തിരുവനന്തപുരം -അസംഘടിത മേഖലയിലെ തൊഴിലാളികളെ കേന്ദ്രബജറ്റിലൂടെ ധനകാര്യ മന്ത്രി പൂർണ്ണമായി അവഗണിച്ചിരിക്കുകയാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം പ്രസ്താവിച്ചു. അൺഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാരിന്റെ തെറ്റായ സാമ്പത്തിക നയംമൂലം എൺപത്തി ഒന്നായിരം (81,000) ചെറുകിട വ്യവസായങ്ങൾ ആണ് ഇന്ത്യയിൽ പൂട്ടിപ്പോയത്. അതിനാൽ നിരവധി ആസംഘടിത മേഖലയിലെ തൊഴിലാളികൾ ജീവിക്കുവാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. അവർക്ക് പ്രതീക്ഷ നൽകുന്ന ഒരു പ്രഖ്യാപനങ്ങളും ബജറ്റിലൂടെ ഉണ്ടായിട്ടില്ലാ എന്നും പറഞ്ഞു.
അൺഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് റിജിൽ മാക്കുറ്റി അധ്യക്ഷത വഹിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ തെറ്റായ തൊഴിൽ നയങ്ങൾക്കെതിരെയും കേന്ദ്രബജറ്റിൽ അസംഘടിത മേഖലയിലെ തൊഴിലാളികളെ അവഗണിച്ചതിലും പ്രതിഷേധിച്ച് രാജ്ഭവൻ്റെ മുന്നിൽ ധർണ്ണയും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലെ കേന്ദ്ര സ്ഥാപനങ്ങളുടെ മുന്നിൽ ധർണ്ണ നടത്തുവാനും അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് റിജിൽ മാക്കുറ്റി അറിയിച്ചു.
യോഗത്തിൽ ബോബൻ ജി നാഥ്,നെടുംങ്കോലം രഘു, കെ സി പ്രീത് ,ജോയി പ്രസാദ്,പി മുരളീധരൻ,രാജ് മോഹൻ, ഷിഹാബ് ആനക്കയം,തമ്പി അമ്പലത്തിങ്കൽ,എൽദോസ്,കെ ബി യശോധരൻ,രാജീവ് ,നഹാസ് , എ ബി ഷഹാൽ ,എൻ.എസ് നുസൂർ എന്നിവർ സംസാരിച്ചു.
സംസ്ഥാന സർക്കാർ അധികാരമേറ്റ് നാലുവർഷം തികഞ്ഞപ്പോൾ കേരളത്തിൽ 100 പാലങ്ങൾ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി…
കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിലെ തട്ടിപ്പിൽ ദേവസ്വം കമ്മീഷണറോട് ദേവസ്വം മന്ത്രി വി എൻ വാസവൻ റിപ്പോർട്ട് തേടി. ബോർഡിനു…
തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിൽ അതൃപ്തി രൂക്ഷമാവുകയാണ്. കെ. മുരളീധരൻ എംപിയുടെ പിന്തുണയുള്ളവരെ പുനഃസംഘടനയിൽ…
ശതാബ്ദി ലോഗോ രാഷ്ട്രപതി പ്രകാശനം ചെയ്യും. കൊച്ചി: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം കുറിച്ച എറണാകുളം സെന്റ്…
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റണമെങ്കിൽ 7000 രൂപ വേണം; കൊച്ചി കോർപറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി ഉദ്യോഗസ്ഥർ. കൊച്ചി: കൊച്ചി…
ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനത്തിനായി ദേവസ്വം ഭരണസമിതിയാണ് ദർശന സമയം കൂട്ടിയത്. തുലാം ഒന്നാം തീയതിയായ ഒക്ടോബർ 18 ശനിയാഴ്ച…