ചേർത്തല: എൽ.ഡി.എഫിന്റെ ഐശ്വര്യമാണ് എൻ.ഡി.എ മുന്നണിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഗുരുനാരായണ സേവാനികേതൻ ട്രസ്റ്റ് സംഘടിപ്പിച്ച ഗുരുനാരായണ ധർമ്മസമന്വയ ശിബിരവും ഗുരുപൂർണിമാഘോഷവും യോഗം ചേർത്തല യൂണിയൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് യു.ഡി.എഫ് കാലങ്ങളായി വിജയിച്ചുകൊണ്ടിരുന്ന പല മണ്ഡലങ്ങളിലും എൽ.ഡി.എഫ് വിജയം നേടിയത് എൻ.ഡി.എ മത്സര രംഗത്ത് എത്തിയതോടെയാണ്.മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരത്തിൽ യു.ഡി.എഫിന്റെ വോട്ടുകൾ എൻ.ഡി.എ പിടിക്കുന്നതു കൊണ്ടാണ് എൽ.ഡി.എഫിന് വിജയം ഉണ്ടാകുന്നത്. ഇതൊന്നും മനസിലാക്കാതെയാണ് ഇപ്പോൾ എം.വി.ഗോവിന്ദനുൾപ്പെടെയുള്ളവർ സംസാരിക്കുന്നത്.സി.പി.എം സംസ്ഥാന സെക്രട്ടറിയായതിന് ശേഷമാണ് എസ്.എൻ.ഡി.പി യോഗത്തേയും ശ്രീനാരായണ പ്രസ്ഥാനങ്ങളേയും കടന്നാക്രമിക്കുന്നത്. യോഗം എന്താണെന്നും അതിന്റെ ശൈലിയും ,പ്രവർത്തനവും എന്താണെന്നും മാഷിനറിയല്ല.എന്നാൽ,എല്ലാ സമുദായങ്ങളേയും ഒന്നിച്ചു കൊണ്ടുപോകാനുള്ള പ്രത്യേക കഴിവ് പാർട്ടി സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനുണ്ടായിരുന്നു.
രാഷ്ട്രീയമായ വീതംവയ്പ്പിൽ പിന്നാക്ക ഈഴവാദി വിഭാഗങ്ങൾ തഴയപ്പെട്ടുവെന്നത് വാസ്തവമാണ്. എൽ.ഡി.എഫിന്റെ ജീവനാഡിയായ അടിസ്ഥാന വർഗത്തെ തള്ളിപ്പറയുന്ന രീതി ശരിയല്ല.വള്ളം മുങ്ങാൻ നേരത്ത് കിളവിയെ പിടിച്ച് വെള്ളത്തിലിട്ട് രക്ഷപ്പെടുന്ന രീതിയാണ് ഇപ്പോൾ തുടരുന്നത്. സത്യം വിളിച്ചു പറയുന്നതു കൊണ്ടാണ് തന്നെ കൂട്ടായി ആക്രമിക്കാൻ ശ്രമിക്കുന്നത്.ജനകീയ ബന്ധമില്ലാത്ത,ജില്ലാ കമ്മിറ്റിയുടെ പിന്തുണ പോലുമില്ലാതിരുന്ന ആരിഫിനെ മത്സരപ്പിച്ചതോടെ വലിയ തിരിച്ചടിയാണ് ആലപ്പുഴയിൽ എൽ.ഡി.എഫിന് നേരിടേണ്ടി വന്നത്- വെള്ളാപ്പള്ളി പറഞ്ഞു.
ചേർത്തല യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ ടി.അനിയപ്പൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പി.ടി.മന്മഥൻശിബിര സന്ദേശം നൽകി. അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ്,അടൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ അഡ്വ.മണ്ണടി മോഹനൻ,ചേർത്തല മേഖല ചെയർമാൻ കെ.പി.നടരാജൻ,പാണാവള്ളി മേഖല ചെയർമാൻ കെ.എൽ.അശോകൻ, അരൂർ മേഖല കൺവീനർ കെ.എം.മണിലാൽ,ചേർത്തല മേഖല വൈസ് ചെയർമാൻമാരായ പി.ജി.രവീന്ദ്രൻ, പി.ഡി.ഗഗാറിൻ, മേഖല കമ്മിറ്റി അംഗം ജെ.പി.വിനോദ്, ട്രസ്റ്റ് സെക്രട്ടറി ടി.സുനിൽകുമാർ, ട്രസ്റ്റി സി.എ.ശിവരാമൻ ന്യൂഡൽഹി എന്നിവർ സംസാരിച്ചു. സേവാ നികേതൻ ട്രസ്റ്റി ടി.എസ്.രാജേന്ദ്രപ്രസാദ് സ്വാഗതവും സാനന്ദ് ചേർത്തല നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ഗുരുനാരായണ ധർമ്മ സന്വയ ശിബിരത്തിൽ ഭഗവാൻ വേദവ്യാസനും ശ്രീനാരായണ മാമുനിയും എന്ന വിഷയം ആചാര്യ കൃഷ്ണപ്പൈ അവതരിപ്പിച്ചു. കെ.എൻ.ബാലാജി ഗുരുവന്ദനം നടത്തി.
വിളപ്പില്‍ശാല ആശുപത്രി മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ…
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്ത…
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…
തിരു : ശബരിമല സ്വർണ്ണ കള്ളക്കടത്ത് കേസുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സിപിഎം,…