധ്യയനവർഷം ഒഴിവുള്ള 4 മേട്രൺ കം റസിഡൻ്റ് ട്യൂട്ടർ തസ്തികകളിലേയ്ക്ക് പ്രതിമാസം 12,000/- രൂപ നിരക്കിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ബിരുദവും ബി.എഡും വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിയ്ക്കുന്നു.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വെള്ളപ്പേപ്പറിൽ വിശദമായി തയ്യാറാക്കിയ ബയോഡാറ്റ, തസ്തികയ്ക്കനുസൃതമായിട്ടുള്ള വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും, സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും (മാർക്കിന്റെ ശതമാനം ഉൾപ്പെടെ), ജാതി സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം 24/07/2024 – ന് രാവിലെ 10.30 മണിയ്ക്ക് തിരുവനന്തപുരം, വെള്ളയമ്പലം, കനകനഗർ അയ്യങ്കാളി ഭവനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വച്ച് നടക്കുന്ന വാക്ക്-ഇൻ-ഇൻ്റർവ്യൂ-ൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ: 0471 2314238 / 0471-2314232
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്‌മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന്…
അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…